ഇത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ് തന്നെ എന്ന് സോഷ്യൽ ലോകം !!

നമ്മൾ ഏറെ ആഗ്രഹിച്ചു മോഹിച്ചു വാങ്ങിയ എന്തേലും നമ്മുടെ സ്രെദ്ധക്കുറവ് കൊണ്ടോ അല്ലാതെയോ ഒക്കെ നഷ്ടമായിട്ടുണ്ടെൽ അത് നമുക്ക് വലിയ വേദന തന്നെയാകും നൽകുക .. അത്തരത്തിൽ വർഷങ്ങൾക്ക് മുൻപ് ഓട്ടോയിൽ നഷ്ടപെട്ട സ്വർണം നാല് വർഷങ്ങൾക്ക് ശേഷം തിരികെ കിട്ടിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. യാദൃശ്ചികം കൊണ്ടും അതിലുപരി സത്യസന്ധത കൊണ്ടും ശ്രെധ നേടിയ അനുഭവമാണ് വൈറലായി മാറിയിരിക്കുന്നത് ..

വർഷങ്ങൾക്ക് മുൻപ് ഓട്ടോയിൽ സഞ്ചരിക്കവേ ഒന്നരപ്പവൻ തൂക്കമുള്ള തങ്കക്കൊലുസ് നഷ്ടപ്പെടുകയും പിന്നീട് നാലോളം വർഷങ്ങൾക്ക് ശേഷം അതെ ഓട്ടോയിൽ യാദൃശ്ചികമായി കയറുകയും , പണ്ടൊരു ഓട്ടോ സവാരിക്കിടെ കൊലുസ് നഷ്ടപെട്ട പഴങ്കഥ ഓട്ടോക്കാരനോട് പറയുകയും ഈ കഥ കേട്ട ഓട്ടോ ഡ്രൈവർ സ്വർണ കൊലുസ് തിരികെ നൽകുകയും ചെയ്തത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ് തന്നെയാണ് .. വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും വിശ്വസിച്ചേ മതിയാകു .. കാരണം ഇത് പത്തരമാറ്റ് തനി സത്യസന്ധതയുടെ യഥാർത്ഥ സംഭവമാണ് .. സംഭവം ഇങ്ങനെ ;

 

പതിനെട്ട് വർഷത്തിൽ ഏറെയായി നിലമ്പൂരിൽ ഓട്ടോ തൊഴിലാളിയാണ് ഹനീഫ .. വർഷങ്ങൾക്ക് മുൻപാണ് ഓട്ടോ വൃത്തിയാക്കുന്നതിനിടയിൽ സീറ്റിനിടയിൽ നിന്നും സ്വർണകൊലുസ് ഹനീഫയ്ക്ക് ലഭിക്കുന്നത് .. എന്നും ഓട്ടോറിക്ഷ കഴുകാറുണ്ടെങ്കിലും സീറ്റ് മാറ്റി വൃത്തിയാക്കുന്നത് മാസങ്ങൾ കൂടുമ്പോഴായിരുന്നു , അതുകൊണ്ട് തന്നെ ഇത് വാഹനത്തിൽ കേറിയവരിൽ ആരുടേതാണ് എന്ന് തിരിച്ചറിയാതെ വിഷമിക്കുകയായിരുന്നു ഹനീഫ .. ആരെങ്കിലും എന്നെങ്കിലും ഇതേക്കുറിച്ചു തിരക്കി വരുമ്പോൾ തിരികെ നൽകാനായി ഹനീഫ തങ്കക്കൊലുസ് സൂക്ഷിച്ചു വയ്ക്കുകയും ചെയ്തു .. ഒന്ന് രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ആരും സ്വർണ കൊലുസ് തിരഞ്ഞ് ഹനീഫയെ സമീപിച്ചില്ല .. ലോക്ക് ഡൌൺ കാലത്ത് സാമ്പത്തിക പ്രതിസന്ധി അലട്ടിയെങ്കിലും ഹനീഫ ആ തങ്കക്കൊലുസ് സൂക്ഷിച്ചുവെച്ചു ..

പിനീട് നാല് വർഷങ്ങൾക്ക് ശേഷം ഹനീഫയുടെ ഓട്ടോയിൽ യാദൃശ്ചികമായി കയറിയ നിലമ്പൂർ വീട്ടിച്ചാൽ തിരുത്തിങ്കൽ അബ്ദുല്ലയുടെ ഭാര്യാ അൻസാ വീട്ടിലേക്ക് പോകുന്നതിനായി വീണ്ടും ഹനീഫയുടെ ഓട്ടോയിൽ കയറുകയും നാലു വർഷങ്ങൾക്ക് മുൻപ് നഷ്ടപെട്ട തന്റെ മോളുടെ കൊലുസിനെക്കുറിച്ച് ഓട്ടോക്കാരനായ ഹനീഫയോട് പറയുകയുമായിരുന്നു .. എക്സ്റേ എടുക്കുന്നതിനാവശ്യമായി മകളുടെ പാദസരം ഊരിയിരുന്നുവെന്നും രണ്ടു കൊലുസുകളും കൂട്ടി കൊളുത്തിയിരുന്നു എന്നും അൻസാ ഹനീഫയോട് പറഞ്ഞു .. കാര്യങ്ങൾ എല്ലാം മനസിലാക്കിയ ഹനീഫയ്ക്ക് മനസിലായി കഴിഞ്ഞ 4 വർഷമായി തന്റെ കയ്യിൽ ഇരിക്കുന്ന കൊലുസിന്റെ യാതാർത്ഥ ഉടമ അൻസായാണ് എന്ന് ..അന്ന് തന്നെ ഓട്ടോക്കാരനായ ഹനീഫ അബ്ദുല്ലയുടെ വീട്ടിലെത്തി തങ്കക്കൊലുസ് തിരികെ നൽകുകയും ചെയ്തു .. ഓട്ടോക്കാരനായ ഹനീഫയുടെ സത്യസന്ധതയ്ക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറ കയ്യടിയാണ് ലഭിക്കുന്നത് ..

x