ഭർത്താവ് വിടപറഞ്ഞിട്ട് വെറും മാസങ്ങൾ മാത്രം , മീനയുടെ ജീവിതത്തിലെ പുതിയ തീരുമാനം അറിഞ്ഞോ ? മികച്ച തീരുമാനം എന്ന് സോഷ്യൽ ലോകവും ആരാധകരും

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ബാലതാരമായി ശ്രദ്ധനേടിയ താരമായിരുന്നു മീന. പിന്നീട് നായികയായി മീന ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളിലാണ് മീന കൂടുതലായും തിളങ്ങിയിട്ടുള്ളത് തന്നെ. സുരേഷ് ഗോപി ജയറാം മമ്മൂട്ടി തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി മാറാനും മീനയ്ക്ക് സാധിച്ചിരുന്നു. മലയാളി അല്ലാതിരുന്നിട്ടു പോലും നിരവധി ആരാധകരാണ് മലയാള നാട്ടിൽ മീനയ്ക്ക് ഉണ്ടായിരുന്നത്. മോഹൻലാൽ മീന കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. രാക്ഷസരാജാവ്, വർണ്ണപകിട്ട്, നാട്ടുരാജാവ്, കുസൃതി കുറുപ്പ്, ദൃശ്യം സീരിസ് തുടങ്ങിയ ചിത്രങ്ങളൊക്കെ മലയാളത്തിൽ താരത്തിന്റെ എടുത്തു പറയാവുന്ന ചിത്രങ്ങളാണ്. തമിഴിൽ രജനികാന്ത് അടക്കമുള്ള സൂപ്പർതാരങ്ങൾക്കൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ മീനക്ക് സാധിച്ചിരുന്നു.

അടുത്ത കാലത്തായിരുന്നു മിനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗം മീനയെയും ആരാധകരെയും എല്ലാം ഒരേ പോലെ വേദനയിൽ ആഴ്ത്തിയത്. വിദ്യാസാഗർ ഈ ലോകത്തോട് വിട പറഞ്ഞത് ഒരു വേദനയോടെ മാത്രമായിരുന്നു എല്ലാവരും നോക്കി കണ്ടത്. പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ നിന്നും മീന ജീവിതത്തിലേക്ക് തിരികെ വരുന്നതേയുള്ളൂ. ഇതിനിടയിൽ അവയവദാനത്തിന് സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് മീന. ലോക അവയവദാന ദിനമായ ഇന്നലെ തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തതായി മീന തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലിയ നന്മയില്ല. അതിനു ഏറ്റവും നല്ല മാർഗമാണ് അവയവദാനം എന്നും. ജീവന് വേണ്ടി പോരാടുന്ന പലർക്കും രണ്ടാമതൊരു അവസരം ആണ് അത്.

ഞാൻ ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് മീന പങ്കുവച്ച് കുറിപ്പിൽ പറയുന്നു. ജീവൻ രക്ഷിക്കുന്നതിനേകാൾ വലിയ നന്മയില്ല. ജീവൻ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് അവയവദാനം. ഇത് ഒരു അനുഗ്രഹമാണ് വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലർക്കും രണ്ടാമത്തെ അവസരമാണ് അവയവദാനം. ഈ അവസ്ഥയിലൂടെ വ്യക്തിപരമായി ഞാൻ കടന്നുപോയിട്ടുണ്ട്. പലരുടെയും ജീവിതം മാറ്റിമറിച്ചേക്കാം. കൂടുതൽ ദാതാക്കളാൽ സാഗർ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആശംസിക്കുന്നു. ഒരു ദാതാവിനെ 8 ജീവനാണ് രക്ഷിക്കാൻ സാധിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ദാതാക്കളും സ്വീകർത്താക്കളും ഡോക്ടർമാരും തമ്മിൽ മാത്രമല്ല കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഇത് വളരെയധികം ബാധിക്കുന്നു. ഇന്ന് ഞാനെന്റെ അവയവങ്ങൾ ദാനം ചെയ്യുന്നു എന്നു പ്രതിജ്ഞ ചെയ്യുന്നു. നിങ്ങളുടെ പേര് നിലനിർത്താനുള്ള ഒരു വഴിയാണിത്. ഇങ്ങനെയാണ് മീന കുറിച്ചത്. നിരവധി പേരാണ് മീനയെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. വളരെ മഹത്തായ ഒരു തീരുമാനമാണ് മീന എടുത്തത് എന്നും ഇത് മറ്റുള്ളവർക്ക് മാതൃകയാകും എന്നൊക്കെ ഉള്ള കമന്റുകൾ പോസ്റ്റിനോടൊപ്പം ഉയരുന്നുണ്ട്.

x