നടി അശ്വതിയുടെ ബേബി ഷവർ ആഘോഷമാക്കി ചക്കപ്പഴം സീരിയൽ താരങ്ങൾ

നടി അശ്വതി ശ്രീകാന്തിനെ അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം കൂടുതൽ പ്രശസ്‌ത ആയത് ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയുന്ന ചക്കപ്പഴം എന്ന സീരിയലിൽ കൂടിയാണ്, ചക്കപ്പഴത്തിൽ ഉത്തമന്റെ ഭാര്യ ആശ ആയിട്ടാണ് നടി അശ്വതി ശ്രീകാന്ത് അഭിനയിക്കുന്നത്, അഭിനയത്രിക്ക് പുറമെ നല്ലൊരു എഴുത്ത് കാരി കൂടിയാണ് അശ്വതി ശ്രീകാന്ത് അത്കൊണ്ട് തന്നെ തൻറെ നിലപാടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി വ്യക്തമാകാറുണ്ട് താരം

ദുബായിൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയർ തുടങ്ങുന്നത് , പ്രവാസത്തിന്റെ ഇടയിൽ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കൂടി അവതാരകയായിട്ടാണ് മിനി സ്ക്രീൻ പ്രേക്ഷകരുടെ മുന്നിൽ ആദ്യമായിട്ട് എത്തുന്നത്, താരത്തിന്റെ വ്യത്യസ്ഥമായ അവതരണ ശൈലി കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തിൽ കേറി പറ്റാൻ എളുപ്പം സാധിച്ചു, ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്‌തിരുന്ന കോമഡി സൂപ്പർ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്

നിരവതി ഷോകളിൽ അവതാരകയായി തിളങ്ങുന്നതിന് ഇടയിൽ ആണ് ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത് തന്നെ, പിന്നിട് താൻ നല്ലൊരു അഭിനയത്രി കൂടിയാണെന്ന് തെളിയിക്കുകയായിരുന്നു, സീരിയലിന് പുറമെ മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്, ആസിഫലി ചിത്രം ആയ കുഞ്ഞേൽദോയിൽ ആണ് തുടക്കം കുറിച്ചത്, ശ്രീകാന്ത് ആണ് അശ്വതിയുടെ കഴുത്തിൽ താലി ചാർത്തിരിക്കുന്നത്, ഇരുവരുടെയും പ്രണയ വിവാഹം കൂടിയായിരുന്നു, പ്ലസ്ടുവിൽ പഠിക്കുന്ന സമയത്ത് ശ്രീകാന്താണ് അശ്വതിയോട് തൻറെ പ്രണയം വെളിപ്പെടുത്തുന്നത്.

ആദ്യം ആ പ്രണയത്തെ എതിർത്ത അശ്വതി പിനീട് ശ്രീകാന്തുമായി പ്രണയത്തിൽ ആവുകയും ഇരുവരുടെയും വിവാഹം നടക്കുകയും ആയിരുന്നു, ഇരുവർക്കും പത്മ എന്ന മകളും ഒണ്ട്, ഇപ്പോൾ താരം വീണ്ടും അമ്മയാകാൻ പോകുന്നു എന്ന സന്തോഷം സോഷ്യൽ മീഡിയയിൽ കൂടി തന്നെയാണ് ഏവരെയും അറിയിച്ചത്, അത് പോലെ ചക്കപ്പഴം സീരിയലിലും ആശ അമ്മയാകാൻ പോകുകയാണ്, ഇപ്പോൾ ചക്കപ്പഴം താരങ്ങൾ നടി അശ്വതി ശ്രീകാന്തിന് വേണ്ടി നടത്തിയ ബേബി ഷവർ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, മഞ്ഞ പട്ടു സാരിയിൽ അതീവ സുന്ദരിയായിട്ടാണ് അശ്വതിയെ കാണാൻ സാധിക്കുന്നത്, നിരവതി പേരാണ് ആണ് ആശംസകൾ അശ്വതിക്ക് വേണ്ടി അറിയിക്കുന്നത്

x