മോശമായി സ്പർശിച്ച ശേഷം അയാൾ ഒന്നും സംഭവിക്കാത്ത രീതിയിൽ പെരുമാറി ; ജീവിതത്തിൽ സംഭവിച്ച കയ്‌പേറിയ അനുഭവം പങ്കുവെച്ച യുവതിയുടെ കുറിപ്പ് വൈറലാകുന്നു

ജീവിതത്തിൽ മറക്കാനാവാത്ത മുറിപ്പാടുകൾ പലതും പലരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകും , അതിൽ ചിലതൊക്കെ മറക്കാൻ പോലുമാവാത്ത ഉള്ളിൽ നീറിപുകയുന്നത് ആവാം . അതൊരു കനല് പോലെ നെഞ്ചിൽ കെടാതെ കിടക്കും . അത്തരത്തിൽ സ്വന്തം വീട്ടിൽ നിന്ന് നേരിടേണ്ടിവന്ന കണ്ണ് നിറയ്ക്കുന്ന അനുഭവം പങ്കുവെച്ച പെൺകുട്ടിയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രെധ നേടുന്നത് . യാതാർത്ഥ ജീവിത കഥകൾ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക്ക് പേജിലാണ് യുവതി തന്റെ യാതാർത്ഥ ജീവിതകഥ പങ്കുവച്ചത് . ഒരു നിമിഷം കണ്ണ് നിറഞ്ഞുപോകുന്ന പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ ;

അന്ന് ഞാൻ ചെറുപ്പമാണ് , എല്ലാ കുട്ടികളെയും പോലെ കളിച്ചും ചിരിച്ചും പഠിച്ചും നടക്കുന്ന പ്രായം . പലപ്പോഴും ഞാനും മുത്തശ്ശിയും മാത്രമായിരുന്നു ആ വീട്ടിൽ ഉണ്ടായിരുന്നത് . മുത്തശ്ശി കടുത്ത ദൈവ വിശ്വാസിയായത് കൊണ്ട് മിക്ക സമയവും പൂജാമുറിയിൽ കഴിച്ചുകൂട്ടി . വീട്ടിലെ സഹായിയായി എത്തിയ അയാൾ എന്റെ അടുത്ത് കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങി .മുത്തശ്ശി പൂജാമുറിയിൽ കയറുന്ന സമയം നോക്കി അയാൾ എന്റെ അരുകിൽ വരും എന്റെ ഉടുപ്പിന്റെ പല ഭാഗങ്ങളും മാറ്റി മാറ്റി അങ്ങേയറ്റം മോശമായി സ്പർശിച്ചുതുടങ്ങി . ആ ചെറിയ പ്രായത്തിൽ അതൊരു ചൂഷണമായിരുന്നു എന്ന് എനിക്ക് മനസിലായില്ല . അയാൾ ചിരിച്ചുകൊണ്ട് അടുത്തുവരുമ്പോൾ ഉള്ളിൽ ഭയം തട്ടിത്തുടങ്ങി , ക്രൂരമായ ചിരിയോടെയായിരുന്നു അയാൾ എന്നെ സമീപിച്ചത് . എന്നോട് മോശമായി പെരുമാറിയ ശേഷം ഒന്നും സംഭവിക്കാത്ത രീതിയിൽ അയാൾ എണീറ്റുപോവുകയും ചെയ്യും . അയാൾക്ക് പിന്നാലെ വാച്ച്മാനും എന്നെ മോശമായി സ്പർശിച്ചു , വസ്ത്രത്തിനു പുറത്തുകൂടി അയാൾ എന്റെ മാറിടത്തിൽ അമർത്തി ആനന്ദം കണ്ടെത്തുകയും മോശമായ പല വാക്കുകളിലൂടെയും എന്നോട് സംസാരിക്കുകയും ചെയ്തു . ” നീ പുരുഷനെ മാത്രം തൃപ്തിപ്പെടുത്താൻ ജനിച്ചവളാണ് എന്ന് അയാൾ എന്നോട് പല തവണ പറഞ്ഞിട്ടുണ്ട് . ആയൾ അങ്ങനെ പറയുന്നതിന്റെ അർത്ഥമൊന്നും മനസിലാക്കാനുള്ള വിവേകം അന്ന് എനിക്കുണ്ടായിരുന്നില്ല .

ജീവിതത്തിൽ ഒരിക്കലും സ്ത്രീകൾ ഒരു പ്രായത്തിലും സുരക്ഷിതരല്ല എന്ന ബോധ്യം എന്നിലേക്ക് വന്നുതുടങ്ങി . ക്ലാസ്റൂമിൽ വെച്ചും മോശം അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട് , പരീക്ഷ എഴുതുന്നതിനിടെ സൂപ്പർവൈസർ എന്റെ അടുത്തെത്തി എന്റെ തുടയിൽ സ്പർശിച്ചു . എങ്ങനെ പ്രതികരിക്കണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ പതറിപ്പോയി നിമിഷങ്ങളായിരുന്നു , പഠിച്ചതൊക്കെ ഞാൻ മറന്നുപോയി , പരീക്ഷ എഴുതാൻ എനിക്ക് സാധിച്ചില്ല , ഒടുവിൽ ആ പരീക്ഷയിൽ ഞാൻ പരാജയപെട്ടു . ഒടുവിൽ എന്നെ സുരക്ഷിതമായി രക്ഷിതാക്കൾ ബോഡിങ്ങിൽ അയച്ചു പഠിപ്പിച്ചു , ഒരു കണക്കിന് ഒരു ചെറിയ രെക്ഷപെടലും ആശ്വാസവും ലഭിച്ചത് അവിടെ നിന്നായിരുന്നു . ഏറെ കുറെ ഞാൻ സുരക്ഷിതയായി എന്ന തോന്നൽ എന്നിലേക്ക് തന്നെ വരുകയും ചെയ്തു . വർഷങ്ങൾക്ക് ശേഷം ഞാൻ വീട്ടിൽ തിരിച്ചെത്തി . വീട്ടിൽ ഞാൻ കുളിക്കാൻ കുളിമുറിയിൽ കയറി വസ്ത്രങ്ങൾ മാറുന്നതിനിടയിലാണ് കുളിമുറിയിൽ ഒരു ക്യാമെറ എന്റെ കണ്ണിൽ പെട്ടത് . അലറിവിളിച്ചു പുറത്തേക്കോടുകയാണ് ഞാൻ ചെയ്തത് . എന്റെ ബിന്ദു തന്നെയായിരുന്നു ആ ക്യാമെറ കെണിക്ക് പിന്നിൽ . കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നുപോലും ഞാൻ സുരക്ഷിതയല്ല എന്ന തോന്നൽ എന്നിൽ വന്നു തുടങ്ങി . ആരോടും തുറന്നു പറയാനോ എങ്ങനെ പറയണമെന്നു പോലും എനിക്കറിയില്ല , പലപ്പോഴും തുറന്നു പറയാൻ സ്രെമിച്ചെങ്കിലും അതിനൊന്നും എനിക്ക് കഴിഞ്ഞില്ല .

എന്റെ ശരീരത്തെ തന്നെ ഞാൻ വെറുത്തു തുടങ്ങി , ഒരു സെൽഫി എടുക്കാൻ പോലും ഞാൻ തയ്യാറായില്ല . എന്തോ മാരകമായ അസുഖം ബാധിച്ച മനസായിരുന്നു എനിക്കപ്പോൾ , ആരൊക്കെയോ എന്നോട് ചെയ്ത ക്രൂരതകൾക്ക് സ്വന്തം ജീവിതം കളയുന്ന അവസ്ഥയിലേക്കായിരുന്നു കാര്യങ്ങൾ എത്തിയത് . വർഷങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് വിവാഹാലോചനകൾ എത്തി തുടങ്ങി , ആലോച വന്നപ്പോൾ തന്നെ ഭർത്താവാകാൻ പോകുന്ന ആളോട് ഞാൻ കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു , എല്ലാം അദ്ദേഹം അറിയണം എന്ന് ഞാൻ തീരുമാനിക്കുകയും അത് ചെയ്യുകയും ചെയ്തു . പിന്നീട് ചെറുപ്പത്തിൽ എന്നെ മോശമായി പെരുമാറിയവരെ വിവാഹ ഫോട്ടോയിൽ കാണാൻ സാധിച്ചപ്പോൾ വീണ്ടും ഞാൻ തകർന്നുപോയി . അത്ര [പെട്ടന്ന് ഒന്ന്നും എനിക്ക് പഴയ ഓർമകളിൽ നിന്നും രക്ഷപെടാൻ സാധിക്കില്ല എന്ന തിരിച്ചറിവ് എന്നിൽ വന്നുതുടങ്ങി . എന്നാൽ പൊരുതാൻ തന്നെയായിരുന്നു തീരുമാനം . തനിക്ക് സംഭവിച്ച ദുരനുഭവം മറ്റൊരു കുട്ടികൾക്കും ഉണ്ടാവരുത് എന്ന് ഞാൻ ആഗ്രഹച്ചു അതിനുവേണ്ടി പ്രയത്നിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു .

കുട്ടികൾ ചൂഷണം ചെയ്യപെടുന്നതിൽ നിന്നും സംരക്ഷിക്കേണ്ടതും അവർക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത് വളരെ അത്യാവശ്യം ആണെന്നും ഞാൻ മനസിലാക്കി . അതുകൊണ്ട് താനെ കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കാൻ ഞാൻ മുൻനിരയിൽ ഇറങ്ങി . അതിനായി ഞാൻ പല സ്കൂളുകളിലും വേദികളിലും എന്നാൽ കഴിയും വിധം എല്ലാവര്ക്കും ബോധവത്‌കരണം നടത്തി , അത് ഇപ്പോഴും തുടരുന്നു . കാലം ഒരുപാട് നീങ്ങിയപ്പോൾ ഞാൻ ഇപ്പോൾ രണ്ടു പെൺകുഞ്ഞുങ്ങളുടെ അമ്മയാണ് . സമ്മതമില്ലാതെ ആര് ശരീരത്തിൽ തൊട്ടാലും പ്രതികരിക്കാനും , അതൊക്കെ രക്ഷിതാക്കളോട് തുറന്നു പറയാനും അവരെ ഞാൻ പ്രാപ്തരാക്കിയിട്ടുണ്ട് . ഇത്തരത്തിൽ എല്ലാ മാതാപിതാക്കളും കുട്ടികളെ കാര്യങ്ങൾ മനസിലാക്കി എടുക്കാൻ സാധിച്ചാൽ നമ്മുടെ കുട്ടികൾ നല്ല മനസോടെ സന്തോഷത്തോടെ ഉയർന്ന നിലയിൽ എത്തും . സമ്മതമില്ലാതെ ആരെങ്കിലും അവളെ കെട്ടിപിടിച്ചാൽ പോലും അനുവാദമില്ലാതെ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല എന്ന് എന്റെ ഇളയമകൾ പറയുന്നത് കേൾക്കുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ട് . കഴുകന്മാരുടെ കണ്ണുകളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങൾ സുരഷിതരായിരിക്കണം . അതാണ് തന്റെ ലക്ഷ്യമെന്നും യുവതി കുറിക്കുന്നു . എന്തായാലും പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .

x