ഇരുണ്ട കറുപ്പ് നിറത്തിന്റെ പേരിൽ എല്ലാവരും പരിഹസിച്ചു , പക്ഷെ ദൈവം നൽകിയ സമ്മാനം ഇതായിരുന്നു.പെൺകുട്ടിയുടെ അനുഭക്കുറിപ്പ് ശ്രെധ നേടുന്നു

നിറത്തിലല്ല മറിച്ച് സ്വഭാവത്തിലാണ് ഒരാളെ വിലയിരുത്തേണ്ടത് എന്നൊക്കെ കവി ഭാവനയിൽ പറയുമെങ്കിലും ഇന്നും നമ്മുടെ കൂട്ടത്തിൽ തന്നെ നിറമില്ലാത്തതിന്റെ പേരിൽ മാറ്റി നിർത്തപ്പെടുന്ന അനേകം പേരുണ്ട് , നിറത്തിന്റെ പേരിൽ കളിയാക്കലുകളും കുത്തുവാക്കുകളും കേൾക്കുന്നവർ ഉണ്ട്..വെളുപ്പാണ് സൗന്ദര്യം, അതാണ് ഒരു വ്യക്തിക്ക് ഐശ്വര്യം എന്ന് ചിന്തിക്കുന്നവർ നമുക്കിടയിലും കുറവല്ല.എത്രയൊക്കെ പുരോഗമന ചിന്തകൾ പങ്കുവെച്ചാലും കറുപ്പ് എന്ന നിറത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെടുന്ന നിരവധി ആണുങ്ങളും പെണ്ണുങ്ങളും നമ്മുടെ സമൂഹത്തിൽ ഉണ്ട്.അത്തരത്തിൽ ചെറുപ്പം മുതൽ കളിയാക്കലുകളും കുത്തുവാക്കുകളും നേരിട്ട ബെറിൽ എന്ന പെൺകുട്ടിയുടെ അനുഭവ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

 

തന്റെ ജീവിതത്തിലെ അനുഭവ കഥ ബെറിൽ പറയുന്നതിങ്ങനെ.വളരെ ചെറുപ്പത്തിൽ തന്നെ എനിക്ക് നിറത്തിന്റെ പേരിൽ നിരവധി അവഗണനകൾ ലഭിച്ചു തുടങ്ങി.എന്റെ ഇരുണ്ട നിറം കാരണം പലരും എന്നോട് സംസാരിക്കാൻ പോലും മടി കാണിച്ചു.ഞാൻ സംസാരിക്കുമ്പോൾ മറ്റുള്ളവരുടെ മുഖത്ത് വെറുപ്പ് ഞാൻ വെക്തമായി തിരിച്ചറിഞ്ഞു.ഫോട്ടോകൾ എടുക്കാനും ഒപ്പം നിൽക്കാനും എനിക്ക് സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല.എന്റെ വീട്ടുകാർ പോലും എന്നെ കണ്ടത് അങ്ങനെ ആണെന്നായിരുന്നു സത്യം.അതുകൊണ്ട് തന്നെ നിറം വെപ്പിക്കാൻ പല പൊടി കൈകളും അവർ പ്രയോഗിച്ചു തുടങ്ങി.

 

ഓരോരോ പുതിയ പരിഷണങ്ങൾ ആയിരുന്നു നേരിട്ടത്.എന്നാൽ നിരാശയായിരുന്നു ഫലം.ഒരിക്കൽ സഹോദരനൊപ്പം ബസിൽ യാത്ര ചെയ്തപ്പോൾ അവഗണനയും അപമാനവും നേരിടേണ്ടി വന്നു എന്റെ സഹോദരന്റെ അടുത്ത് നിന്നും എന്നെ എഴുനേൽപ്പിച്ച് ഇരുണ്ട നിറമുള്ള ഒരാളുടെ കൂടെ ഇരുത്തി.ശരിക്കും നാണം കേട്ട് പോയ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്.ശരിയ്ക്കും ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ ശിക്ഷ അനുഭവിക്കുന്നത് എന്ന് തോന്നിപോയ നിമിഷങ്ങൾ.

 

എന്നും ദൈവം മാത്രമായിരുന്നു തന്റെ സങ്കടം കേൾക്കനുണ്ടായിരുന്നത്.അതുകൊണ്ട് തന്റെ വിഷമങ്ങളും തന്നെ ആരും മനസിലാക്കുന്നില്ല സ്നേഹിക്കുന്നില്ല എന്നൊക്കെ പരാതിയുമായി എത്തിയിരുന്നത് ദൈവത്തിന്റെ മുന്നിലായിരുന്നു.അങ്ങനെയിരിക്കെ പള്ളിയിൽ വെച്ച് ഒരു ചെറുപ്പക്കാരൻ തന്റെ സ്രെദ്ധയിൽ പെട്ടു.ഇരുട്ട് നിറഞ്ഞ തുരങ്കത്തിന്റെ അവസാനം കാണുന്ന വെളിച്ചം പോലെയായിരുന്നു എനിക്ക് അന്ന് തോന്നിയത്.ആദ്യ കഴ്ചയിൽ തന്നെ തനിക്ക് ആ ചെറുപ്പക്കാരനോട് പ്രണയം തോന്നിത്തുടങ്ങി.ആ ചെറുപ്പക്കാരന്റെ പേര് ആനന്ദ്.ഞാൻ സ്രെധിച്ചത് പോലെ തന്നെ ആനന്ദും തന്നെ സ്രെധിച്ചു.പക്ഷെ ഞങ്ങൾ പരസ്പരം സംസാരിച്ചില്ല.ആനന്ദ് നെക്കുറിച്ചായിരുന്നു പിന്നീടുള്ള എന്റെ അന്വഷണം .അന്വഷിച്ചപ്പോൾ ആള് തന്റെ അയൽക്കാരൻ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞു.കുറച്ചു ദിവസങ്ങൾക്ക് ശേഷം ആനന്ദിൽ നിന്നും ഓർക്കുട്ടിൽ ഒരു റിക്വസ്റ്റ് വന്നു.അതോടെ ഞങ്ങൾ നല്ലൊരു സുഹൃത്തുക്കളായി മാറി .

 

നിറത്തിന്റെ പേരിൽ ഒരാളെ മാറ്റി നിർത്തുന്ന സ്വഭാവവും വെക്തിതവുമല്ല ആനന്ദിന്റെത് എന്ന് ഞാൻ തിരിച്ചറിഞ്ഞു.സഹൃദം വളർന്ന് പ്രണയമായി മാറി.ഒരു വർഷത്തിന് ശേഷം വിവാഹിതരാകാമെന്നു ഞങ്ങൾ തീരുമാനിക്കുകയും ചെയ്തു.അവന്റെ വീട്ടിൽ പോലും ചെറിയ രീതിക്കുള്ള എതിർപ്പുകൾ വന്നിരുന്നു.നിനക്ക് ഇതിലും നല്ലൊരു പെൺകുട്ടിയെ കിട്ടുവല്ലോ എന്ന് അവന്റെ ‘അമ്മ തന്നെ പറയുകയും ചെയ്തു.പക്ഷെ ആനന്ദ് ഇതൊന്നും ചെവികൊണ്ടില്ല എന്ന് മാത്രമല്ല തന്നെ കിട്ടിയത് അവന്റെ ഭാഗ്യമാണെന്ന് അവൻ എല്ലാവരോടും പറഞ്ഞു തുടങ്ങി.എതിർക്കാനും പിന്തിരിപ്പിക്കാനും ശ്രെമിച്ചവരോടൊക്കെ എന്നെ വിവാഹം കഴിച്ചായിരുന്നു ആനന്ദ് മറുപടി നൽകിയത്.

വിവാഹ ശേഷവും പലരും പല കുറ്റങ്ങളും പറഞ്ഞു , പക്ഷെ അതൊന്നും വകവയ്ക്കാതെ ഞങ്ങൾ മുന്നോട്ട് പോയി.ഞങളുടെ ചെറിയ കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരുന്നു.ഞങ്ങളുടെ കൊച്ചു കുടുംബത്തിലേക്ക് തങ്ങളുടെ പൊന്നോമന റയാനും കൂടി എത്തി.അപ്പോഴും പലരും പറഞ്ഞത് നിന്റെ നിറം കൊച്ചിന് കിട്ടാത്തത് നന്നയി എന്നായിരുന്നു.അതോടെ ഒരു കാര്യം ബോധ്യമായി നിറത്തിന്റെ പേരിലുള്ള അവഗണനയും പരിഹാസങ്ങളും ഒരുകാലത്തും തീരില്ല എന്ന്.എന്നെ കുത്തി നോവിച്ചും പരിഹസിച്ചും പിന്നീടും നിരവധി ആളുകൾ എത്തി.എന്നാൽ അവരോടൊക്കെ ദേഷ്യപ്പെടാനോ , വെറുക്കണോ ഞാൻ ശ്രെമിക്കാറില്ല.ഞാനിപ്പോൾ സ്വയം സ്നേഹിക്കുകയും മനസിലാക്കാനും , അംഗീകരിക്കാനും സ്രെമിക്കുന്നു.എന്നെ പൊന്നുപോലെ നോക്കാനും സ്നേഹിക്കാനും മനസിലാക്കാനും ആണൊരുത്തൻ ഉള്ളപ്പോൾ പരിഹസിക്കുന്നവരെ ശ്രെദ്ധിക്കാൻ തനിക്ക് സമയമില്ല എന്നായിരുന്നു ബെറിലിന്റെ തീരുമാനം.എന്തായാലും ബെറിലിന്റെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

x