വെഡിങ്ങ് റിസപ്‌ഷനിൽ മനോഹര നൃത്തവുമായി പേർളി മാണിയുടെ സഹോദരി റേച്ചൽ മാണിയും വരനും ; വിഡിയോ വൈറൽ

അവതാരികയായും നടിയായും ഗായികയായും ഒക്കെ മലയാളികളുടെ മനം കവർന്ന നടിയാണ് പേർളി മാണി. വ്യത്യസ്തമാർന്ന അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരം കൂടിയാണ് പേർളി മാണി. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേർളി മാണിയെ പ്രേക്ഷകർ ആദ്യമായി അടുത്തറിയുന്നത്. അതിന് ശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ മത്സരാർത്ഥിയായും താരം എത്തി. ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളായിരുന്നു പേർളി.

ഇപ്പോൾ പേർളി മാണിയുടെ കുടുംബത്തിലെ പുതിയ വിശേഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. പേർളി മാണിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹ ആയിരുന്നു കഴിഞ്ഞ ദിവസം. റൂബൈൻ ബിജി തോമസ് ആണ് വരൻ. റേച്ചൽ മാണിയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും ഒക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. കൊറോണ വ്യാപന സാഹചര്യത്തിൽ വളരെ ലളിതമായി ആയിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്. കൊച്ചി കളമശേരിയിലെ ഇവൻറ് സെന്ററിൽ വലിയ ആഘോഷമായാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. എന്നാൽ ആരെയും അറിയിക്കാതെ വളരെ ലളിതമായി ആണ് വിവാഹം നടത്തിയത്.

പേർളി മാണിയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ താരമാണ് റേച്ചൽ മാണിയും. സോഷ്യൽ മീഡിയ ഇൻഫ്ലുവന്സർ എന്ന രീതിയിൽ തിളങ്ങി നിൽക്കുന്ന റേച്ചൽ ഫാഷൻ ഡിസൈനർ ആണ്. റേച്ചലിന് സ്വന്തമായി ഒരു ഡിസൈനർ ബ്രാൻഡും ഉണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു റേച്ചലിന്റെ വിവാഹ നിശ്ചയം. പാട്ടും മേളവും ഡാൻസും ഒക്കെയായി വലിയ ആഘോഷമായാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തിയത്. നിറവയറുമായി പേർളി മാണിയുടെ തകർപ്പൻ ഡാൻസ് ഒക്കെ അന്ന് വൈറൽ ആയി മാറിയിരുന്നു. എന്നാൽ ഇപ്പോൾ ഇരു വീട്ടിലെയും കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായാണ് വിവാഹം നടത്തിയത്. ആളുകൾ കൂടുമെന്ന കാരണത്താൽ വിവാഹ തീയതി പോലും പുറത്തു വിട്ടിരുന്നില്ല.

വിവാഹം പോലെ തന്നെ റിസപ്‌ഷനും വളരെ ലളിതമായാണ് നടത്തിയത്. ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു വളരെ ലളിതമായാണ് ചടങ്ങുകൾ നടത്തിയത്. എന്നാൽ ചടങ്ങുകൾ ലളിതമായിരുന്നു എങ്കിലും ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ലായിരുന്നു. പേര്ളിയും നില മോളും തന്നെയായിരുന്നു റിസപ്‌ഷനിലെ താരങ്ങൾ. റിസപ്‌ഷനിൽ വധു വരന്മാരുടെ വകയായി മനോഹരമായ നൃത്തവും ഉണ്ടായിരുന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു.

x