വളരെ സന്തോഷം നൽകുന്ന ചിലത് വരാനിരിക്കുന്നു ; ആരാധകർക്കായി ആ സന്തോഷ വാർത്ത പങ്കുവെച്ചു മേഘ്‌ന രാജ്

വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ നായികയാണ് മേഘ്ന രാജ്. യക്ഷിയും ഞാനും എന്ന ചിത്രം വലിയ വിജയം നേടിയിരുന്നില്ല എങ്കിലും നിരവധി അവസരങ്ങൾ പിന്നീട് മേഘ്നയ്ക്ക് ലഭിച്ചു എന്നതാണ് സത്യം. മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കാൻ ഉള്ള അവസരം ആയിരുന്നു പിന്നീട് മേഘനയെ കാത്തിരുന്നത്. മലയാളത്തിനെക്കാൾ കൂടുതൽ അന്യഭാഷയിൽ ആണ് താരം തിളങ്ങിയത്. ബ്യൂട്ടിഫുൾ എന്ന മലയാള ചിത്രത്തിലെ പ്രകടനം വളരെയധികം അഭിനന്ദനം അർഹിക്കുന്നത് ആയിരുന്നു.

 

കന്നട സിനിമാ ലോകത്തേക്ക് ചേക്കേറിയതിനു ശേഷമാണ് നടൻ ചിരഞ്ജീവി സർജയുമായുള്ള 10 വർഷം നീണ്ടുനിൽക്കുന്ന പ്രണയവും പിന്നീടുള്ള വിവാഹവും ഒക്കെ വാർത്തകളിൽ കൊണ്ടുചെന്നെത്തിച്ചത്. എന്നാൽ ആ പ്രണയത്തിന് കുടുംബജീവിതത്തിലെ മധുരം വളരെ കുറവായിരുന്നു എന്നതാണ് സത്യം. വളരെ കുറച്ചുകാലത്തെ ജീവിതം മാത്രമായിരുന്നു ഈശ്വരൻ മേഘ്നയ്ക്ക് വിധിച്ചിരുന്നത്. നടന് ചിരഞ്ചീവിക്ക് സർജയുടെ മരണം. മേഘ്നയെ ഉലച്ചു കളഞ്ഞിരുന്നു. പിന്നീട് മകന്റെ ജനനത്തോടെയാണ് മേഘ്ന മാറിത്തുടങ്ങിയത്.

മേഘ്നയ്ക്ക് പിന്തുണയുമായി ആരാധകർ ഒപ്പം തന്നെയുണ്ട്. സോഷ്യൽ മീഡിയയിലൂടെ മേഘന പങ്കുവെച്ച ചിത്രങ്ങൾക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോൾ മേഘന തന്റെ പുതിയ സന്തോഷവാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഈ ഒരു വാർത്തയും ശ്രദ്ധ നേടുന്നത്. ഒരു വലിയ സന്തോഷവാർത്ത പുറകെ വരുന്നുണ്ട് എന്ന് ക്യാപ്ഷനോടെയാണ് പല നിറത്തിലുള്ള സാരിയിലും ആഭരണങ്ങളിലും ഉള്ള ചിത്രങ്ങൾ മേഘന പങ്കുവച്ചിരിക്കുന്നത്. വിലകൂടിയ ആഭരണങ്ങളും സാരിയും ഒക്കെ അണിഞ്ഞുള്ള മേഘനയുടെ ഈ ചിത്രങ്ങൾ എന്ത് സൂചനയാണ് നൽകുന്നത് എന്നാണ് പ്രേക്ഷകരും ചോദിച്ചു കൊണ്ടിരിക്കുന്നത്.

പുറകെ ഒരു സന്തോഷവാർത്ത വരുന്നുണ്ട് എന്ന് മേഘ്നയുടെ ക്യാപ്ഷനും പ്രേക്ഷകരിൽ സംശയം ഉണർത്തുന്നുണ്ട്. മേഘന രണ്ടാമത് വിവാഹിതയാവാൻ ഉള്ള തീരുമാനത്തിൽ ആണോ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. അതിനു മുന്നോടിയായി ആയാണോ ഇത്തരമൊരു ക്യാപ്ഷൻ താരം പങ്കുവെച്ചത് എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഔദ്യോഗികമായ യാതൊരു സ്തീകരണങ്ങളും മേഘ്നയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. താരത്തിന്റെ പുതിയ ചിത്രങ്ങൾ നൽകുന്ന സൂചന അതുതന്നെ ആണെന്നാണ് പ്രേക്ഷകർ അനുമാനിച്ചിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

അടുത്ത സമയത്ത് ഇനി വിവാഹിതയാകുമോ എന്ന ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ മേഘ്ന അതിന് വ്യക്തമായ മറുപടി നൽകിയിരുന്നില്ല എന്നതും പ്രേക്ഷകരുടെ സംശയങ്ങൾക്ക് കാരണമാണ്. താനാരു പറയുന്നതും കേൾക്കില്ല എന്നും താൻ തന്റെ തീരുമാനങ്ങൾക്ക് ആണ് പ്രാധാന്യം നൽകുന്നതെന്നും തന്നോട് ചീരു അങ്ങനെയാണ് പറഞ്ഞു തന്നിട്ടുള്ളതെന്നുമായിരുന്നു മേഘന പറഞ്ഞിരുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പുറത്തു വരാനിരിക്കുന്ന സന്തോഷവാർത്ത മേഘനയുടെ വിവാഹവാർത്തയാണോ എന്ന സംശയത്തിലാണ് ഇപ്പോൾ ആരാധകരും. മികച്ച കമന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ചിത്രങ്ങളെല്ലാം വൈറലായി മാറുകയും ചെയ്തു.

x