Viral News

10 വർഷത്തോളം ആരും കാണാതെ ഒരു മുറിയിൽ താമസിച്ച പ്രണയിനികളായ സജിതയുടെയും റഹ്മാന്റേയും ജീവിതത്തിൽ പുതിയ സന്തോഷം , ആശംസകൾ നേർന്ന് കേരളക്കര

സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ വാർത്തയായിരുന്നു തന്റെ പ്രണയിനിയെ 10 വർഷത്തോളം ആരും കാണാതെ ഒരു മുറിയിൽ താമസിപ്പിച്ച റഹ്മാൻ എന്ന യുവാവിന്റെ വാർത്ത .. ഒരു നിമിഷം ഞെട്ടലോടെയും അമ്പരപ്പോടെയുമായിരുന്നു കേരളക്കര ഈ വാർത്ത കേട്ടത് . 2010 ലാണ് സംഭവം നടക്കുന്നത് . അയിലൂർ സ്വദേശിയായാ സജിതയെ 2010 ഫെബ്രുവരിയിലാണ് കാണാനില്ല എന്ന പരാതി പോലീസിൽ ലഭിക്കുന്നത് .. തുടർന്ന് നടത്തിയ അന്വഷണത്തിൽ സജിതയെക്കുറിച്ച് യാതൊരുവിധത്തിലുള്ള തെളിവുകളും ലഭിച്ചില്ല . എന്നാൽ നീണ്ട 10 വർഷത്തിന് ശേഷമാണു സജിത നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണ് വെട്ടിച്ച് തൊട്ടടുത്ത വീട്ടുകാരനും കാമുകനുമായ റഹ്മാന്റെ വീട്ടിൽ ഒറ്റ മുറിയിൽ താമസിക്കുകയായിരുന്നു എന്ന് വ്യക്തമായത് . പ്രണയം വീട്ടിലും നാട്ടിലും അറിഞ്ഞാൽ എന്ത് സംഭവിക്കും എന്നുള്ള ഭയം കൊണ്ടാണ് ഇത്തരത്തിൽ സജിതയെ ഒളിച്ചു താമസിപ്പിച്ചത് എന്നാണ് റഹ്‌മാൻ പറഞ്ഞത് ..

തനിക്ക് വേണ്ടി ഇറങ്ങി വന്നവളെ ഉപേക്ഷിക്കാൻ തനിക്ക് മനസ് വന്നില്ല , അവൾക്ക് എന്നെയും വിട്ടുപോകാൻ പ്രയാസമായിരുന്നു , അതുകൊണ്ടാണ് ആരും അറിയാതെ അവളെ ഞാൻ മുറിയിൽ താമസിപ്പിച്ചത് എന്നായിരുന്നു റഹ്മാൻ നൽകിയ മറുപടി .. മുറിയിൽ തനിക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും റഹ്‌മാൻ വരുത്തിയിരുന്നില്ല , റഹ്മാന് കിട്ടുന്ന ഭക്ഷണത്തിൽ പാതി തനിക്കും തന്നു , ഇടക്ക് ടീവി കാണുകയും പാട്ടു കേൾക്കുകയും , മുറിയിൽ ഇരുന്നും നടന്നും കിടന്നുമൊക്കെയാണ് സമയം ചിലവഴിച്ചത് എന്നാണ് സജിത വെളിപ്പെടുത്തിയത് ..രണ്ടുകൊല്ലത്ത പ്രണയത്തിനൊടുവിലാണ് സജിത റഹ്മാനൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ചത് . സജിതയുടെ വീട്ടുകാർ സമ്മതിച്ചാലും തന്റെ വീട്ടുകാർ സമ്മതിക്കില്ല എന്നൊരു തോന്നലുള്ളതുകൊണ്ടാണ് ഒളിച്ചു കഴിഞ്ഞത് എന്ന് റഹ്മാൻ പറയുന്നു . കൊറോണ കാലമായതോടെ നേരാംവണ്ണം ഭക്ഷണം ശരിക്കും ലഭിക്കാത്തതു മൂലമാണ് വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലേക്ക് താമസം മാറിയത് ..

കഴിഞ്ഞ 11 വർഷത്തിനിടെ സജിതയ്ക്ക് കാര്യമായ അസുഖങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല , ആകെ വന്നിരുന്നത് തലവേദന മാത്രമായിരുന്നു . പാരസെറ്റാമോളിൽ ഒതുങ്ങുന്ന അസുഖങ്ങൾ മാത്രമാണ് സജിതയ്ക്ക് ഇത്രത്തോളം വര്ഷം ആകെ വന്നിട്ടുള്ളത് എന്നും റഹ്മാൻ തുറന്നു പറഞ്ഞിരുന്നു .. വിത്തനശ്ശേരിയിലെ വീട്ടിലേക്ക് മാറിയതിനു പിന്നാലെയാണ് വീട്ടുകാർ റഹ്മാനെ കാണാനില്ല എന്ന പരാതി പോലീസിൽ നൽകിയത് , റഹ്മാനെ കാണാതായി കുറച്ചു ദിവസങ്ങൾക്ക് ശേഷം സഹോദരൻ യാദൃശ്ചികമായി റഹ്മാനെ കാണുകയായിരുന്നു , പിന്നീടുള്ള അന്വഷണത്തിലാണ് കാണാതായ റഹ്മാനെയും വർഷങ്ങൾക്ക് മുൻപ് കാണാതായ സജിതയെയും കണ്ടെത്തുന്നത് .. ഇരുവരുടെയും പ്രണയം അതോടെ സോഷ്യൽ ലോകത്ത് വൈറലായി മാറുകയും ചെയ്തിരുന്നു ..

ഇപ്പോഴിതാ സജിതയുടെയും റഹ്മാന്റേയും ജീവിതത്തിലെ സന്തോഷവർത്തയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത് ..വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇരുവരും നിയമപരമായി വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് .. 10 വർഷക്കാലം ഒളിവിൽ പാർപ്പിച്ച പ്രണയിനിയെ നിയമപരമായി വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് റഹ്മാനിപ്പോൾ ..ഒറ്റമുറി ജീവിതത്തിൽ നിന്നും മോചിതയായ സാജിതയെ ബുധനാഴ്ച നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹിതരാകാൻ പോകുന്നത് .. എന്തായാലും ഇരുവരുടെയും വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

Akshay

Recent Posts

കുടുംബവിളക്കിലെ സുമിത്രയായി വേഷമിടുന്ന മീര വാസുദേവ് വീണ്ടും വിവാഹിതയായി , ആശംസകളുമായി സീരിയൽ ലോകവും ആരാധകരും

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് സുമിത്ര. പരമ്പര സൂപ്പര്‍ ഹിറ്റായതോടെ മീര വാസുദേവും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ രംഗത്തെ മിന്നും…

1 week ago

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

4 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago