മകൾ മാളവികയുടെ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് നടി പാർവതി ജയറാം; കല്യാണത്തികുറിച്ച് മാളവികയുടെ പ്രതികരണം

മലയാളികൾക്ക് ഏറ്റവും സുപരിചിതമായ ഒരു താര കുടുംബമാണ് നടൻ ജയറാമിന്റെ കുടുംബം, നടി പാർവതി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ജയറാമും ആയി പ്രണയത്തിൽ ആകുന്നതും ഇരുവരുടെയും വിവാഹം കഴിയുന്നതും വിവാഹ ശേഷം നടി പാർവതി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ചെയ്‌തത്‌, ഇരുവർക്കും രണ്ട് മക്കൾ ആണ് ഉള്ളത് ഇരുവരെയും കേരളീയർക്ക് അറിയാവുന്നത് ആണ് മകൾ മാളവികയും മകൻ കാളിദാസും. കാളിദാസ് ഇതിനോടകം മലയാളത്തിലും തമിഴിലും ആയി സിനിമ അരങ്ങേറ്റം കുറിച്ചിരുന്നു, മകൾ മാളവിക മോഡലിംഗും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ മകളുടെ വിവാഹത്തെ കുറിച്ച് പാർവതിയും മകളും പറയുന്ന വാക്കുകൾ ആണ് വൈറലായി മാറുന്നത്

പാർവതിയുടെ വാക്കുകൾ ഇങ്ങനെ എനിക്ക്ച കൊച്ചിലെ തൊട്ട് ചക്കിയുടെ വിവാഹത്തെ കുറിച്ച് ആഗ്രഹം ഒണ്ട് ചക്കിയ്ക്ക് ഒരു പത്ത് പതിനഞ്ചു വയസ് തൊട്ടേ കല്യാണം കഴിക്കേണ്ട ഒരു പ്രായം ആകുമ്പോളെ ഞാൻ ആലോചിച്ചിരുന്നു, പിന്നിട് ഞാൻ ഒർണമെന്റ്സ് നോക്കുക ഡ്രസ്സ് നോക്കുക എങ്ങനെ നടത്തണം ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് വേണോ എന്നൊക്കെ പ്ലാൻ ചെയ്‌ത്‌ വെച്ചിട്ടുണ്ടായിരുന്നു, പിന്നെ പിന്നെ എനിക്ക് ഒരു കഴിഞ്ഞ വർഷം തൊട്ട് തോന്നാൻ തുടങ്ങി, ചക്കിയ്ക്ക് പെട്ടെന്ന് വിവാഹം കഴിക്കാൻ ഒന്നും പ്ലാൻ ഇല്ലാത്ത സ്ഥിതിക്ക് ഞാൻ അതൊക്കെ ഇപ്പൊ മടക്കി കെട്ടി വെച്ച്

ചക്കിക്ക് ജോലിയൊക്കെ കിട്ടിയിട്ടെ വിവാഹം ഒള്ളു എന്നാണ് പാർവതി പറഞ്ഞിരിക്കുന്നത്, തൻറെ വിവാഹത്തെ കുറിച്ച് മാളവികയും പ്രതികരിച്ചിട്ടുണ്ടായിരുന്നു, മാളവികയുടെ വാക്കുകൾ ഇങ്ങനെ രണ്ടുവർഷം പാൻഡമിക് കൊണ്ടുപോയി,ഒന്ന് സെറ്റിൽ ആകാതെ ഇന്നത്തെ കാലത്ത് പെൺകുട്ടികൾ കരിയർ ഒന്നും ഇല്ലാതെ എടുത്ത് ചാടി ഒരു വിവാഹത്തിലോട്ട് നീങ്ങി കഴിഞ്ഞാൽ അവർക്ക് അവിടെ ഒരു വാല്യൂ കുറഞ്ഞു പോവുകയാണ്, അത് കൊണ്ട് ഞാൻ അമ്മയോട് ഒരു ഇരുപത്തിമൂന്ന് വയസായപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഒരു കരിയർ ആകാതെ, എനിക്ക് ഒരു ഐഡന്റിറ്റി സെറ്റ് ആകാതെ കല്യാണത്തെ കുറിച്ച് ചിന്തിക്കില്ല എന്ന് പറഞ്ഞു

ഞാൻ വിവാഹത്തിന് തയാറാണെന്ന് അത് എനിക്ക് തോന്നണം, അല്ലാതെ ഒരു സമൂഹത്തിന്റെ പ്രഷർ കാരണം വിവാഹം കഴിക്കരുത് എന്നുണ്ട്, എല്ലാവരും പറയുന്നുണ്ട് ഇരുപത്തിയഞ്ചായില്ലേ കല്യാണം കഴിച്ചൂടെ പക്ഷെ എനിക്ക് തോന്നണം, അത് ഞാൻ അമ്മയടത്ത് പറഞ്ഞു ആ കാര്യം പാർവതി ജയറാമിന്റ്റെടുത് പറയുകയും ചെയ്‌തു കൂടാതെ ജയറാമിന്റെയും പാർവതിയുടെയും സ്നേഹത്തെ പറ്റിയും ജയറാം കുട്ടികാലംതൊട്ടേ എങ്ങനെയാണ് തങ്ങളെ സ്നേഹിച്ചത് എന്നും ഇരുവരും വ്യക്തമാക്കി, ഈ അടുത്ത് ഒരു പരസ്യത്തിൽ മാളവികയും ജയറാമും ഒന്നിച്ച് അഭിനയിച്ചിരുന്നു

x