Viral News

വിമാനത്തിൽ കയറിയ അമ്മയ്ക്ക് സർപ്രൈസുമായി മലയാളി പൈലറ്റ്; തിരക്കുപിടിച്ച ജീവിതത്തിൽ സ്വന്തം മാതാപിതാക്കൾക്ക് സന്തോഷം കൊടുക്കാൻ പറ്റുന്നത് വലിയ കാര്യമെന്ന് സോഷ്യൽമീഡിയ, വൈറലായി വിഡിയോ

തിരക്കുപിടിച്ച ജീവിതത്തിൽ സ്വന്തം മാതാപിതാക്കൾക്ക് സന്തോഷം കൊടുക്കാൻ പറ്റുന്നത് വലിയ കാര്യമാണല്ലേ. അങ്ങനെ ജോലിക്കിടയിലും അമ്മയുടെ മുഖത്ത് വലിയൊരു പുഞ്ചിരി കൊണ്ടുവന്ന മകന്റെയും അമ്മയുടെയും വിഡിയോ ഇന്റർനെറ്റിൽ വൈറലാണ്. വിമാനത്തിൽ കയറിയ അമ്മ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് പൈലറ്റായ മകനെയാണ്. തീരെ പ്രതീക്ഷിക്കാത്ത കണ്ടുമുട്ടൽ ആയതുകൊണ്ടുതന്നെ സന്തോഷവും അമ്പരപ്പും ഒക്കെ മുഖത്ത് കാണാം. സന്തോഷത്തോടെ മകനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന അമ്മയുടെ വിഡിയോ കണ്ടത് 10 ലക്ഷത്തിലധികം ആളുകളാണ്.

മലയാളി പൈലറ്റായ വിമൽ ശശിധരൻ ആണ് അമ്മയെ ഞെട്ടിച്ചത്. അമ്മയ്ക്ക് ഇങ്ങനെയൊരു സർപ്രൈസ് കൊടുക്കണമെന്ന് കുറച്ചു നാളുകളായി ആഗ്രഹമുണ്ടായിരുന്നെന്ന് വിമൽ മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘അമ്മ ലതയും സഹോദരൻ വിശാലും ദുബായിൽ നിന്നും നാട്ടിലേക്കു പോകാൻ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ദുബായ് ടു കൊച്ചി ഫ്ലൈറ്റ് ആയിരുന്നു അത്. അന്നത്തെ ദിവസം എനിക്ക് വേറൊരു ഫ്ലൈറ്റ് ഡ്യൂട്ടി ആയിരുന്നു’.

‘എന്റെ ഷെഡ്യൂൾ കുടുംബത്തിന് അറിയാം. ഞാൻ വേറെ ഏതോ ഫ്ലൈറ്റിലാണെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് എന്നെ അമ്മ തീരെ പ്രതീക്ഷിച്ചില്ല. ഫ്ലൈറ്റിലെ ഫസ്റ്റ് ഓഫിസർ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹമാണ് വിഡിയോ എടുക്കാന്‍ സഹായിച്ചത്’ – വിമൽ പറഞ്ഞു

അമ്മ ഞെട്ടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഒന്നര മാസത്തിനു ശേഷമാണ് ഇരുവരും കാണുന്നത്. വിമലിന്റെ അച്ഛനും അമ്മയും കൊച്ചിയിലാണ് താമസിക്കുന്നത്, വിമൽ ബെംഗളൂരുവിലും. ഈ മാസം അവസാനം വീട്ടിലേക്കു പോകാനാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ അതിനു മുൻപു തന്നെ ഇങ്ങനെയൊരു അവസരമുണ്ടായി എന്നു വിമൽ പറയുന്നു. എന്തായാലും മലയാളി പൈലറ്റിന്റെയും അമ്മയുടെയും മനോഹരമായ വിഡിയോ വൈറലായി

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago