കയ്യിൽ ഒന്നുമില്ലാതെ തുടങ്ങിയ ഒരു യാത്ര , യൂട്യൂബ് വഴി പ്രശസ്തരായി ; ഇപ്പോഴിതാ വിവാഹവും ഈ ബുൾ ജെറ്റ് എബിന്റെ സ്വപ്നസാക്ഷാത്കാരം

കോവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലം ഉണ്ടായ ഗുണകരമായ ഒരു കാര്യമായിരുന്നു നിരവധി കഴിവുള്ളവരെ കണ്ടെത്താനായി എന്ന്. പലരും ജോലി ഒക്കെ നഷ്ട്ടപ്പെട്ടു വീട്ടിലിരുന്ന സമയത്താണ് തങ്ങളുടെ കഴിവ് വെച്ച് പലതും ചെയ്യാൻ തീരുമാനിക്കുന്നത്. പതിനായിരക്കണക്കിന് യൂട്യൂബ് ചാനലുകളാണ് ഈ ലോക്ക് ഡൌൺ സമയത്തു പിറവിയെടുത്തത്. കേരളത്തിലെ ഓരോ വീട്ടിലും ഒരു യൂട്യൂബർ എങ്കിലും ഇപ്പോൾ ഉണ്ടാകും എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ. അങ്ങനെ ഒന്നുമില്ലായ്മയിൽ നിന്നും യൂട്യൂബ് വഴി പ്രശസ്തരായവരാണ് ഈ ബുൾ ജെറ്റ് സഹോദരങ്ങൾ.

ഉള്ളതെല്ലാം പണയം വെച്ച് ഒരു വാനിൽ ലോകം ചുറ്റാൻ ഇറങ്ങിയ സഹോദരങ്ങൾ അതാണ് ഈ ബുൾ ജെറ്റ്. തങ്ങളുടെ യാത്രയും ജീവിതവും എല്ലാം വാനിലാക്കിയ എബിനും ലിബിനും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രശസ്തരായി. ഇന്നിപ്പോൾ പതിനഞ്ചു ലക്ഷത്തോളം സബ്സ്ക്രൈബേർസ് ഉള്ള ഈ സഹോദരങ്ങളുടെ വാർഷിക വരുമാനം അമ്പതു ലക്ഷത്തിനു മുകളിലാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ വരുമാനം സ്വന്തമാക്കുന്ന യൂട്യൂബർമാരുടെ പട്ടികയിൽ മുൻപതിയിൽ തന്നെയാണ് ഈ സഹോദരങ്ങൾ.

ലക്ഷകണക്കിന് ആരാധകരുള്ള ഈ സഹോദരങ്ങൾ ജീവിക്കുന്നത് തന്നെ വാനിലും യൂട്യുബിലും ആണെന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല. കാരണം തങ്ങളുടെ വിശേഷങ്ങൾ ഒക്കെത്തന്നെ ഇവർ ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും വലിയ താല്പര്യമാണ്. ഇപ്പോഴിതാ ഈ ബുൾ ജെറ്റ് സഹോദരങ്ങളിൽ മൂത്ത ആളായ എബിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എബിൻ ഇന്ന് രാവിലെ വിവാഹിതനായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

കണ്ണൂർ സ്വദേശികളായ എബിനും ലിബിനും രണ്ടു വര്ഷം മുന്നേയാണ് യാത്ര തുടങ്ങുന്നത്. വീടിന്റെ ആധാരം വരെ പണയപ്പെടുത്തിയാണ് ഇവർ യാത്ര തുടങ്ങുന്നത്. ആ യാത്ര വെറുതെയായില്ല. ഇരുവരെയും ഇന്ന് അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അത്രകണ്ട് പ്രശസ്തരായിരിക്കുകയാണ് ഇരുവരും ഇപ്പോൾ. ഇപ്പോഴിതാ എബിന് വിവാഹവും ആയിരിക്കുന്നു. തൃശൂർ സ്വദേശിനിയായ അഭിറാംജി ആണ് വധു. എബിന്റെ സ്വദേശമായ കണ്ണൂർ ഇരിട്ടിയിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 

x