രോഗിയായ അമ്മയ്ക്ക് താങ്ങായി 13 കാരൻ , അറിയണം അജു എന്ന കൊച്ചുമിടുക്കന്റെ യാതാർത്ഥ ജീവിതം

കുടുംബത്തെയും കുടുംബത്തിന്റെ അവസ്ഥകളും അറിഞ്ഞു ജീവിക്കുന്ന കുട്ടികൾ വളരെ കുറവാണ് എന്നത് തന്നെയാണ് സത്യം. ഇന്നത്തെ കാലത്ത് അത്തരം കുട്ടികളെ അധികം കാണാറില്ല. എന്നാൽ ഇവിടെ അത്തരം കുട്ടികൾക്കിടയിൽ ഒരു മാതൃകയായി മാറുകയാണ് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലെ എട്ടാം ക്ലാസുകാരൻ. കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മാറാൻ തനിക്ക് സാധിക്കുന്ന ജോലികൾ ഒക്കെ ചെയ്താണ് ഈ എട്ടാം ക്ലാസുകാരൻ ശ്രദ്ധ നേടുന്നത്. രാവിലെ അഞ്ചര മുതൽ ആരംഭിക്കുന്നതാണ് അജുവിന്റെ ജോലി. എഴുന്നേറ്റ ഉടനെ തന്നെ ഹെഡ് ലൈറ്റും കത്തിയുമൊക്കെ തോട്ടത്തിലേക്ക് ആണ് പോകുന്നത്. കാട്ടുപന്നി അടക്കം വന്യമൃഗങ്ങൾ ഉള്ള സ്ഥലത്താണ് ഇരുട്ടത്ത് ടോർച്ച് ലൈറ്റിന്റെ വെട്ടത്തിൽ മാത്രം റബർ വെട്ടുവാൻ വേണ്ടി പോകുന്നത്.

വെട്ടിയെടുത്ത് ഷീറ്റ് ആക്കി കടയിൽ എത്തിക്കുന്നത് വരെയുള്ള എല്ലാ ജോലികളും ഒറ്റയ്ക്ക് തന്നെ ചെയ്യും. റബറിന്റെ പണി തീർന്നാൽ ആടുകളുടെ കൂട്ടത്തിലേക്ക് പിന്നീട് യാത്ര തുടങ്ങും. കൂടൽ സ്വദേശിയായ അജു രോഗിയായ അമ്മയ്ക്ക് കൂട്ടായി റബർ വെട്ടൽ മുതൽ കന്നുകാലി വളർത്തൽ വരെയാണ് കുടുംബത്തിന് വേണ്ടി ചെയ്യുന്നത്. 13 വയസ്സുകാരൻ സമ്പാദിക്കുന്ന ഈ പണമാണ് ആ കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാനുള്ള ഏക പോംവഴി. വീട് നിറയെ കോഴികളും മുയലും പോത്തും ഒക്കെയുണ്ട്. വലിയൊരു കോഴി ഫാം തുടങ്ങണം എന്നത് അജുവിന്റെ ഒരു ലക്ഷ്യം തന്നെയാണ്. വിദേശത്തെ തയ്യൽ തൊഴിലാളി ആണ് അജുവിന്റെ അച്ഛൻ. അച്ഛന് കിട്ടുന്ന വരുമാനം മുഴുവൻ രോഗിയായി അമ്മയുടെ മരുന്നിനു വേണ്ടി മാറ്റി വയ്ക്കുകയാണ്. നാട്ടിലെ സേവന പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം തന്നെയാണ്. ജീവിതത്തിൽ ഒരു ഡോക്ടർ ആവണം എന്നത് അജുവിന്റെ വലിയ ആഗ്രഹമാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുമെന്നാണ് ഈ വാർത്ത കേൾക്കുന്നവരെല്ലാം പറയുന്നത്.

ഒരു ഡോക്ടർക്ക് വേണ്ടത് എപ്പോഴും ക്ഷമയും സഹജീവികളോടുള്ള സഹാനുഭൂതിയും ആണ് കുഞ്ഞു പ്രായത്തിൽ തന്നെ അത് ആർജിച്ചെടുക്കാൻ അജുവിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് ആ ജീവിതലക്ഷ്യം അജുവിന് പൂർത്തിയാക്കാൻ സാധിക്കും.കഷ്ടപ്പെട്ട് വളർത്തുന്ന മാതാപിതാക്കളെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ ഉപേക്ഷിച്ചു കളയുന്ന പല കഥകളും ഇന്ന് കേൾക്കുന്ന ഈ നാട്ടിൽ മാതൃകയായി മാറുകയാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. തന്റെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകളും വേദനകളും ഒക്കെ മനസ്സിലാക്കി അവർക്കൊപ്പം നിന്ന് അവരുടെ വേദനകളിൽ കൈത്താങ്ങ് ആവുകയാണ് അജു. 13 വയസ്സ് മാത്രമുള്ള ഒരു കുട്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്നതാണ് ഏറ്റവും ആളുകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. അജു ഈ പ്രായത്തിലെ കുട്ടികൾക്ക് തന്നെ ഒരു മാതൃകയാവണം എന്നാണ് ഈ കഥ കേട്ടുകൊണ്ട് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത്.

x