“എന്റെ കൈ എന്റെ പെണ്ണ് എന്റെ ചന്തി , കാണുന്ന നാട്ടുകാർക്ക് എന്താണ് സൂക്കേട്” , ഫോട്ടോഷൂട്ട് ചിത്രത്തിനെതിരെ വിമർശനം വൈറലാകുന്നു

ഇന്ന് സോഷ്യൽ മീഡിയയിൽ വന്ന് നിറയുന്ന ഫോട്ടോഷൂട്ടുകൾ വലിയതോതിലുള്ള വിമർശനങ്ങളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ബെഡ്റൂമിൽ ചെയ്യേണ്ട കാര്യങ്ങൾ പോലും പൊതുസമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നു എന്നതുകൊണ്ടാണ് പലരും വിമർശനത്തിനും സൈബർ അറ്റാക്കിനും ഇരകളായി മാറുന്നത്. വെഡിങ് ഫോട്ടോഷൂട്ടും മറ്റേണിറ്റി ഫോട്ടോഷൂട്ടും ഒക്കെ മാറിയിരിക്കുന്ന കാലത്ത് ഏറ്റവും പുതിയതായി സൈബർലോകത്ത് ഒരു ഫോട്ടോഷൂട്ട് കൂടി വൈറലായി മാറുകയാണ്.

ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ഈ ഫോട്ടോ ഷൂട്ടിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ കമന്റുകൾ കുറിക്കുമ്പോൾ ഡോക്ടർ അനുജ ജോസഫ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇതിൽ ശ്രദ്ധേയമാകുന്നത്. പോസ്റ്റ് ഇങ്ങനെ… കുറെ ലൈക്കും കമന്റും ചോദിച്ചുള്ള ആ പെൺകൊച്ചിന്റെയും ചെറുക്കന്റെയും ആവേശം നിങ്ങൾ കാണാതെ പോകരുത്. മറ്റുള്ളവർ വിമർശിക്കുകയോ കളിയാക്കുകയോ എന്തും ചെയ്യട്ടെ. നിങ്ങൾ അതൊന്നും കാര്യമാക്കേണ്ട. ആറാട് മക്കളെ. ഇത്രയുമൊക്കെ ഉണ്ടെന്ന് മറ്റുള്ളവരെ കാണിക്കേണ്ടത് ഇന്നത്തെ കാലത്ത് അനിവാര്യമല്ലേ.

അതിന് ആ പയ്യൻ കാണിക്കുന്ന എഫേർട്ട് ആണ് ഹൈലൈറ്റ്. അതുപോലെതന്നെ എൻറെ ചേട്ടനല്ലേ ഇതൊക്കെയല്ലെങ്കിൽ പിന്നെ എന്താ സാധിച്ചു കൊടുക്കുക എന്ന് പറഞ്ഞ് നിന്ന് കൊടുക്കാൻ ധൈര്യം കാണിച്ച ആ പെൺകുട്ടിയെയും സമ്മതിക്കണം. പെമ്പിള്ളേർ ആയാൽ ഇങ്ങനെ വേണം. ഇവളെ കണ്ടുപഠിക്കണം മറ്റുള്ളവർ. ബോൾഡ്, ബ്യൂട്ടിഫുൾ എന്നൊക്കെ പറഞ്ഞ് വിശേഷിപ്പിക്കാൻ വരട്ടെ. സ്വന്തം ശരീരം വെറുമൊരു ഉപഭോഗ വസ്തു മാത്രമാണ് എന്ന് മറ്റുള്ളവരെ കാണിക്കുവാൻ കാണിച്ച ഈ മനസ്സിന് ഒരുതവണ കൂടി ചിന്തിക്കാമായിരുന്നു. കാറും ബൈക്കും ഒക്കെ വാങ്ങുന്നതിനു മുൻപ് അതിൻറെ ഫീച്ചേർഡ് ഇമേജ് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി പ്രദർശിപ്പിക്കുന്നതുപോലെ ആയിപ്പോയി ഇത്.

കെട്ടാൻ പോകുന്ന പെണ്ണിൻറെ ഫീച്ചർ മറ്റുള്ളവരെ പ്രദർശിപ്പിച്ചു കാണിക്കുന്നതിന്റെ ഔചിത്യം എന്താണെന്ന് മനസ്സിലാകാത്തത് എനിക്ക് മാത്രമാണോ.. എൻറെ പെണ്ണ്, എൻറെ കൈ, എൻറെ ചന്തി എന്ന പ്രയോഗവും വേണ്ട. നാട്ടുകാർക്ക് എന്തുചേതമെന്ന് ചോദിക്കുന്നതിനു മുൻപ് നാട്ടുകാരുടെ കുറച്ചു കമന്റിനും ലൈക്കിനും വേണ്ടിയല്ലേ ഇതൊക്കെ കാട്ടിക്കൂട്ടിയത്. എന്തായാലും കണ്ടെത്തിയ വെറൈറ്റി നന്നായി. ഇതിന് നിന്നു കൊടുക്കുന്നതിനു മുൻപ് പെൺകുട്ടികൾ ഉറപ്പായും തന്റെ ശരീരത്തെപ്പറ്റിയും ചുറ്റുപാടിനെപ്പറ്റിയും ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

x