ടീച്ചറുടെ പാട്ടിനൊപ്പം ബെഞ്ചിൽ കൊട്ടി വൈറലായ അഞ്ചാം ക്ലാസ്സുകാരൻ അഭിജിത്ത് ഇനി സിനിമയിലേക്ക്; ഓല മേഞ്ഞ ഒറ്റമുറി വീട്ടിൽ കഴിയുന്ന കുടുംബത്തിനിത് വലിയ പ്രതീക്ഷ

ടീച്ചറുടെ പാട്ടിന് ക്ലാസ് റൂമിലെ ഡെസ്‌കില്‍ താള ബോധത്തോടെ കൊട്ടുന്ന കൊച്ചു മിടുക്കന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി അഭിജിത്ത് ആയിരുന്നു അത്.സംഗീതാധ്യാപിക അഞ്ജനയുടെ പാട്ടിനനുസിച്ചാണ് ബെഞ്ചിൽ കൊട്ടിയത്.അഞ്ജന തന്നെ മൊബൈലിൽ പകർത്തിയ വീഡിയോ അഭിജിത്തിന്റെ ക്ലാസ് ടീച്ചർ പി അർഷിതയാണ് പിന്നീട് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇത് വലിയ രീതിയിൽ വൈറലാവുകയും അഭിജിത്തും അഞ്ജനയും കൈയ്യടി നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിത ബെഞ്ചിൽ കൊട്ടി വൈറലായ അഭിജിത്ത് സിനിമ പ്രവേശനത്തിന് ഒരുങ്ങുകയാണ്. ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിജിത്ത് വേഷമിടുക.കട്ടപ്പാടത്തെ മാന്ത്രികൻ എന്ന ചിത്രത്തിലൂടെയാണ് അഭിജിത്തിന്റെ സിനിമ പ്രവേശം.ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെത്തിയാണ് അഭിജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്.

 

https://www.facebook.com/100002664246124/videos/805357361204370/

 

കൂലിപ്പണിക്കാരനായ ബിജുവാണ് അഭിജിത്തിന്റെ അച്ഛൻ. ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട്. ആതിരയാണ് അമ്മ. ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനാണ് ഫൈസൽ. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും വേഷമിടുന്ന ചിത്രമാണ് കട്ടപ്പാടത്തെ മാന്ത്രികൻ.

സിയാൻ ഫേസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി ജെ മോസ്സസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം പ്രബീഷ് ലിൻസി നിർവഹിക്കുന്നു. സിബു സുകുമാരൻ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും. ഗാന രചന വി പി ശ്രീകാന്ത് നായർ, നെവിൽ ജോർജ്, പ്രോജക്റ്റ് കോഡിനേറ്റർ അക്കു അഹമ്മദ്, സ്റ്റിൽസ് അനിൽ ജനനി, പോസ്റ്റർ ഡിസൈൻ അഖിൽ ദാസ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം പാലക്കാട് ആരംഭിക്കും.

x