സന്തോഷ് പണ്ഡിറ്റിന്റെ ഒരു ബസ് യാത്രയിൽ ഇപ്പോഴെന്താ ഉള്ളത് എന്ന് വിമർശിച്ചവർ ഇത് കാണുന്നുണ്ടോ ?

സന്തോഷ് പണ്ഡിറ്റ് എന്ന് പറഞ്ഞാൽ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല . 2011 ൽ പുറത്തിറങ്ങിയ കൃഷ്ണനും രാധയും എന്ന ചിത്രത്തോടെയാണ് താരം മലയാളികൾക്കിടയിൽ ശ്രെധ നേടി തുടങ്ങിയത് . ചിത്രം റീലീസ് ആയതുമുതൽ നാനാ ഭാഗത്തുനിന്നും നിരവധി വിമർശങ്ങളാണ് സന്തോഷ് പണ്ഡിറ്റിന് നേരിടേണ്ടി വന്നത് . കൂവലുകളും കളിയാക്കലുകളും വിമർശനങ്ങളും മാത്രമായിരുന്നു താരത്തിന് ലഭിച്ചത് . എന്നാൽ വളരെ കുറഞ്ഞ നിരക്കിൽ ചിത്രം നിർമ്മിച്ച് വലിയ രീതിയിൽ ലാഭം നേടിയ സന്തോഷ് പണ്ഡിറ്റ് ഇതോടെ സംവിധായകനായും നിർമ്മാതാവായും ഗാനരചയിതാവായും നടനായും സ്രെധിക്കപെട്ടു . അഭിനയത്തിന് പുറമെ നല്ലൊരു മനുഷ്യ സ്‌നേഹികൂടിയാണ് താരം , നിരവധി ആളുകളിലേക്ക് സഹായഹസ്തങ്ങളുമായി താരം ഇറങ്ങി ചെല്ലാറുണ്ട് .

പതിവ് ചാരിറ്റി പ്രവർത്തനങ്ങളിൽ നിന്നും വെത്യസ്തമായ രീതിയിലാണ് സന്തോഷ് പണ്ഡിറ്റ് സഹായങ്ങൾ ചെയ്യുന്നത് . പണം നൽകുന്നതിന് പകരം എന്താണോ ആ കുടുംബത്തിന് അത്യാവശ്യമായി വേണ്ടിയത് അത് നൽകിയാകും താരം മാതൃകയാവുന്നത് . തനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാനായി അദ്ദേഹം മാറ്റിവെക്കാറുണ്ട് ..ഇക്കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . ആലപ്പുഴ സ്വദേശി ഷഫീഖ് ഇബ്രാഹിമായിരുന്നു താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് . സാദാരണക്കാരിൽ സാദാരണക്കാരനെ പോലെ ബസിൽ യാത്ര ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പിന്തുണയും അതോടൊപ്പം തന്നെ നിരവധി വിമർശങ്ങളും നേരിട്ടിരുന്നു .

സുബി സുരേഷ് അടക്കം പ്രമുഖ താരങ്ങൾ പങ്കുവെച്ച സന്തോഷ് പണ്ഡിറ്റിന്റെ ബസ് യാത്രയുടെ ചിത്രങ്ങൾക്ക് എന്താണ് ഇത്ര പുതുമ എന്നായിരുന്നു വിമർശകർ ചോദിച്ചത് . എന്നലിപ്പോഴിതാ ആ യാത്രയുടെ ലക്ഷ്യമാണ് ഇപ്പോൾ ഏവരുടെയും മനസ് കവരുന്നത് . അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന തിരുവന്തപുരത്തുള്ള ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ സന്തോഷ് പണ്ഡിറ്റ് ബസിൽ യാത്ര ചെയ്തത് . മൂന്നു സെന്ററിൽ ശുചിമുറി പോലും ഇല്ലാത്ത ഇടിഞ്ഞുവീഴാറായ വീട്ടിൽ താമസിക്കുന്ന കുടുംബത്തിനാണ് സന്തോഷ് പണ്ഡിറ്റിന്റെ സഹായഹസ്തം എത്തിയത് .

 

നല്ലൊരു ശുചിമുറി പോലുമില്ലാതെ വിഷമിക്കുന്ന വീട്ടുകാർക്ക് ശുചിമുറി വെക്കാനുള്ള ആവിശ്യ സാധങ്ങൾ നൽകിയാണ് സന്തോഷ് പണ്ഡിറ്റ് മാതൃകയായത് . നിരവധി ആളുകളാണ് താരത്തിന്റെ ആ വലിയ മനസിന്‌ അഭിനന്ദന പ്രവാഹവുമായി രംഗത്ത് വരുന്നത് ..പാവങ്ങളുടെ കഥ സിനിമയാക്കിയാൽ മാത്രം പോരാ അവരെ സഹായിക്കാനും മുൻപന്തിയിൽ ഉണ്ടാവണം എന്നാണ് സന്തോഷ് പണ്ഡിറ്റ് മുൻപ് പറഞ്ഞത് . അതുപോലെ ഓരോ കുടുംബത്തിനും തന്നാൽ കഴിയുന്ന സഹായം നൽകാനും താരം എന്നും മുന്പന്തിയിലുണ്ട് . നല്ലൊരു സിനിമ നടൻ എന്നതിലുപരി നല്ലൊരു മനുഷ്യ സ്‌നേഹികൂടിയാണ് താരം . കളിയാക്കുകയും വിമർശിക്കുകയും ചെയ്തവരെ കൊണ്ട് കയ്യടിപ്പിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ

 

Articles You May Like

x