ആകെ മൊത്തം 11, അനിയത്തിപ്രാവിന്റെ വിവാഹം ആഘോഷമാക്കി ചേട്ടന്മാർ

ആണിന്റെ ആയാലും പെണ്ണിൻറെ ആയാലും ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളിൽ ഒന്നാണ് വിവാഹം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ആ ഒരു നിമിഷം ഏറ്റവും കൂടുതൽ മനോഹരമാക്കുവാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. മറ്റുള്ളവരിൽ നിന്ന് തന്റെ വിവാഹത്തിന് അല്ലെങ്കിൽ വിവാഹത്തിൽ മുൻപന്തിയിൽ നിൽക്കാൻ പോകുന്ന തനിക്ക് എന്ത് വ്യത്യസ്തത കൊണ്ടുവരാമെന്ന് വധുവും വരനും ചിന്തിക്കുമ്പോൾ അതേ ചിന്ത തന്റെ ഫോട്ടോഗ്രാഫിയിലും ചില ക്യാമറാമാൻമാർ പരീക്ഷിക്കാറുണ്ട്. ഇന്ന് എന്തും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൊണ്ട് തന്നെ ഫോട്ടോഗ്രാഫിയിലും ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുകയാണ്. ഇപ്പോൾ വിവാഹ വീഡിയോയിൽ വ്യത്യസ്തത കൊണ്ടുവരുവാൻ ഒരു ക്യാമറമാൻ ചെയ്ത റിയൽസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് ഒരു മാസം തികയും മുൻപ് 12 ലക്ഷം പേർ കണ്ട അപൂർവ്വ റീസുകളിൽ ഒന്നാണു ഇത്. പാലക്കാട് ആലത്തൂർ സ്വദേശിനി അർച്ചനയുടെ വിവാഹത്തോട് അനുബന്ധിച്ച് പങ്കുവെച്ച് റീലാണ് ഇത്. 11 സഹോദരന്മാരുടെ ഏക സഹോദരിയാണ് കഥാനായികയായ അർച്ചന. ഫോട്ടോഗ്രാഫർ സനോജ് കേശവന്റെ ആശയമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. 1997 കുഞ്ചാക്കോ ബോബൻ, ശാലിനി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ അനിയത്തിപ്രാവിന് പ്രിയരിവർ നൽകും ചെറുതരി സുഖമുള്ള നോവ് എന്ന പാട്ടിനനുസരിച്ച് സഹോദരങ്ങൾ സഹോദരിയെ തൊട്ടിലിൽ എന്നതുപോലെ കൈകൾ ചേർത്ത് പിടിച്ച് എടുത്ത് കിടക്കുന്നതാണ് റീലിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്

പ്രമുഖരടക്കം നിരവധി പേരാണ് കമൻറ് ചെയ്തതും അഭിനന്ദനം അറിയിച്ചത് എന്നത് കഥാനായികയെ പോലെ തന്നെ സനോജിനും ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ കാരണമായി. ഇതിന് മുൻപും സനോജ് പങ്കുവെച്ച് പലവർക്കുകളും വൈറലായിട്ടുണ്ട്. ഏറെ കഷ്ടപ്പെട്ടാണ് സനോജ് ഫോട്ടോഗ്രാഫി മേഖലയിൽ നിറഞ്ഞുനിൽക്കുന്നത്. സുഹൃത്തുക്കൾ വഴിയും സോഷ്യൽ മീഡിയ വഴിയും ആണ് സനോജിന് വർക്കുകൾ അധികവും കിട്ടുന്നതും. അമ്മയും അച്ഛനും അടങ്ങുന്ന കുടുംബത്തിൻറെ മുന്നോട്ടുള്ള പ്രതീക്ഷയാണ് സനോജ്. നാട്ടിലെ സ്റ്റുഡിയോയിൽ നിന്ന് ക്യാമറ വാടകയ്ക്ക് എടുത്ത് വർക്കുകൾ തീർക്കുന്ന പാലക്കാട് പുതിയ ആലത്തൂർ സ്വദേശിയായ സനോജ് കേരളത്തിന് പുറത്തും നിരവധി വർക്കുകൾ ചെയ്തിട്ടുണ്ട്. എന്ത് തന്നെയായാലും സനോജിന്റെ ഏറ്റവും പുതിയ വർക്ക് ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു

x