വിവാഹനിച്ഛയം കഴിഞ്ഞയുടനെ വേദിയിൽ തകർപ്പൻ ഡാൻസുമായി റോബിനും ആരതി പൊടിയും , റോബിൻ ആരതിക്ക് നൽകിയ സർപ്രൈസ് സമ്മാനം കണ്ടോ

ബിഗ് ബോസിന്റെ കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേര് ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണന്റേത്. സോഷ്യൽ മീഡിയയിൽ അടക്കം റോബിന് നിരവധി ആരാധകരാണ് ഉള്ളത്. ആരതി പൊടിയുമായുള്ള റോബിന്റെ പ്രണയം സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച വാർത്തയാണ്. ഇന്ന് റോബിന്റെയും ആരതിയുടെയും ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തം ആയിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയം കഴിഞ്ഞതിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരേ നിറമുള്ള വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്. ആരതിയെ ചേർത്തുപിടിച്ചുള്ള റോബിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ലഹങ്കയാണ് ആരതി ധരിച്ചിരുന്നത്. റോബിൻ ധരിച്ചിരുന്നത് കുർത്തയായിരുന്നു. പ്രൊഫഷണൽ ജീവിതത്തിലെ നേട്ടങ്ങൾക്ക് ശേഷം താൻ വ്യക്തിജീവിതം ആരംഭിക്കാൻ പോകുന്നു എന്ന് ആരതി ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞു. താൻ ഏറെ സ്നേഹിക്കുന്ന ആളാണ് പങ്കാളിയായി ലഭിക്കാൻ പോകുന്നത് എന്നാണ് ചിത്രത്തിന് താഴെ ആരതി കുറിച്ചത്. കഴിഞ്ഞ ദിവസം വിവാഹനിശ്ചയ മോതിരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ റോബിൻ പോസ്റ്റ് ചെയ്തിരുന്നു. ഒരു സിനിമയുടെ തിരക്കുകളിൽ ആണ് റോബിൻ. 108 കിലോയിൽ നിന്ന് ഇപ്പോൾ 93 കിലോയിലേക്ക് എത്തിനിൽക്കുകയാണ് റോബിൻ. വിവാഹനിശ്ചയം വളരെ പെട്ടെന്ന് ഉണ്ടാകും എന്നും ഒരു സിനിമയുടെ ഭാഗമായി കൂട്ടി വന്ന ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കേണ്ടി വന്നു എന്നും ഒക്കെ റോബിൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഫാഷൻ ഡിസൈനർ ആയ ആരതിപ്പൊടി സോഷ്യൽ മീഡിയയിലും സജീവമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നതാണ്. വിവാഹനിശ്ചയത്തിനുള്ള ആരതിയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് താരം തന്നെയായിരുന്നു. കസ്റ്റമേഴ്സിന്റെ എല്ലാ വർക്കുകളും കഴിഞ്ഞശേഷം ആണ് തന്റെ വസ്ത്രം താൻ ഡിസൈൻ ചെയ്തതെന്നും മൂന്നുദിവസം ഉറക്കമില്ലാതെ ഇരുന്നാണ് ഇത് മുഴുവൻ ഡിസൈൻ ചെയ്തതെന്നും ആരതി വ്യക്തമാക്കുന്നു. ആഡംബര പൂർണ്ണമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആരതിയുടെ വിരലിൽ മോതിരം ഇട്ട് കയ്യിൽ ചുംബിച്ചു കൊണ്ട് റോബിൻ ആർപ്പുവിളിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.വിവാഹ നിച്ഛയത്തിന് ശേഷം ആരതിക്ക് റോബിൻ സർപ്രൈസ് സമ്മാനം നൽകാനും മറന്നില്ല

ഇന്ന് ഞാൻ വളരെ സന്തുഷ്ടയാണ്. കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാൻ നേടിയിട്ടുണ്ട്. ഒരു സംരംഭക, ഒരു ഡിസൈനർ, ഒരു നടി എന്നീ നിലകളിൽ എൻറെ ഭാവി പ്രൊഫഷണൽ ജീവിതം എല്ലാം ധന്യമായിരുന്നു. ഇപ്പോൾ ഞാൻ എൻറെ കുടുംബജീവിതത്തിലേക്ക് കടക്കാൻ പോവുകയാണ്. എൻറെ കുടുംബ ജീവിതവും തുടർ ജീവിതം വിജയിച്ചതിൽ വളരെയധികം സന്തോഷവതിയാണ്. ഞാൻ നാളെ ഞാൻ വിവാഹം നിശ്ചയം നടത്തുന്ന വ്യക്തിയും ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ആളാണ്. ഭാവിയിലും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും എനിക്ക് വേണം. നാളെ എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ദിനമാണ് എന്ന് കഴിഞ്ഞദിവസം ആരതി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

x