ഇന്ത്യ മുഴുവൻ ശ്രെധ പിടിച്ചുപറ്റിയ ആ ലൗ ഗുരുവിന്റെ പ്രണയ കഥ ഇങ്ങനെ

ഇന്ത്യയിലെ തന്നെ ഏറ്റവും സ്രെധിക്കപെട്ട ഒരു പ്രണയമുണ്ട് , 30 വയസ് പ്രായ വ്യതാസമുണ്ടായിട്ടും എതിർപ്പുകൾ മറികടന്നും വിവാഹിതരായ ഇന്ത്യയിലെ തന്നെ ഏറ്റവും സ്രെധിക്കപെട്ട പ്രണയ ജോഡികൾ.പ്രൊഫസറും വിദ്യാർത്ഥിയും തമ്മിലുള്ള പ്രണയകഥ ഇന്ത്യയിൽ ചർച്ചയായത് കുറച്ചൊന്നുമായിരുന്നില്ല .പ്രണയ ഗുരു എന്നറിയപ്പെടുന്ന മടുക് നാഥ് ചൗദരിയുടെയും വിദ്യാർത്ഥിയായിരുന്ന ജൂലി കുമാരിയുടെയും പ്രണയകഥ ഇപ്പോഴിതാ മറ്റൊരു പ്രണയദിനത്തിൽ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുകയാണ് ..ആ പ്രണയകഥ ഇങ്ങനെ –

 

49 വയസുകാരനായ മടുക് നാഥ് പാറ്റ്ന യൂണിവേഴ്സിറ്റിയിൽ അധ്യാപനകനായി ജോലി ചെയ്യുബോഴായിരുന്നു ജൂലി എന്ന തന്റെ വിദ്യാർത്ഥിയുമായി പ്രണയത്തിലാകുന്നത്‌.ക്ലാസ്സിൽ കയറാൻ വൈകിയതും, ദേഷ്യപ്പെടലും പിന്നീടുള്ള സൗഹൃദവുമാണ് പ്രൊഫസർ മടുക് നാഥിനെയും വിദ്യർത്ഥി ജൂലിയെയും തമ്മിൽ അടുപ്പിച്ചത്.ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിൽ നിന്നും പിന്നീടാണ് പ്രണയത്തിലേക്ക് വഴി മാറിയത്.ശിഷ്യയായ ജൂലിക്ക് പത്തൊൻപത് വയസ് പ്രായമുള്ളപ്പോൾ പ്രൊഫെസർ മടുക് നാഥ്‌ ന് ആവട്ടെ 49 വയസ് പ്രായമുണ്ടായിരുന്നു.ഭാര്യയും രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിന്റെ നാഥൻ ആയിരുന്നു മടുക് നാഥ്.ഭാര്യാ “ആഭ” ആവട്ടെ നല്ലൊരു കുടുംബിനിയും.എന്നാൽ ഈ സമയത്താണ് ജൂലി പ്രൊഫസർ മടുക് നാഥ് നോട് തന്റെ പ്രണയം വെളിപ്പെടുത്തുകയും , പ്രൊഫെസർ ഇല്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ല എന്നും തുറന്നു പറഞ്ഞതും ..ജൂലിയുടെ പ്രണയത്തെ ആദ്യം പ്രൊഫെസർ അംഗീകരിച്ചില്ല എങ്കിലും പിന്നീട് ആ പ്രൊഫെസറും പ്രണയത്തിലേക്ക് വഴി മാറി.ഇരുവരും പരസ്പരം സ്നേഹിച്ചു തുടങ്ങിയതോടെ കാര്യങ്ങൾ അത്ര നല്ല രീതിയിൽ ആയിരുന്നില്ല മുൻപോട്ട് പോയത്.മകളുടെ പ്രായമുള്ള ശിഷ്യയുമൊത്തുള്ള പ്രൊഫെസ്സരുടെ പ്രണയവും പാർക്കിലും ബീച്ചിലുമുള്ള കറക്കവും ഒക്കെ വളരെ വിമർശങ്ങൾക്കും പല പല കഥകൾക്കും വഴിവെച്ചു.

പ്രൊഫസറുടെ പ്രണയം ഭാര്യാ അറിഞ്ഞതോടെ കാര്യങ്ങൾ എല്ലാം കൈവിട്ട അവസ്ഥയിൽ എത്തി.ശാന്തമായി കുടുംബിനിയായി കഴിഞിരുന്ന ഭാര്യാ പ്രൊഫെസർ മടുക് മായി വഴക്ക് തുടങ്ങുകയും കുടുംബജീവിതം തകർച്ചയിലുമായി.ഭാര്യയുടെ ബന്ധുക്കൾ ആവട്ടെ കരി ഓയിൽ ഒഴിച്ചായിരുന്നു പ്രൊഫസറോടുള്ള ദേഷ്യം തീർത്തത്.കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ എത്തിയപ്പോൾ ഭാര്യാ പ്രൊഫെസർ ക്കെതിരെയും കാമുകി ജൂലിക്കെതിരെയും പരാതി നൽകി , പരാതിയെ തുടർന്ന് പ്രൊഫെസറും ജൂലിയും അറസ്റ്റിലായി.തുടർന്ന് പ്രൊഫസറുടെ ജോലി നഷ്ടമായി.ജയിലിൽ നിന്നിറങ്ങിയ പ്രൊഫസർ ജൂലിയെ കൈവിട്ടില്ല , ജോലിയെ തേടി അദ്ദേഹം പഠന വിട്ട് ഭഗല്പൂരിലെത്തുകയും ജൂലിയോടൊപ്പം താമസിക്കുകയും ചെയ്തു.പിന്നീട് പോരാട്ടം നഷ്‌ടമായ ജോലി തിരിച്ചുപിടിക്കാൻ ആയിരുന്നു , നിരവധി പരിശ്രമങ്ങൾക്കൊടുവിൽ അദ്ദേഹം തിരിച്ച് ജോലിയിൽ പ്രവേശിക്കാനുള്ള വിധി നടപ്പിലായി.പുറത്തായ കാലയളവിൽ ഉള്ള 20 ലക്ഷം രൂപ പ്രൊഫസർക്ക് നൽകാനും വിധി വന്നു.ഒപ്പം തന്നെ വിവാഹ മോചനക്കേസിൽ ഭാര്യക്കും മക്കൾക്കും 2 വീടുകളിൽ ഒരെണ്ണം കൊടുക്കാനും മാസ ചെലവിനായി 15000 രൂപ നൽകാനും വിധിയായി.

 

ഓരോരോ തടസ്സങ്ങൾ മുന്നിൽ വരുമ്പോഴൊക്കെ ജൂലിയും പ്രൊഫെസറും അതൊക്കെ മാറ്റി മുന്നോട്ട് പോയി.ജൂലിയും പ്രൊഫസറും പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു.ഇവരുടെ പ്രണയ കഥയും പ്രണയ പോരാട്ടങ്ങളും ലോക മാധ്യമങ്ങളിൽ വരെ വൈറലായി മാറി.എല്ലാവരും മടുക് നാഥിനെ ലവ് ഗുരു എന്ന് വിളിച്ചു.ഒപ്പം തന്നെ തന്റെ ജീവിതത്തിലെ പ്രണയ കഥ ഒരു പുസ്തകമാക്കുകയും ചെയ്തു.പ്രണയ ദിന ആഘോഷങ്ങളിൽ ഇരുവരും സജീവമായി ..എന്നാൽ ആറു വര്ഷം മുൻപ് വിവാഹ ജീവിതത്തിൽ നിന്നും ആത്മീയ ജീവിതത്തിലേക്ക് ജൂലി പതുക്കെ മാറുകയും ചെയ്തു.ഇതോടെ ഇവരുടെ ജീവിതത്തിൽ വിള്ളൽ വീഴ്ത്തി.ജോലി ആവട്ടെ ഋഷികേശിലും ഓഷോ ആശ്രമത്തിലുമായി കഴിച്ചുകൂട്ടി.ഭാര്യയും മക്കളും ഉപേഷിച്ച മടുക് നാഥ്‌ ആവട്ടെ തനിയെ ജീവിക്കാൻ തുടങ്ങി.ശാന്തി തേടി ജൂലി ആശ്രമത്തിൽ തുടരുകയും ചെയ്തു.

x