പുതിയ വീടിന്റെ പാലുകാച്ചൽ ആഘോഷമാക്കി നടി മൃദുലയും നടൻ യുവയും; വൈറലായി ചിത്രങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ താരങ്ങൾ ആണ് നടൻ യുവ കൃഷ്ണയും, നടി മൃദുല വിജയും ഇരുവരുടെയും വിവാഹം ഈ അടുത്തായിരുന്നു നടന്നത്, ആറ്റുകാൽ അമ്പലത്തിൽ വെച്ച് മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തുന്ന വീഡിയോകളും ചിത്രങ്ങളൂം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറീരുന്നു, വിവാഹ ശേഷം ഹണിമൂൺ ഇപ്പോൾ ഒന്നും ഇല്ലന്ന് വിവാഹ ശേഷം അന്ന് ഇരുവരും വാർത്താമാദ്യമങ്ങളോട് പറഞ്ഞിരുന്നു

വിവാഹ ശേഷം യുവയുടെ വീട്ടിൽ വലത് കാൽ എടുത്ത് കേറുന്നതിന്റെ വീഡിയോ ഏറെ ശ്രെദ്ധേയം ആയിരുന്നു, എന്നാൽ വിവാഹ ശേഷം തങ്ങളെ ഇരുവരെയും ഒന്നിപ്പിച്ച നടി രേഖരതിശ് പങ്കെടുക്കാത്തതിനെ കുറിച്ച് നിരവതി ചോദ്യങ്ങൾ ആണ് ഉയർന്നത്, അവസാനം തന്നെ വിവാഹത്തിൽ മൃദുലയും യുവയും അറിയിച്ചില്ല എന്നാണ് രേഖരതീഷ്‌ വ്യക്തമാക്കിയത്, കൂടാതെ താൻ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കില്ല എന്ന കാര്യം ഇരുവർക്കും അറിയാവുന്നത് കൊണ്ടാവും വിളിക്കാത്തത് എന്നും രേഖരതീഷ് വെളിപ്പെടുത്തിരുന്നു

ഇപ്പോൾ യുവ വാങ്ങിയ പുതിയ ഫ്ലാറ്റിൻറെ പാലുകാച്ചൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, സിമ്പിൾ ഡ്രെസ്സിൽ അണിഞ്ഞൊരുങ്ങിയാണ് മൃദുലയെ കാണാൻ സാധിക്കുന്നത്, കലത്തിൽ പാലുകാച്ചുന്നതും, മൃദുല യുവയ്ക്ക് ഗ്ലാസിൽ പാല് കൊടുക്കുന്നതും ആയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്, ഈ ചിത്രങ്ങൾ കൂടാതെ താരം കുറിച്ച വരികൾ ഇങ്ങനെയാണ് ” നമുക്ക് നമ്മുടെ വീടിനെ സ് നേഹവും സന്തോഷവും കൊണ്ട് ചൂടു പകരാം ” എന്നാണ് മൃദുല വിജയ് കുറിച്ചത്

എന്നാൽ യുവകൃഷ്‌ണ വീടിന്റെ പാലുകാച്ചലിൽ മൃദുലയുടെ നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ടുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത് കൂടാതെ താരം കുറിച്ചത് ഇങ്ങനെ “നിന്റെ കണ്ണുകൾ എന്നെ വലിച്ചിടുമ്പോൾ ഞാൻ എപ്പോഴും പോസ് ചെയ്യാൻ മറക്കും” ഇതായിരുന്നു യുവയുടെ വാക്കുകൾ, വിവാഹം കഴിഞ്ഞാലും മൃദുല അഭിനയ രംഗത്ത് തന്നെ കാണുമെന്ന് നേരത്തെ യുവ വ്യക്തമാക്കിയിരുന്നു, യുവയും മൃദുലയും പുതിയ ഫ്ലാറ്റ് എടുത്തിരിക്കുന്നത് കൊച്ചിയിൽ ആണ്, നിരവതി പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് താഴെ ആശംസകൾ അറിയിക്കുന്നത്, കൂടാതെ പുതിയ ജീവിതം ആസ്വദിക്കുന്നു എന്നും മൃദുല വിജയ് കുറിച്ചിട്ടുണ്ട്

x