Viral News

ജനിച്ചത് ജയിലിൽ , വളർന്നത് ജുവനൈൽ ഹോമിൽ; ഇപ്പോഴിതാ അപ്പുവിന്റെ നേട്ടത്തിൽ ഒരു നാട് മുഴവൻ അഭിമാനിക്കുന്നു

ജുവനൈൽ ഹോമിൽ കളിച്ചു വളർന്ന  അപ്പു  ഇനി മുതൽ കേരള ബ്ളാസ്റ്റേഴ്‌സിന്റെ  അണ്ടർ 19 ടീമിലേക്ക് . ചെയ്യാത്ത കുറ്റത്തിന് ജുവനൈൽ ഹോമിൽ വളർന്ന അപ്പു എന്ന മിടുക്കനാണ് ഇപ്പോൾ കേരളത്തിന് അഭിമാനം ആകുന്നത്. കുട്ടിക്കാലം മുതലേ ഫുട്ബോളിനോട് ഏറെ പ്രിയമാർന്ന അവൻറെ കഴിവുകൾ കണ്ടെത്തിയതും ജുവനൈൽ ഹോമിലെ അധികൃതർ തന്നെയായിരുന്നു. അവർ പ്രോത്സാഹനം നൽകി ,ഒടുവിൽ അവൻ ആഗ്രഹിച്ച സ്ഥലത്തുതന്നെ എത്തിച്ചേരുകയും ചെയ്തു. പന്ത്രണ്ട് വയസ്സായപ്പോൾ അധികൃതർ തൃശ്ശൂരിലേക്ക് അപ്പുവിനെ മാറ്റി. പിന്നീട്  സെന്റ് അലോഷ്യസ് എൽത്തുരുത്ത് സ്‌കൂളിലാണ് ഒമ്പതാം ക്ലാസ് വരെ പഠിച്ചത്. 2017 – 18 കാലഘട്ടത്തിൽ കാലഘട്ടത്തിലും തൃശ്ശൂർ സബ്ജൂനിയർ ജില്ലാ ടീമിന് വേണ്ടി അപ്പു കളിച്ചിരുന്നു   റൈറ്റ് വിംഗ് ബാക്ക് പൊസിഷനിലാണ് ബ്ളാസ്റ്റേഴ്സ് ടീമിൽ ഈ മിടുക്കൻ കളിക്കുക.

ജനിച്ചതും വളർന്നതും ജയിലിലാണ് ,ഗർഭിണിയായ അമ്മയായിരുന്നു കുറ്റകൃത്യം ചെയ്തിരുന്നത്. ജയിലിൽവച്ച് ആ സ്ത്രീ ഒരു മകന് ജന്മം നൽകി. അവന് അപ്പു എന്ന പേര് നൽകി. പിന്നീട് ജയിലിൽ ആയിരുന്നു അവൻ താമസിച്ചത്, അഞ്ചു വയസ്സായപ്പോൾ അവനെ ജുവനൈൽ ഹോമിലേക്ക് മാറ്റി .ഇടയ്ക്കിടയ്ക്ക് അമ്മ ജയിലിൽ നിന്നും മകനെ കാണാൻ വന്നിരുന്നു. എന്നാൽ ശിക്ഷയുടെ കാലാവധി കഴിഞ്ഞ ശേഷം അമ്മ മകനെ ഉപേക്ഷിച്ച് പോയി കളയുകയായിരുന്നു. കുറെയധികം അന്വേഷിച്ചെങ്കിലും ഇതുവരെ അവരെ കണ്ടെത്താനായില്ല .പിന്നീടങ്ങോട്ട് അധികൃതരുടെ കീഴിലായിരുന്നു അവൻ വളർന്നതും പഠിച്ചതും. അവൻറെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ചിറകു നൽകാൻ അധികൃതരും അവനെ സഹായിച്ചു.

ഇപ്പോഴത്തെ പരിമിതമായ സൗകര്യങ്ങളിൽ നിന്നുകൊണ്ട് തന്നെ ആഗ്രഹം അവൻ നേടിയെടുക്കുകയാണ്. അതുകൊണ്ടു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവന്  ആശംസകൾ നൽകി നിരവധിപേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ജുവനൈൽ ഹോമിലെ ഫുട്ബോൾ താരമായ അപ്പുവിന്റെ നേട്ടം സോഷ്യൽ മീഡിയയിലൂടെ നിരവധി പേരായിരുന്നു കുറിച്ചത്. നിരവധി ഗ്രൂപ്പുകളിൽ ആണ് അപ്പുവിന്റെ വളർച്ചയും നേട്ടങ്ങളെക്കുറിച്ച് പങ്കുവെച്ചത് .പരിമിതികളിൽ നിന്ന് തന്നെ സ്വപ്നങ്ങൾ നേടിയെടുക്കുന്ന വർക്ക് പ്രചോദനമാണ് അപ്പു എന്നും ഇത്തരത്തിലുള്ള ഒരു പാട് ഒരുപാട് ആളുകൾക്ക് പ്രചോദനമാണെന്നും ഉയരങ്ങളിലേക്ക് എത്തണമെന്നും കേരളത്തിന് അഭിമാനം ആകണമെന്നും നിരവധിപേർ സോഷ്യൽ മീഡിയയിലൂടെ കുറിക്കുന്നുണ്ട്. അതുപോലെതന്നെ അവൻറെ ചിത്രങ്ങളുൾപ്പെടെ സോഷ്യൽ മീഡിയയിൽ പല ഗ്രൂപ്പുകളിലും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

amrtha

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago