18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ കൺമണിയെ ഏറ്റുവാങ്ങുന്ന അച്ഛന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു , വീഡിയോ കാണാം

ജീവിതത്തിൽ അച്ഛനാകുക അമ്മയാകുക എന്നുള്ളത് ഏതൊരു ദമ്പതികളുടെയും സ്വപ്നമാണ് . എന്നാൽ ചിലരെ ദൈവം അനുഗ്രഹിക്കാൻ ഏറെ വൈകും ചിലർക്ക് അതിനുള്ള ഭാഗ്യം ലഭിക്കാറില്ല . ഒരു കുഞ്ഞ് എന്നുള്ള ആഗ്രഹം സ്വപ്നമായി മാറുമ്പോൾ അവർ കടന്നുപോകുന്ന മാനസിക വിഷമ ഘട്ടങ്ങൾ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ തന്നെയാണ് . സമൂഹത്തിന്റെ ചിന്താഗതി എത്രയൊക്കെ പുരോഗമിച്ചു എന്നൊക്കെ പറഞ്ഞാലും നാനാ ഭാഗത്തുനിന്നുള്ള കുത്തുവാക്കുകളും പരിഹാസങ്ങളും അവരെ തേടിയെത്തും എന്നുള്ളത് സത്യമായ കാര്യമാണ് . എന്നാൽ ഏറെ വർഷങ്ങൾ കാത്തിരുന്നതിനുശേഷം തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പൊന്നോമന കടന്നു വരുന്നു എന്ന വാർത്ത അറിയുമ്പോഴുണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ് .. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയ പേജുകളിൽ വൈറലാകുന്നത് അത്തരത്തിലൊരു വിഡിയോയാണ് .

18 വർഷത്തെ കാത്തിരിപ്പിന് ശേഷം അച്ഛനായ 45 കാരന്റെ സന്തോഷ നിമിഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . പ്രസവ മുറിയിൽ നിന്നും കുഞ്ഞിനെ നഴ്സുമാരിൽ നിന്നും കൈപ്പറ്റുന്ന അച്ഛന്റെ സന്തോഷ നിമിഷത്തിന്റെ വീഡിയോ എന്ന ടൈറ്റിലൂടെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . കുഞ്ഞിനെ കയ്യിൽ കിട്ടിയ ഉടനെ ആ അച്ഛൻ മുട്ടു കുത്തി ഇരുന്നു കൊണ്ട് ദൈവത്തോട് നന്ദി പറയുന്നതും മനസ്സ് നിറഞ്ഞ സന്തോഷത്തോടെ കരയുന്നതും നമുക്ക് വീഡിയോയിൽ കാണാം. 18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തിന് കുഞ്ഞ് ജനിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആ അച്ഛന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഏതൊരു അച്ഛനാണമ്മാരും കുഞ്ഞ് ജനിക്കുമ്പോൾ വളരെയധികം സന്തോഷിക്കും , പക്ഷെ ഇത്രയും വലിയ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞിനെ ദൈവം അവർക്ക് നല്കുന്നതെങ്കിലോ ആ സന്തോഷത്തിന്റെ അളവ് 100 ഇരട്ടിയിലധികമായിരിക്കും.

കുഞ്ഞിനെ മാറോട് ചേർത്ത് ദൈവത്തിനെ വണങ്ങുന്ന ആ അച്ഛന്റെ അരികിലേക്ക് മധുരം വാരി വിതറി ഓടിയെത്തുന്ന ബന്ധുക്കളെയും നമുക്ക് വിഡിയോയിൽ കാണാം.കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല എങ്കിലും നിരവധി ആളുകളാണ് ഈ വീഡി യോ ഷെയർ ചെയ്യുന്നതും ആ അച്ഛന് ആശംസകൾ അറിയിക്കുന്നതും. എന്തായാലും ആ അച്ഛന്റെ സ്നേഹത്തിന് മുന്നിൽ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്

x