“കല്പനയുടെ വാക്കുകൾ എതിർത്ത് ഞാൻ അത് ചെയ്തു” , അതോടെ അകൽച്ച വന്നത് 10 വർഷത്തോളം വൈറലായി ഉർവശിയുടെ വാക്കുകൾ

മലയാളി നടിമാരിൽ അന്നും ഇന്നും എന്നും പ്രേഷകരുടെ ഇഷ്ട നടിയാണ് ഉർവശി.സിനിമയിൽ എത്തിയ കാലം മുതൽ ഉർവശിയെ വെല്ലുന്ന അഭിനയവും സൗന്ദര്യവും ഉള്ള നടിമാർ മലയാളത്തിൽ ഇല്ലായിരുന്നു എന്നതാണ് സത്യം.ഏത് റോളും തന്റേതായ അഭിനയ ശൈലികൊണ്ട് മികവുറ്റതാക്കാൻ താരത്തിന് സാധിക്കാറുണ്ട്.ഏത് വേഷവും കഥാപാത്രങ്ങളും തനിക്ക് മികവുറ്റതാക്കാൻ സാധിക്കും എന്ന് തെളിയിച്ച താരം കൂടിയാണ് ഉർവശി.ഉർവശിയുടെ സഹോദരിമാരായ കലാ രഞ്ജിനിയും കല്പനയും സിനിമയിലും ആരധകരുടെ മനസിലും ഇടം നേടിയവരാണ്..മറ്റൊരു താരകുടുംബത്തിലും കാണാത്ത ഐക്യവും സ്നേഹവുമായിരുന്നു ഉർവശിയുടെ കുടുംബത്തിൽ.നടിയായ കല്പന ഉർവശിക്ക് സഹോദരി മാത്രമായിരുന്നില്ല ഒരമ്മ തന്നെയായിരുന്നു.കല്പനയായിരുന്നു വസ്ത്രം പോലും ഉർവശിക്ക് വാങ്ങി നൽകിയിരുന്നത്.എന്നാൽ ജീവിതത്തിൽ ഒരു തീരുമാനം എടുത്തപ്പോൾ ചേച്ചി കല്പന എതിർത്തിട്ടും താൻ ആ എതിർപ്പിനെ അവഗണിച്ചത് തന്റെ ജീവിതത്തിൽ വലിയ പാളിച്ചകൾ സംഭവിച്ചു എന്ന് ഉർവശി തുറന്നു പറയുന്നു.

 

 

2000 ൽ ആയിരുന്നു പ്രിയ നടനായ മനോജ് കെ ജയൻ നടി ഉർവശിയെ വിവാഹം ചെയ്തത്.എന്നാൽ മനോജ് കെ ജയനുമായുള്ള ഉർവശിയുടെ വിവാഹം ചേച്ചി കല്പന ശക്തമായി എതിർത്തിരുന്നു.എന്നാൽ കല്പനയുടെ വാക്ക് അവഗണിച്ച് മനോജ് കെ ജയനെ തന്നെ ഉർവശി വിവാഹം ചെയ്തു.ഇതോടെ ഇരുവരും മിണ്ടാതിരുന്നത് പത്ത് വര്ഷത്തോളമായിരുന്നു. ഭക്ഷണം വാരി തരുന്നതും ഡ്രസ്സ് സെലക്ട് ചെയ്ത് തരുന്നതും എല്ലാം കല്പന ചേച്ചിയായിരുന്നു , അത്രക്ക് നിഴൽ പോലെ കൂടെ നിന്ന കല്പനയുടെ വാക്ക് ധിക്കരിച്ച് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചത് കല്പനയെ ഏറെ സങ്കടത്തിലാഴ്ത്തി.കല്പനയെ അനുസരിക്കാതെ വന്നപ്പോഴുള്ള മാനസിക പ്രെശ്നം മൂലമാണ് പിണക്കത്തിന് കാരണമായത്.അത് ചെയ്യരുത് ശരിയല്ല എന്ന് പറഞ്ഞിട്ടും ഞാൻ എതിർക്കുകയും ചേച്ചിയുടെ വാക്കുകളെ തള്ളിപ്പറയുകയും ചെയ്തു.എന്നാൽ ജീവിതത്തിൽ എന്നേക്കാൾ അറിവ് ചേച്ചിക്കുണ്ട് എന്ന് ഞാൻ ചിന്തിച്ചില്ല.

 

അതിന്റെ ഫലം അനുഭവിക്കുകയും ചെയ്തു.ചേച്ചി പറഞ്ഞതുപോലെ തന്നെ ജീവിതത്തിൽ സംഭവിച്ചപ്പോൾ എനിക്ക് കോംപ്ലെക്‌സായി.ഇതൊക്കെ മുൻകൂട്ടി കണ്ടാണല്ലോ ചേച്ചി നേരത്തെ തന്നെ വിലക്കിയത് എന്നോർത്തപ്പോൾ കല്പന ചേച്ചിയെ എനിക്ക് നേരിടാൻ പ്രയാസമായി.അതാണ് ശരിക്കും സംഭവിച്ചത്.അതൊരിക്കലും ഒരു വാഴക്കായിരുന്നില്ല കോംപ്ലക്സ് മൂലം വന്നൊരു അകൽച്ച മാത്രമായിരുന്നു.എല്ലാം പറഞ് തിരുത്തി പരസ്പരം വീണ്ടും ഒന്നായപ്പോഴാണ് ചേച്ചിയെ ദൈവം തിരികെ വിളിച്ചത് എന്ന് ഉർവശി പറയുന്നു.2000 ൽ ആയിരുന്നു മനോജ് കെ ജയനും ഉർവശിയും വിവാഹിതരായത്.2008 ൽ വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു.പിന്നീട് 2013 ൽ ഉർവശി വീണ്ടും വിവാഹിതയാകുകയും ചെയ്തു.ഇരു ബന്ധത്തിലും ഉർവശിക്ക് ഓരോ മക്കളും ഉണ്ട്.

 

1977 ൽ പി സുബ്രമണ്യം സംവിദാനം ചെയ്ത വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് ഉർവശി.സഹോദരി കല്പനയുടെ ആദ്യ ചിത്രവും ഇത് തന്നെയായിരുന്നു.എട്ടാം വയസിൽ ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ ഉർവശി 13 ആം വയസിൽ നായികയായി അരങ്ങേറ്റം കുറിച്ചു.മികച്ച അഭിനയത്തിലൂടെ നിരവധി അവാർഡുകൾ താരം വാരിക്കൂട്ടി.നിരവധി മലയാളം തമിഴ് തെലുങ് ഹിന്ദി ചിത്രങ്ങളിൽ താരം സജീവ സാന്നിധ്യമായി മാറി.അഭിനയത്തിൽ മാത്രമല്ല ഡബ്ബിങ് ആര്ടിസ്റ് ആയും , തിരക്കഥാ എഴുതിയും , നിർമ്മാണ രംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.നിരവധി ടെലിവിഷൻ സ്റ്റേജ് പ്രോഗ്രാമുകളിലും സിനിമയിലും ഒക്കെ സജീവ സാന്നിധ്യമാണ് ഉർവശി ..സൂര്യ നായകനായി എത്തിയ തമിഴ് ചിത്രം സൂററൈ പോട്രിലെ പേച്ചി എന്ന കഥാപാത്രത്തിന്റെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

x