ഞാൻ ആദ്യ ഭാര്യയാണ്, അതുകൊണ്ട് എല്ലാം എനിക്കാണ് വേണ്ടത്, മഷൂറ മുൻസീറ്റിൽ ഇരിക്കരുത് ; എനിക്കങ്ങനെയൊന്നുമില്ലെന്ന് സുഹാന – രണ്ട് ഭാര്യമാർക്കൊപ്പം സന്തോഷമായി ജീവിക്കുന്നതിന്റെ കാരണം പറഞ്ഞ് ബഷീർ ബഷി

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായാണ് ബഷീർ ബഷിയെ പ്രേക്ഷകർ പരിചയപ്പെട്ട് തുടങ്ങുന്നത്. നിരവധി ആരാധകരും ബഷീറിന് ഉണ്ടായിരുന്നു എന്നതാണ് സത്യം. ബഷീറിന്റെ ഭാര്യമാരായ മഷ്റയും സുഹാനയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിൽ മഷൂറയുടെ വീഡിയോകൾക്ക് ആണ് ആരാധകരേറെ. മികച്ചൊരു ബ്യൂട്ടി ബ്ലോഗർ കൂടിയാണ് മഷൂറ. അതോടൊപ്പം യാത്രകളുടെ വ്ലോഗ് പങ്കുവയ്ക്കാറുണ്ട്. അടുത്ത സമയത്താണ് മാഷുറ ഗർഭിണിയാണ് എന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നത്.

ഇവർ കുടുംബസമേതം ആയി മാംഗ്ലൂരിലേക്ക് പോയിരുന്നതും വാർത്തയായിരുന്നു. ഗർഭിണിയായിരിക്കുന്ന സമയത്ത് ഇത്രത്തോളം ദൂരം യാത്ര ചെയ്യുന്നത് ശരിയാണോ എന്നും ആളുകൾ ചോദിച്ചിരുന്നു. എന്നാൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്കൊക്കെ തന്നെ ഇവർ മറുപടി പറയുകയായിരുന്നു ചെയ്തത്. പുതിയൊരു വീഡിയോയിലൂടെയാണ് ഇവർ പ്രേക്ഷകരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഒക്കെ മറുപടിയുമായി എത്തിയിരിക്കുന്നത്. ബഷീർ, മഷൂറ, സുഹാനയും ഒക്കെ തന്നെ ഈ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. സ്വന്തം വീട്ടിൽ വരുന്ന സമയത്ത് വീഡിയോ എടുക്കുവാൻ മഷൂറയ്ക്ക് ഇഷ്ടമല്ല എന്നാണ് പറയുന്നത്. മഷൂറ വീഡിയോ എടുക്കാത്തത് കൊണ്ട് തന്നെ എല്ലാ വിശേഷങ്ങളും താൻ പങ്കുവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് ബഷീർ പറയുന്നു.

മഷൂറയുടെ വീട്ടിലേക്ക് എത്തുന്നതും പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളും ഒക്കെ തന്നെ വീഡിയോയിലൂടെയാണ് ഇവർ ആരാധകരെ കാണിച്ചിരുന്നത്. ഇവർ വീഡിയോ പങ്കു വെക്കുമ്പോൾ എല്ലാം വളരെ വിമർശനാത്മകമായ കമന്റുകൾ ഇവർക്ക് എത്താറുണ്ട്. പലപ്പോഴും ഇവർക്ക് എതിരെ ഉയർന്നുവരുന്ന ഒരു വിമർശന കമന്റ് എന്നത് ഭാര്യമാരിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് രണ്ടാംഭാര്യയായ മഷൂറയെ ആണ് എന്നതാണ്. ഒരു ജോലിക്കാരിയെ പോലെയാണ് ബഷീർ കാണുന്നത് എന്നും എന്നാൽ സമ്മാനങ്ങളും മറ്റും കൂടുതലും നൽകുന്നത് മാഷുറയ്ക്ക് ആണ് എന്നൊക്കെ ആണ് കൂടുതൽ ആളുകളും സംസാരിക്കുന്നത്.

ഇതിന് വ്യക്തമായ രീതിയിൽ മറുപടി പറയുകയാണ് ഇവർ. അടുത്ത സമയത്തായിരുന്നു ഇവർ വീഡിയോ ചെയ്യുന്ന സമയത്ത് മഷൂറ ആണല്ലോ എപ്പോഴും കാറിൽ ഫ്രണ്ട് സീറ്റിൽ ഇരിക്കുന്നത് എന്നും സുഹാനയെ പുറകിലേക്ക് മാറ്റിയിരിക്കുകയാണ് എന്ന് ഒക്കെ ഒരു കമന്റ് വന്നത്. ഇതിനെക്കുറിച്ച് ഇവർ പറയുന്നുണ്ട്. യാത്ര ചെയ്യുമ്പോൾ അവരവർക്കിഷ്ടമുള്ള സീറ്റുകളിലാണ് ഓരോരുത്തരും ഇരിക്കുന്നത്. ഞങ്ങൾക്ക് അങ്ങനെ മത്സരബുദ്ധി ഒന്നുമില്ല. സോനുവിനും മാഷൂറയ്ക്കും അത് ഒട്ടുമില്ല. അങ്ങോട്ടുമിങ്ങോട്ടും ഒക്കെ മാറിയിരിക്കുന്നു.

സെന്ററിൽ ഇരിക്കാനാണ് ഞങ്ങൾക്കിഷ്ടം. ഇപ്പോൾ സീറ്റിൽ ഇരിക്കാൻ ആണ് ഇഷ്ടം. ഞാൻ ആദ്യഭാര്യയാണ് എനിക്ക് അതിന്റെതായ അവകാശങ്ങൾ വേണം. മാഷു ഫ്രണ്ട് സീറ്റിലിരിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. നമ്മുടെ കുടുംബത്തിൽ അങ്ങനെ ഒരു നിബന്ധനകളും ഇല്ല. ആദ്യഭാര്യ രണ്ടാംഭാര്യ അങ്ങനെയൊന്നുമില്ല. ഓരോരുത്തരുടെയും കാര്യങ്ങൾ മനസ്സിലാക്കി അഡ്ജസ്റ്റ് ചെയ്താണ് ജീവിക്കുന്നത് എന്ന് സുഹാനയും പറയുന്നുണ്ട്. അണ്ടർസ്റ്റാൻഡിങ് ഇല്ലെങ്കിൽ കുടുംബജീവിതം സുഖം ആവില്ല. ഓരോരുത്തരുടെയും സ്വഭാവം മനസ്സിലാക്കിയാണ് കാര്യങ്ങൾ ചെയ്യുന്നത് .

x