സ്വന്തം സിനിമയിലെ നായികയെ തന്നെ ജീവിത സഖിയാക്കി സംവിധായകൻ ; നടി ദിവ്യയുടെയും സംവിധായകൻ ജുബിത്തിന്റെയും വിവാഹ ചിത്രങ്ങള്‍ കാണാം

2018ലെ ആഭാസം സിനിമയിലൂടെ േ്രപക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ദിവ്യ ഗോപിനാഥ്. ആഭാസം ചിത്രം സംവിധാനം ചെയ്തത് ജുബിത് നമ്രടത്ത് ആണ്. തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സില്‍ നിന്നും ബിരുദം നേടിയതാണ് ദിവ്യ. തിയറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ദിവ്യ അഞ്ച് വര്‍ഷത്തോളമായി നാടകങ്ങളില്‍ സജീവമാണ്. വൈറസ്, കമ്മട്ടിപ്പാടം, അയാള്‍ ശശി, ഇരട്ടജീവിതം തുടങ്ങി ഒട്ടേറെ സിനിമകളില്‍ ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഡോക്യുമെന്ററികളിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ജുബിത്.

കുറച്ചു നാളുകളായി ദിവ്യയും ജുബിത്തും പ്രണയത്തിലായിരുന്നു. ഒടുവില്‍ ഇതാ ദിവ്യയും ജുബിത്തും വിവാഹിതരായിരിക്കുകയാണ്. ആലങ്ങാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹ വാര്‍ത്ത ദിവ്യ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ‘ടെമോക്രസി ട്രാവല്‍സ് എന്ന ബസ് യാത്രയില്‍ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവര്‍ത്തിച്ചും, സ്‌നേഹിച്ചും, തര്‍ക്കിച്ചും, വഴക്കിട്ടും, കൂടിയും യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു,” ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികാളാണ് ഇത്.

താരങ്ങളുടെ വിവാഹ ചിത്രങ്ങളും റിസപ്ക്ഷന്‍ ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു. ക്രീം നിറത്തില്‍ പിങ്ക് ബോര്‍ഡര്‍ വരുന്ന സാരിയില്‍ സുന്ദരിയായിട്ടായിരുന്നു ദിവ്യ എത്തിയത്. റിസ്പ്ക്ഷനില്‍ ചുവപ്പ് ലെഹങ്കയുമായിരുന്നു താരത്തിന്റെ വേഷം. അതേസമയം ജുബിത്ത് സിമ്പിള്‍ ആയിട്ടുള്ള കുര്‍ത്തയായിരുന്നു വേഷം. പ്രമുഖ സിനിമാ താരങ്ങളും ഇവരുടെ വിവാഹ റിസപ്ക്ഷനില്‍ പങ്കെടുത്തു.

‘ആഭാസം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ചില സംഭവങ്ങളെ മുന്‍നിര്‍ത്തി ദിവ്യ മീ ടൂവില്‍ ആരോപണം ഉയര്‍ത്തിയിരുന്നു. നടന്‍ അലന്‍സിയറിന് നേരെയായിരുന്നു ആരോപണം ഉയര്‍ത്തിയത്. ഇത് ഏറെ ചര്‍ച്ച വിഷയമായിരുന്നു. ശേഷം നടന്‍ ദിവ്യയോട് മാപ്പു പറയുകയുമുണ്ടായി. രാജീവ് രവി സംവിധാനം ചെയ്ത കമ്മിട്ടിപ്പാടമായിരുന്നു ദിവ്യയുടെ ആദ്യ ചിത്രം

x