നീ ഞങ്ങളുടെ ആഗ്രഹങ്ങളിൽ ഏറ്റവും വലുതായിരുന്നു, പക്ഷേ വളരെ വേഗം ഞങ്ങളെ വിട്ട് പോയി; തൻറെ ഭർത്താവിന്റെ മരണ ശേഷം ആദ്യമായി ഹൃദയസ്പർഷമായ വാക്കുകളോടെ നടി മീന

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ഏറെ ആരാധകരുള്ള നടിയാണ് മീന. നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത ഭാവങ്ങളിലും, വേഷങ്ങളിലും തിളങ്ങിയ മീന  മലയാളികൾക്കും പ്രിയങ്കരിയാണ്. എന്നാൽ മീനയെ സംബന്ധിച്ചിടത്തോളം ഭർത്താവ് വിദ്യാസാഗറിൻ്റെ അകാല വിയോഗം അവർക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. വിദ്യാസാഗറിന് കോവിഡ് പിടിപ്പെടുകയും അത് ഭേദമായെങ്കിലും അതേത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ വിദ്യാസാഗറിനെ സാരമായി ബാധിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ജൂൺ – 28 ന് വിദ്യാസാഗർ മീനയെയും മകൾ നൈനികയെയും തനിച്ചാക്കി വിടവാങ്ങുകയായിരുന്നു. സൗത്ത് ഇന്ത്യൻ സിനിമ താരങ്ങളും, പ്രേക്ഷകരും വലിയ ഞെട്ടലോടെയാണ് വിദ്യസാഗറിൻ്റെ മരണ വാർത്ത കേട്ടത്.

വിദ്യാസാഗറിൻ്റെ മരണത്തിന് പിന്നാലെ എല്ലാ ചടങ്ങുകളും നടത്തുന്നതിന് മുന്നിൽ നിന്ന് നേതൃത്വം നൽകിയത് മീനയായിരുന്നു. വിദ്യാസാഗറിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി നേരിട്ടും, അല്ലാതെയും മീനയ്‌ക്കും, കുടുംബത്തിനുമൊപ്പം സിനിമ മേഖലയിലെയും, അല്ലാതെയുമുള്ള നിരവധി ആളുകൾ അവരുടെ ചെന്നൈയിലെ വസതിയിൽ എത്തിയിരുന്നു. നടൻ രജനികാന്ത് ഉൾപ്പടെ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.

ഭർത്താവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വ്യാജ വാർത്തകളും പുറത്ത് വന്നതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് മീന രംഗത്തെത്തിയിരുന്നു. തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു മീന പ്രതികരിച്ചത്.“തെറ്റായ വാര്‍ത്തകൾ ദയവായി പ്രചരിപ്പിക്കരുതെന്നും, എന്നും ഈ സാഹചര്യത്തില്‍ തങ്ങളുടെ പ്രൈവസിയെ മാനിക്കണമെന്നും” പറഞ്ഞുകൊണ്ടായിരുന്നു മീനയുടെ പോസ്റ്റ്. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിന് ഇടയ്‌ക്കായിരുന്നു ഇത്തരത്തിലൊരു കുറിപ്പ് മീന പങ്കുവെച്ചത്.

ഇപ്പോഴിതാ ഭർത്താവിൻ്റെ മരണത്തിന് പിന്നാലെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് പതിമൂന്ന് ദിവസങ്ങൾക്ക് ദിവസങ്ങള്‍ക്ക് ശേഷം മീന തന്നെ നേരിട്ട് തൻ്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മറ്റൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിദ്യാസാഗറിൻ്റെ ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് മീനയുടെ പോസ്റ്റ്. “നീ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, എന്നാല്‍ വളരെപ്പെട്ടന്ന് എന്നന്നേയ്ക്കുമായി ഞങ്ങളിൽ നിന്നും അകന്നുപോയി. സ്നേഹവും, പ്രാർത്ഥനയും നൽകി കൂടെ നിന്ന ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് നല്ല മനസുള്ളവർക്ക് നന്ദി അറിയിക്കാൻ ഞാനും, എൻ്റെ കുടുംബവും ആഗ്രഹിക്കുന്നു. തങ്ങൾക്ക് നിങ്ങളുടെ പിന്തുണയും, സ്നേഹവും ആവശ്യമാണ്. കരുതലും,പിന്തുണയും നൽകി കൂടെ നിൽക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതില്‍ വളരെ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നതായും ആ സ്നേഹം അനുഭവിക്കാൻ തങ്ങൾക്ക് കഴിയുന്നു” എന്നാണ് മീന കുറിച്ചത്.

മീനയ്‌ക്കും, വിദ്യസാഗറിനും ഒരു മകളാണുള്ളത്. നൈനിക എന്നാണ് മകളുടെ പേര്. വിജയ് നായക വേഷത്തിലെത്തിയ “തെരി” എന്ന ചിത്രത്തിലൂടെ മകൾ നൈനികയും അഭിനയ രംഗത്തേയ്ക്ക് ചുവടുവെച്ചിട്ടുണ്ട്. വിദ്യാസാഗറിനെയും , മീനയെയും പോലെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് മകൾ നൈനികയും. വ്യക്തി ജീവിതത്തിലായാലും, അഭിനയ ജീവിതത്തിലായാലും എല്ലാ തരത്തിലും തനിയ്ക്ക് പിന്തുണയും, സ്നേഹവും നൽകി കൂടെ നിൽക്കുന്ന ആളാണ് വിദ്യാസാഗറെന്നും, അദ്ദേഹത്തിൻ്റെ സപ്പോർട്ടുകൊണ്ട് മാത്രമാണ് തനിയ്ക്ക് വിവാഹത്തിന് ശേഷവും അഭിനയം തുടരാൻ സാധിക്കുന്നതെന്നും മുൻപ് മീന സൂചിപ്പിച്ചിരുന്നു.

x