വിവാഹം കഴിഞ്ഞിട്ട് 60 വർഷം; മറവിരോഗം പിടിപെട്ടിട്ടും തൻറെ പ്രിയതമയെ മറക്കാതെ ബാലകൃഷ്ണൻ

പ്രണയത്തിന് ഒരുകാലത്തും മരണമില്ലെന്ന് പറയുന്നത് ചിലരുടെ ജീവിതം കാണുമ്പോൾ സത്യമാണെന്ന് തോന്നും. സ്നേഹം പലപ്പോഴും നിർവചിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ ഒരു സ്പർശനം കൊണ്ടോ പ്രവർത്തികൊണ്ടോ പ്രിയപ്പെട്ടവരോടുള്ള സ്നേഹം അറിയിക്കാൻ കഴിയും. എന്നാൽ വിവാഹ ജീവിതത്തിനും ഈ സ്നേഹത്തിനും കരുതലിനും ഉള്ള പങ്ക് എത്രത്തോളം ഉണ്ടെന്നാണ് ഇപ്പോൾ ഒരു ഭാര്യയും ഭർത്താവും വ്യക്തമാക്കി തരുന്നത്. പരസ്പരം സ്നേഹിച്ചും പിന്തുണച്ചും ദുഃഖത്തിലും സുഖത്തിലും ഒപ്പം നിൽക്കുകയാണ് ഈ ദമ്പതികൾ. ഒരു ദാമ്പത്യ ജീവിതം പൂർണമാകുന്നതിന് വേണ്ട ഐക്യവും സ്നേഹവും ഒക്കെ ഈ ദമ്പതികൾക്ക് ഉണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. പ്രായവും കാലവും മാറി നിൽക്കുന്ന അഗാധമായ പ്രണയത്തിനു പിന്നിലും ചില കാരണങ്ങളുണ്ട്.

ഭാര്യയെ മാത്രം ഓർമ്മയുള്ള അൽഷിമേഴ്സ് ബാധിതനായ ഭർത്താവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആരുടെയും കണ്ണ് നിറയ്ക്കുന്നതും മനം കവരുന്നതുമായ ഈ വീഡിയോയിലെ താരം അല്പം പ്രായംചെന്ന രണ്ട് ദമ്പതികളാണ്. കൗതുകം നിറയ്ക്കുന്ന വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കാഴ്ചക്കാരുടെ ഹൃദയം കവരാൻ ത്രാണിയുള്ള ഈ വീഡിയോയും ഇപ്പോൾ ആളുകൾ ഏറ്റെടുക്കുകയാണ്. പ്രായമായ മുത്തശ്ശന് മുത്തശ്ശി ഭക്ഷണം വാരി നൽകുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ദമ്പതികളായ ശാരദാമയും എം ആർ ബാലകൃഷ്ണനുമാണ് വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് 60 വർഷമായിട്ടും ഇവരുടെ സ്നേഹത്തിന് യാതൊരു കളങ്കവും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

പരസ്പരം ഏറെ സ്നേഹവും കരുതലും ആണ് ഈ മുത്തശ്ശനും മുത്തശ്ശിയും പങ്കുവയ്ക്കുന്നത്. അൽഷിമേഴ്സ് രോഗം കാരണം ബാലകൃഷ്ണൻ ബുദ്ധിമുട്ടുകയാണ്. അദ്ദേഹത്തിനും ഭാര്യയെ മാത്രമേ ഓർമ്മയുള്ളൂ. കൊച്ചു മകൻറെ വിവാഹ ഉറപ്പിക്കൽ ചടങ്ങിൽ നിന്നുള്ള ഒരു കാഴ്ച യാദൃശ്ചികമായി ആണ് ക്യാമറമാൻ പകർത്തിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ട് കാഴ്ചക്കാരുടെ ഹൃദയം കവരികയും ഉണ്ടായി. 87 വയസ്സായ മുത്തച്ഛനെ ഏറെ സ്നേഹത്തോടെയും കരുതലോടെയും 80 വയസ്സായ മുത്തശ്ശി ശുശ്രൂഷിക്കുന്നു. കൊച്ചുമകൻ അക്ഷയുടെ വിവാഹ ഉറപ്പിക്കൽ ചടങ്ങിനിടെ മുത്തശ്ശി ഒരു കൊച്ചു കുഞ്ഞിനെ പോലെ അദ്ദേഹത്തിന് സദ്യ വാരി കൊടുക്കുന്നു. ആരോടും ഒരു പരിഭവവും പരാതിയും ഇല്ലാതെ അവരുടേതായ ലോകത്ത് അവർ ഇരിക്കുന്നു. പങ്കുവെച്ച് നിമിഷനേരം കൊണ്ട് 11 മില്യണിൽ അധികം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്

x