സിദ്ദീഖിന്റെ മകന്‍ ഷാഹിന്‍ സിദ്ദീഖ് വിവാഹിതനായി; റിസപ്ഷനിൽ തിളങ്ങി മമ്മൂട്ടിയും മോഹൻലാലും ദിലീപും വീഡിയോ കാണാം

ലയാളി സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് സിദ്ധിഖ്. കഥാപാത്രങ്ങള്‍ എന്തും ആയിക്കൊള്ളട്ടെ അതെല്ലാം ഈ കലാകാരന്റെ കൈയ്യില്‍ ഭദ്രമായിരിക്കും. നടനായും സഹനടനായും വില്ലനായും എല്ലാം നമ്മുടെ മുന്നിലേക്ക് എത്തി. മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത അഭിനയ പ്രതിഭ തന്നെയാണ് സിദ്ദിഖ്. 1985ല്‍ പുറത്തിറങ്ങിയ ‘ആ നേരം അല്പദൂരം’ എന്ന സിനിമയിലൂടെയാണ് സിദ്ദീഖ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1990ല്‍ പുറത്തിറങ്ങിയ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമുടെ വന്‍ വിജയം മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ സിദ്ദീഖിന് സഹായകരമായി.സിദ്ദിഖിന് പിന്നാലെ അദ്ദേഹത്തിൻ്റെ മകൻ ഷഹീൻ സിദ്ദിഖും മലയാള വെള്ളിത്തിരയിൽ തൻ്റെ സ്ഥാനം കുറച്ചിട്ടുണ്ട്. ഷാഹിന്‍ സിദ്ദീഖിന്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ചയാണ് ഷാഹിന്‍ സിദ്ദീഖ് ഡോക്ടര്‍ അമൃതയെ വിവാഹം കഴിച്ചത്.

മലയാള സിനിമയിലെ താര രാജാക്കന്‍മ്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹത്തിനെത്തിയ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.ആദ്യം മോഹന്‍ലാലാണ് വിവാഹ വേദിയിലേക്കെത്തിയത്. തൊട്ടുപിന്നാലെ മമ്മൂട്ടിയും എത്തി.മെറൂണ്‍ കളര്‍ ഷര്‍ട്ടും പാന്റും തലയില്‍ തൊപ്പിയും ധരിച്ചായിരുന്നു മോഹന്‍ലാല്‍ എത്തിയത്. വെള്ള നിറത്തിലുള്ള ജുബയും മുണ്ടും ധരിച്ച് മമ്മൂട്ടിയും എത്തി.മഞ്ഞയും പച്ചയും ഷെയ്ഡുള്ള വസ്ത്രമാണ് വധുവും വരനും ധരിച്ചത്.ഒരുപാട് താരനിരയൊന്നും വിവാഹത്തിനെത്തിയിരുന്നില്ല. മാധ്യമ ശ്രദ്ധ നേടാതെയായിരുന്നു ഷാഹിന്റെയും അമൃതയുടേയും വിവാഹം. ബട്ടര്‍ഫ്‌ളൈ തീമിലായിരുന്നു വിവാഹ റിസപ്ഷന്‍ നടന്നത്.

മകന്റെ ജീവിതത്തില്‍ ഏറ്റവും നല്ലൊരു മുഹൂര്‍ത്തം നടക്കുമ്പോള്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന സിദ്ദിഖിനെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.ചിത്രങ്ങള്‍ പുറത്ത് വന്ന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കാനും സോഷ്യല്‍ മീഡിയ മറന്നിട്ടില്ല.എന്തായാലും ചിത്രങ്ങളെല്ലാം തന്നെ അതിമനോഹരമാണ്.’ ഒരു കടത്ത് നാടന്‍ കഥ” എന്ന ചിത്രത്തിലാണ് ഷഹീന്‍ സിദ്ദീഖ് ആദ്യമായി നായക വേഷത്തിലെത്തിയത്.

പത്തേമാരി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി അഭിമനയിച്ചാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കസബ, ടേക്ക് ഓഫ്, പപ്പു, കഥ പറഞ്ഞ കഥ, ശിവാജിമൂല, അനുരാഗം ദി ആര്‍ട്ട് ഓഫ് തേപ്പ് തുടങ്ങിയ ചിത്രങ്ങളും അഭിനയിച്ചു.വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പാസായ ശേഷം ബിസിനസ്സിലേക്ക് തിരിഞ്ഞെങ്കിലും മനസ്സ് മുഴുവന്‍ സിനിമയായിരുന്നു ഷഹീന്. സിദ്ദീഖിന്റെ കൂടെ എറണാകുളത്തെ ഡബിംങ് സ്റ്റുഡിയോയില്‍ പോയപ്പോള്‍ അവിടെ വെച്ച് മമ്മൂട്ടിയെ കാണുകയും അദ്ദേഹം പറഞ്ഞാണ് പത്തേമാരിയ സിനിമയില്‍ യാദൃശ്ചികമായി അഭിനയിക്കാന്‍ അവസരം ലിച്ചതെന്നും ഷഹീന്‍ നേരത്തേ പറഞ്ഞിരുന്നു.മുംബൈയില്‍ അനുപംഖേറിന്റെ നേതൃത്വത്തിലുള്ള ആക്ടര്‍പ്രിപ്പേഴ്‌സില്‍ ചേര്‍ന്ന് പഠിച്ചിരുന്നു.

x