Categories: Viral News

ഏറെനേരമായിട്ടും കുളിമുറിയിൽ കയറിയ അമ്മ വാതിൽ തുറന്നില്ല; വാതിൽ ചവിട്ടി പൊളിക്കാൻ ഒരുങ്ങിയ അച്ഛൻ കണ്ടത് പൂർണ്ണ നഗ്നയായി നിൽക്കുന്ന അമ്മയെ; ഇതുപോലെ ഒരു അവസ്ഥ ആർക്കും വരരുതേ എന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വന്ന് നിറയുന്ന പല പോസ്റ്റുകളും വായിക്കുന്നവരുടെ കണ്ണിനെ ഈറൻ അണിയിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു പോസ്റ്റാണ് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. തൻറെ അച്ഛമ്മയെ മറവിരോഗം പിടികൂടിയ ശേഷമുള്ള അവസ്ഥയെക്കുറിച്ച് അപർണ എന്ന് പറയുന്ന പെൺകുട്ടി പങ്കുവെച്ച പോസ്റ്റാണ് വായനക്കാരുടെ കണ്ണ് നിറയിക്കുന്നത്. അപർണയുടെ പോസ്റ്റ് ഇങ്ങനെ.. തറവാട്ടിൽ നിന്ന് വേറെ വീട് വെച്ച് മാറിയപ്പോൾ ഞങ്ങളുടെ കൂടെ ഞാൻ അമ്മ എന്ന് വിളിക്കുന്ന അച്ഛമ്മയും പോന്നിരുന്നു. അമ്മ എന്നത് പിന്നീട് അമ്മൂരു എന്നാക്കി ഞാൻ പരിഷ്കരിച്ചു. ആ വീട്ടിലെ ഒരു ജോലിയും ചെയ്യേണ്ട എന്ന് അച്ഛൻ പറഞ്ഞിരുന്നുവെങ്കിലും ഒരു വലിയ മൺകലത്തിൽ ദിവസേന ചോറും മറ്റൊരു കലത്തിൽ സാമ്പാറും അമ്മ ഒരു നിത്യേന ഉണ്ടാക്കിയിരുന്നു. പത്രം അരിച്ചു പെറുക്കി വായിക്കുക, പ്രധാന വാർത്തകളും ചിത്രങ്ങളും വെട്ടി ഒട്ടിക്കുക, അച്ഛൻ വരുത്തുന്ന മാസികള് മനസ്സിലായില്ലെങ്കിലും അത് ദിനംപ്രതി വായിക്കുക എന്നിവ ഒരു മൂന്നാം ക്ലാസുകാരിയുടെ ദിനചര്യകളായി മാറി.

ഞങ്ങളെ കാണിക്കാതെ രഹസ്യമായി അമ്മ ഒരു ആത്മകഥ വരെ എഴുതാൻ ആരംഭിച്ചിരുന്നു. അച്ഛൻ വച്ചിരുന്ന സാധനങ്ങളുടെ സ്ഥലംമാറ്റൽ താക്കോൽ മറന്നുവെക്കൽ എന്നിവ അമ്മ ഒരു സ്ഥിരമായി വഴക്ക് കേൾക്കുന്ന കുറ്റകൃത്യങ്ങളായി മാറി. കുറ്റങ്ങളുടെ എണ്ണവും തീവ്രതയും പതുക്കെ കൂടിക്കൊണ്ടിരുന്ന ഒരു ദിവസം കിഴക്കേ പ്ലാവിലെ ചക്ക ഒരുക്കിയപ്പോൾ ചുള നിലത്തേക്കും ചൗണിയും കുരുവും മുറത്തിലേക്ക് ഇട്ടു. പതിവ് രീതി വിട്ട് അമ്മയ്ക്ക് ഈയിടെയായി മറവി അല്പം കൂടുതൽ ആണെന്ന് അച്ഛൻ അന്ന് പിറുപിറുത്തു. അധികം നാളുകൾ കഴിഞ്ഞില്ല അതിനുമുമ്പ് മറ്റൊരു സംഭവവും ഉണ്ടായി. കുളിക്കാൻ കുളിമുറിയിൽ കയറിയ അമ്മ ഏറെ നേരമായിട്ടും പുറത്തു വരാത്തതിനാൽ പരിഭ്രാന്തനായ അച്ഛൻ വാതിൽ തള്ളി പൊളിക്കും വിധം ആഞ്ഞുതട്ടി. വീണെങ്ങാൻ ബോധരഹിതനായി കിടക്കുകയാണോ എന്നായിരുന്നു ഭയം. തട്ടിമുട്ടിനും ശേഷം അമ്മ പതിയെ വാതിൽ തുറന്നു. പൂർണ്ണനഗ്നയാണ്. കുളിച്ചിട്ടുമില്ല. ഇത്രനേരം എന്തെടുക്കുകയായിരുന്നു എന്ന് അച്ഛൻ ചോദിച്ചു.

ഇതിൽ വെള്ളമില്ല. സങ്കടത്തോടെ മറുപടി പറഞ്ഞു. അച്ഛൻ പൈപ്പ് തുറന്നു നോക്കിയപ്പോൾ വെള്ളമുണ്ട്. ഇതിങ്ങനെ തിരിക്കണം ആയിരുന്നോ അമ്മ ആരാഞ്ഞു. പൈപ്പ് തിരിച്ചാലേ വെള്ളം വരുള്ളൂ എന്നത് അമ്മ മറന്നു പോയിരിക്കുന്നു. അമ്മയ്ക്ക് മറവിയാണ്. ചികിത്സയ്ക്കായി ഡോക്ടറെ കണ്ടു. പത്രവായന ഉണ്ട് എന്ന് കണ്ട ഡോക്ടർ ചില ചോദ്യങ്ങൾ അമ്മരുവിനോട് ചോദിച്ചു. തലേന്ന് നടന്ന ഫുട്ബോൾ മത്സരത്തിലെ വിജയ് ആരെന്നറിയുമോ എന്ന് ചോദിച്ചപ്പോൾ എനിക്ക് സൂക്ഷമറിയില്ല മോനേ, എന്നാലും എൻറെ ഓർമ്മ ശരിയാണെങ്കിൽ ഇംഗ്ലണ്ട് ആണ് എന്ന് മറുപടി. രോഗിക്കുള്ള ചികിത്സയെക്കാൾ മക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകിയാണ് അന്ന് ഡോക്ടർ ഞങ്ങളെ വിട്ടത്. അങ്ങനെ ഞങ്ങളുടെ വീട്ടിലെ വികൃതി കുട്ടിയായി അമ്മരു മാറി. അടുപ്പിൽ വേവുന്ന കഞ്ഞിയിലേക്ക് പച്ചക്കറി തൊലി ഇട്ട് ഇളക്കുക, രാത്രി ഒരു മണിക്ക് വാശിപിടിച്ചു നടക്കാൻ ഇറങ്ങുക, കറിക്കത്തിയും എൻറെ ഹെയർ ക്ലിപ്പുകളും ഫ്രിഡ്ജിൽ ഒളിപ്പിക്കുക, ഡയപ്പർ ബലമായി മാറ്റി ഒരു ദിവസം 22 നൈറ്റുകൾ മാറുക എന്നിവ കുറുമ്പുകളിൽ ഉൾപ്പെട്ടു. സംസാരം കുറഞ്ഞു. ഉറക്കമില്ലായ്മ രൂക്ഷമായി. ഇടയ്ക്കൊക്കെ ആശുപത്രിയിൽ കയറി.

അപ്പോഴൊക്കെ ഞാനാണ് രോഗി എന്ന് കരുതി എന്നെ ബെഡിൽ കിടത്തി ചികിത്സിക്കാൻ തുടങ്ങി.സ്പ്രൈറ്റ് ഇഷ്ട പാനീയവും മാഗി, ബർഗർ, മീറ്റ് റോൾ എന്നിവ ഇഷ്ടഭക്ഷണവുമായി. ഈ വയസ്സുകാലത്ത് അതിനി ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ കഴിക്കട്ടെ എന്നായി അച്ഛൻ. അമ്മുരുവിനെ കുളിപ്പിക്കേണ്ടത് എന്റെ ചുമതലയായി. ആദ്യം അച്ഛനോട് നീരസം കാണിച്ചും പിന്നീട് അത് കടമ പോലെയും അതുകഴിഞ്ഞ് പാട്ടുംപാടി കൊഞ്ചിച്ച് ഇഷ്ടത്തോടെയും ഞാൻ അത് ചെയ്തു. ഡിസംബർ മാസത്തിലെ ഒരു രാവിലെ തലവേദനയുമായി ഉണർന്ന അച്ഛൻ അന്ന് സൂര്യനസ്തമിക്ക് മുമ്പ് ഞങ്ങളെ വിട്ടുപോയി. അമ്മുരുവിൻറെ ഓർമ്മകളും താളുകളും പൂർണമായും ചിതലരിച്ചിട്ടില്ല എന്ന് തോന്നിപ്പിക്കുന്ന ചില നിമിഷങ്ങൾ മരണവീട്ടിൽ ഉണ്ടായി. പരിചയമുള്ളവരുടെ സന്ദർശനങ്ങളിൾ അമ്മരു വിതുമ്പി. ചുവരിൽ തൂക്കും മുൻപ് ചാരി വച്ചിരുന്ന അച്ഛൻറെ വലിയ ചിത്രത്തിൽ വാത്സല്യത്തോടെ തഴുകുകയും ചോറും എടുത്ത് ഉരുളകൾ വായ നേരെ നീട്ടുകയും ചെയ്തു. രാത്രികളിൽ എൻറെ കയ്യിൽ കിടന്ന് എൻറെ നെഞ്ചിൽ മുഖം ചേർത്ത് താരാട്ട് കേൾക്കുകയും ഉടുപ്പിനുള്ളിലെ കൈയിട്ട് ബ്രാസ്ട്രാപ്പിൽ തിരുപ്പിടിപ്പിക്കുകയും ചെയ്തു. അച്ഛൻ പോയി 11 മാസങ്ങൾക്ക് അപ്പുറം അമ്മൂരുവും പോയി. ആരും കരയാത്തത്ര ഞാൻ വാവിട്ട് കരഞ്ഞു. മറ്റുള്ളവർക്ക് അവർ 87 വയസ്സുള്ള ഒരു വൃദ്ധയായിരുന്നു. എങ്കിൽ എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെയായിരുന്നു. വാക്കുകൾ നഷ്ടപ്പെട്ട മൂളലുകളും ചില ശബ്ദങ്ങളും മാത്രമായി ഒതുങ്ങുന്നതിനു കുറച്ചുനാൾ മുമ്പ് അമ്മരു എന്നെ വിളിച്ചത് അമ്മയെ എന്നായിരുന്നു.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago