“വസ്ത്രം മാറുമ്പോൾ വാതിലടക്കാൻ പാടില്ലായിരുന്നു” , അച്ഛനിൽ നിന്നും സഹോദരനിൽ നിന്നും നേരിടേണ്ടി വന്നത് തുറന്ന് പറഞ്ഞ് ഹവീന റബേക്കാ

മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ സ്വന്തം അച്ഛനിൽ നിന്നും അതിനു ശേഷം കൂടെപ്പിറപ്പായ ചേട്ടനിൽ നിന്നും ലൈം, ഗി,കാ,തിക്രമം നേരിടേണ്ടി വന്ന ഒരു പെൺകുട്ടി. വസ്ത്രം മാറുമ്പോൾ പോലും വാതിലടക്കാൻ അനുവാദമില്ലാത്ത ഒരു വീട്ടിൽ ജീവിക്കേണ്ടി വരുക. ഒടുവിൽ ആ ദുരിതപൂർണ്ണമായ ജീവിതത്തിൽ നിന്നും രക്ഷ നേടാൻ 2 തവണ അവൾ ആ, ത്മ, ഹ,ത്യയ്ക്ക് ശ്രമിക്കുന്നു. ഹവീന റെബേക്ക എന്ന പെൺകുട്ടിയുടെ കഥ കേട്ടാൽ ഏതൊരാളും പറഞ്ഞു പോകും ലോകത്ത് ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുതേ എന്ന്. എന്താണ് സത്യത്തിൽ ഹവീനയുടെ ജീവിതത്തിൽ സംഭവിച്ചത് ?

അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതായിരുന്നു ഹവീനയുടെ കുടുംബം. മാത്രമല്ല അച്ഛന്റെ അമ്മയും അച്ഛനും ഇവരോടൊപ്പം തന്നെ ആയിരുന്നു താമസം. 3 ആം ക്ലാസ് വരെ അച്ഛന്റെ പ്രിയപ്പെട്ട മകളായിരുന്നു അവൾ. മൂത്ത മകനെക്കാളും അച്ഛനിഷ്ടം ഇളയ മകളോടായിരുന്നു. മകളെ എല്ലാത്തിനും പ്രശംസിക്കുകയും മകളെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്നാണ് ഒരച്ഛനായിരുന്നു അയാൾ . എന്നാൽ പിന്നീട് അവൾ കണ്ടത് ഒരു മകൾക്ക് ഒരിക്കലും ചിന്തിക്കാൻ പോലും ആകാത്ത ലൈം, ഗി, ക പ്രസക്തിയുള്ള ഒരു അച്ഛനെയാണ്. മൂന്നാം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് രാത്രി അച്ഛന്റെയും അമ്മയുടെയും കൂടെ കിടന്നുറങ്ങുകയായിരുന്നു ഹവീന പെട്ടെന്ന് തന്റെ ശരീരത്തിൽ എന്തോ സംഭവിക്കുന്നതറിഞ്ഞാണ് കണ്ണ് തുറന്നത് . ഉടനെ തന്നെ അച്ഛനിൽ നിന്നും മാറി ഉരുണ്ട് ഉരുണ്ട് അവൾ അമ്മയുടെ അപ്പുറത്തേക്ക് നീങ്ങികിടന്നു. അന്ന് തനിക്കെന്താണ് സംഭവിച്ചതെന്ന് അവൾക്ക് മനസിലായില്ല. തെറ്റായില്ല എന്തോ ആണെന്ന് മാത്രം അവൾക്ക് തോന്നി. സത്യത്തിൽ സ്വന്തം പിതാവിൽ നിന്ന് തന്നെ ലൈം, ഗി, ക പീ, ഡ, നം ഏൽക്കേണ്ടി വന്നു ആ കുട്ടിക്ക്.

അന്ന് മുതൽ അവൾ സ്വന്തം അച്ഛനിൽ നിന്നും അകലം പാലിക്കാൻ തുടങ്ങി. പക്ഷെ അവസരം കിട്ടുമ്പോഴെല്ലാം അച്ഛൻ അവളെ ഉ,പദ്ര,വി,ക്കുമായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചേട്ടനില്‍ നിന്നും ആദ്യമായി ദുരനുഭവം അവൾക്ക് ഉണ്ടായത്. ചെറുപ്പത്തിൽ അച്ഛന് ഏറെയിഷ്ടം മകളോടായതിനാൽ അന്ന് മുതലേ ചേട്ടന് ഹവീണയോട് ദേഷ്യം ഉള്ളിൽ ഉണ്ടായിരുന്നു. ആ ദേഷ്യം ആ കുട്ടിയോടൊപ്പം അവന്റെ ഉള്ളിൽ വളർന്നു. തന്റെ ഉള്ളിൽ ഉള്ള ലൈംഗിക ആസക്തി അവൻ സ്വന്തം അനുജത്തിൽ തീർക്കാൻ ശ്രമിക്കുമായിരുന്നു. അവളെ കൊണ്ട് അവന്റെ ശരീരഭാഗങ്ങൾ സ്പർശിക്കുക. ഇരുവരും തമ്മിൽ 5 വയസ്സിന്റെ വ്യത്യസം ഉണ്ടായിരുന്നു. ചേട്ടൻ തന്നെ കൊണ്ട് ചെയ്യിപ്പിക്കുന്ന പല കാര്യങ്ങളും തെറ്റാണെന്ന് അന്ന് ആ നാലാം ക്‌ളാസുകാരിക്ക് മനസിലായില്ല . പിന്നീടാണ് സ്വന്തം അച്ഛനും ചേട്ടനും തന്നെ ലൈം, ഗി, കമായും മാനസികമായും ഒക്കെ പീ, ഡി, പ്പിയ്ക്കുകായണ് എന്നവൾ മനസിലാക്കിയത് . ഇക്കാര്യങ്ങളെല്ലാം അവൾ അമ്മയോട് പറഞ്ഞു എങ്കിലും, എല്ലാം അടക്കി പിടിക്കാനും ആരോടും ഒന്നും പറയരുത് എന്നും ആണ് അമ്മ അവളെ പഠിപ്പിച്ചത്. സമൂഹത്തെത്ത ഒരുപാട് ഭയക്കുന്ന വ്യക്തിയായിരുന്നു അവളുടെ ‘അമ്മ . സ്വന്തം ഭർത്താവിന്റെ അവിഹിതബന്ധങ്ങളും തെറ്റായ പല പ്രവർത്തികളും അവർ കണ്ടില്ലെന്ന് നടിച്ചു .

പ്രാർത്ഥന മാത്രമായിരുന്നു ആകെ അവർ മകൾക്ക് വേണ്ടി ചെയ്തിരുന്നത്. സ്വന്തം വീട്ടിൽ പല തരത്തിലുള്ള പീ, ഡ, നങ്ങൾ അവൾക്ക് ഏറ്റുവാങ്ങേണ്ടി വന്നു . വസ്ത്രം മാറുമ്പോഴും  വാതിലടക്കാനും കുട്ടിയിടാനും അവൾക്ക് അനുവാദം ഉണ്ടായിരുന്നില്ല . വീട്ടില്‍ വസ്ത്രം മാറുമ്പോള്‍ കതക് കുറ്റിയിടാന്‍ പാടില്ല എന്ന നിയമം ഉണ്ടാക്കിയത് അച്ഛനാണ്, അത് നടപ്പിലാക്കിയതാകട്ടെ അവളുടെ ചേട്ടനും. എങ്ങാനും വാതിലൊന്ന് അടച്ചുപോയാൽ പിന്നെ ചേട്ടന്റെ വക പൊതിരെ അടിയാണ് . പ്ലസ്ടുവിന് പഠിയ്ക്കുമ്പോഴാണ് ആദ്യമായി ഹവീന ആ, ത്മ, ഹ,ത്യക്ക് ശ്രമിച്ചത്. സ്കൂളിലെ ചില സഹപാഠികൾ വീട്ടിൽ വന്നിരുന്നു . അതിൽ കുറച്ച ആൺകുട്ടികൾ ഉണ്ടായിരുന്നു എന്ന പേരിലാണ് അന്നവൾക്ക് അച്ഛന്റെ പീ, ഡ, നങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു മകളെ ഒരിക്കലും വിളിക്കാൻ പാടില്ലാത്ത പല വാക്കുകളും ആ അച്ഛൻ മകളെ വിളിച്ചു. അവളെയും അമ്മയെയും പൊതിരെ തല്ലി. ആ സങ്കടം കൊണ്ടാണ് അവൾ ആദ്യമായി ആ, ത്മ, ഹ, ത്യക്ക് ശ്രമിച്ചത്. അമ്മയുടെ കാര്യം ഓർത്തപ്പോൾ ആ ശ്രമത്തിൽ നിന്നും പിന്മാറി. പ്ലസ്ടു കഴിഞ്ഞതിന് ശേഷം മൂന്ന് മാസത്തോളം അവൾ തടങ്കലില്‍ ആയിരുന്നു .

അച്ഛന്റെ കണ്ണുവെട്ടിച്ചാണ് ബി ബി എ ക്ക് അഡ്മിഷൻ എടുത്തത്. എന്നാൽ അപേക്ഷ ഫോം ചേട്ടന്‍ രണ്ടായി കീറി കളയുകയും ചെയ്തു. വീട്ടിൽ നിന്നാൽ പഠനം മുന്നോട്ട് പോകില്ല എന്ന അവസ്ഥ എത്തിയപ്പോഴാണ് പെട്ടിയുമെടുത്ത ഹവീന വീട്ടിൽ നിന്നും ഇറങ്ങുന്നത്. അതിനു ശേഷം ഹോസ്റ്റൽ ജീവിതം. അങ്ങനെ ഇരിക്കെ ഒരിക്കൽ അച്ഛനുമായി മിണ്ടണം എന്ന ആവശ്യവുമായി ‘അമ്മ അച്ഛനെയും കൂടി അവളെ കാണാൻ എത്തി. അതിനു ശേഷം ഒരിക്കൽ പരിഭവമെല്ലാം മറന്ന് വീട്ടിലേക്ക് ചെന്നപ്പോൾ വീണ്ടും ചേട്ടന്റെ വക ഉ,പ,ദ്രവം . കുളിമുറിയിൽ ഒളിഞ്ഞു നോക്കലും സഹ്‌രീരിക ഉപദ്രവവും തുടർന്ന്. അപ്പോഴാണ് വീട് പൂർണമായും ഉപേക്ഷിച്ചു അവൾ വീടുവിട്ടിറങ്ങിയത് . അച്ഛൻ മരിച്ചെന്നറിഞ്ഞപ്പോൾ ഒന്ന് കാണാൻ പോയി , എന്നാൽ അപ്പോഴും കുറ്റം പറയാനും പരിഹസിക്കാനും നാത്തൂന്ന് ഉണ്ടായിരുന്നു അവിടെ . വീണ്ടും അവിടെ നിന്നിറങ്ങി ..ഇതിനിടയിൽ വിഷാദ രോഗം പോലെയുള്ള മാനസിക ബുദ്ധിമുട്ടുകൾ അവൾക്ക് നേരിടേണ്ടി വന്നു . വിധിക്ക് മുന്നിൽ തോൽക്കാൻ ഹവീണ തയ്യാറല്ലായിരുന്നു. അവൾ സ്വയം ചികിത്സ തേടി. ഇതിനിടയിൽ ഹവീനക്ക് മാനസിക രോഗമാണെന്ന് കട്ടി ചേട്ടനും നാത്തൂനും സ്വത്തുക്കൾ കൈക്കലാക്കാൻ നോക്കി .

പക്ഷെ ആ ശ്രമത്തിൽ അവർ പരാജയപ്പെടുകയും ചെയ്തു. ഒരുപാട് നാളത്തെ ദുരിതജീവിതത്തിനൊടുവിൽ സ്വന്തമായി അദ്വാനിച്ച് അതിൽ സന്തോഷം കണ്ടെത്തി ജീവിക്കുകയാണ് ഹവീണ . മാത്രമല്ല സ്ത്രീകൾക്ക് വേണ്ടി ഹെർ ഹോളിഡേയ്സ് എന്ന സംരംഭത്തിന് ഹവീണ തുടക്കം കുറിക്കുകയും ചെയ്തു. ആദ്യമായി നടത്തിയ മൂന്നാർ യാത്രയിൽ നിന്നും ലഭിച്ച ആശയമാണ് ഹേർ ഹോളിഡേയ്‌സ് എന്ന സ്വപ്നപദ്ധതിയിലേക്ക് ഹവീണയെ എത്തിച്ചത്. ജീവിത്തൽ ഒരുപാട് സഹിച്ചു എങ്കിലും ഇപ്പോൾ ഹവീണ സന്തോഷവതിയാണ് . തന്റെ അനുഭവങ്ങൾ ലോകത്തോട് തുറന്നു പറയുകയും അത്തരം അനുഭവത്തിലൂടെ കടന്നു പോകുന്നവരെ സഹായിക്കാനും മുന്നോട്ട് വരികയാണ് ഹവീണ എന്ന പെൺകുട്ടി.

x