ഈ ഓണത്തിന് ഇരട്ടി മധുരം, കാളിദാസിന് ഇത് സ്പെഷ്യൽ ഓണം ; സന്തോഷ വാർത്ത പങ്കുവെച്ചു ജയറാം

ജയറാമിന്റെയും പാർവതിയുടെയും കുടുംബം പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട കുടുംബങ്ങളിൽ ഒന്നു തന്നെയാണ്. സിനിമാ ലോകത്തെ മാതൃകാ കുടുംബം എന്നാണ് ഇവരുടെ കുടുംബം അറിയപ്പെടുന്നത് തന്നെ. ഇവരുടെ മക്കളായ കാളിദാസനും മാളവികയും നിരവധി ആരാധകർ തന്നെയാണ് ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം അറിയിക്കുന്നതും ഇവർ തന്നെയാണ്. ഈ വട്ടം ഓണം എന്നത് ഇവർക്ക് അല്പം സ്പെഷ്യൽ ആയിരുന്നു എന്നതാണ് സത്യം. സെപ്റ്റംബർ എട്ടാം തീയതി ആയിരുന്നു ജയറാമിന്റെയും പാർവതിയുടെയും വിവാഹവാർഷികം. അതുകൊണ്ടു തന്നെ ഇക്കുറി ഓണത്തിന് ഇവർക്ക് ഇരട്ടി മധുരമാണ്.

ഓണത്തിന് തലേരാത്രിയിൽ തന്നെ അച്ഛനും അമ്മയും ഒരുമിച്ചു കേക്ക് മുറിക്കുന്ന വീഡിയോയും ചിത്രങ്ങളും ഒക്കെ തന്നെ കാളിദാസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസിക്കാനും കാളിദാസ് മറന്നിരുന്നില്ല. പ്രിയപ്പെട്ട നായ്ക്കുട്ടിയെയും ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടായായിരുന്നു. കേക്കിൽ നോക്കിനിൽക്കുന്ന നായ്ക്കുട്ടി ആയിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം എന്നത്. പിറ്റേദിവസം തന്നെ ഇവർ ഓണ ചിത്രങ്ങളുമായി എത്തുകയും ചെയ്തിരുന്നു. ഇവരുടെ ഓണ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ആയിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

പാർവതിയും മാളവികയും കാളിദാസും ജയറാമും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളായിരുന്നു ആദ്യം ഓണച്ചിത്രമായി എത്തിയത്. പുറകെ ഇവരുടെ കുടുംബ ചിത്രങ്ങളിൽ ഒരു പെൺകുട്ടി കൂടി ഇടം പിടിച്ചിരുന്നു. കാളിദാസിന്റെ അരികിലായി ആണ് ഈ പെൺകുട്ടി ഇരുന്നത് കാളിദാസ് പെൺകുട്ടിയുടെ തോളിൽ കൈ ചേർത്ത് പിടിച്ചിരിക്കുന്നതും കാണാൻ സാധിക്കുന്നു ഉണ്ടായിരുന്നു. ഇതോടെ സോഷ്യൽ മീഡിയ മുഴുവൻ ഏതാണ് ഈ പെൺകുട്ടി എന്ന് കമന്റുകളിലൂടെ ചോദിക്കാൻ തുടങ്ങി. കാളിദാസന്റെ പ്രണയിനിയാണ് ഈ പെൺകുട്ടി എന്ന തരത്തിലായിരുന്നു ചോദ്യങ്ങൾ ഉയർന്നിരുന്നത്.

പിന്നീട് പെൺകുട്ടി ആരാണെന്ന് കണ്ടുപിടിക്കുകയും ചെയ്തു സോഷ്യൽ മീഡിയ. സൗന്ദര്യമത്സരങ്ങളിൽ ഒക്കെ തന്നെ മത്സരിച്ചിട്ടുള്ള തരുണി എന്ന പെൺകുട്ടി ആയിരുന്നു ഇത്. കാളിദാസിന്റെ അടുത്ത സുഹൃത്താണ് തരുണി എന്ന് മനസ്സിലാക്കാൻ സാധിച്ചു. കാളിദാസിന് ഒപ്പം ഓണം ആഘോഷിക്കാൻ എത്തിയതായിരുന്നു തരുണിയും കുടുംബവും. അക്കൂട്ടത്തിലാണ് ഓണച്ചിത്രങ്ങളിൽ തരുണി എത്തപ്പെട്ടത്. ഇരുവരും തമ്മിൽ നല്ല സുഹൃത്തുക്കളാണ് എന്നാണ് പുറത്തു വരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. സൗഹൃദത്തിനപ്പുറം എന്തെങ്കിലും ഇരുവർക്കുമിടയിൽ ഉണ്ടോ എന്നത് കാളിദാസോ തരുണിയോ ഔദ്യോഗികമായി പറഞ്ഞിട്ടില്ല.

ഉടനെ ഒരു സന്തോഷ വാർത്ത കേൾക്കാൻ സാധിക്കുമോ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് മാളവികയ്ക്കും കാളിദാസിനും ഉള്ളത്. ജയറാമിന്റെയും പാർവതിയുടെയും വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കുന്നത് കണ്ണനും ചക്കിയും തന്നെയാണ് എന്നതാണ് സത്യം. അടുത്ത കാലത്ത് ഇതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പാർവതി തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു.

x