”ഷഹന ജോലി ചെയ്തുണ്ടാക്കുന്ന പണത്തിലായിരുന്നു സജാദിന്റെ കണ്ണ്, അവളുടെ മുഖത്ത് മര്‍ദ്ദിച്ച പാടുകള്‍ ഉണ്ടായിരുന്നു,എന്തോ ഭയം അവളെ അലട്ടുന്നതായി തോന്നി”;വെളിപ്പെടുത്തലുമായി സംവിധായകന്‍

നടിയും മോഡലുമായ ഷഹനയെ വ്യാഴാഴ്ച രാത്രിയാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത് .ഷഹന നായികയായി അഭിനയിച്ച ‘ലോക്ഡൗണ്‍’ എന്ന സിനിമ പ്രദര്‍ശനത്തിനെത്തും മുമ്പേ ആണ് മരണം.ജോളി ബാസ്റ്റിയന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ മുന്നയുടെ നായികയായിട്ടാണ് ഷഹന എത്തുന്നത്. കന്നഡ, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ മേയ് അവസാനം സിനിമ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ജോളി ബാസ്റ്റ്യന്‍. സിനിമയുടെ സെറ്റില്‍ വെച്ചുതന്നെ ഷഹനയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ജോളി ബാസ്റ്റ്യന്‍ പറയുന്നു.

തമിഴ് സിനിമയുടെ സെറ്റില്‍ വെച്ചാണ് ഷഹനയെ പരിചയപ്പെട്ടതെന്നും പിന്നീട് താന്‍ സംവിധാനം ചെയ്യുന്ന ലോക്ഡൗണ്‍ എന്ന ചിത്രത്തില്‍ അവരെ ഹീറോയിനായി കാസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ജോളി ബാസ്റ്റ്യന്‍ പറയുന്നു. വളരെ സത്യസന്ധയായ ബോണ്‍ ആക്ട്രസ് ആയിരുന്നു ഷഹന. ഏതു ഭാഷയിലും അവര്‍ തിളങ്ങും എന്ന് ജോളി ബാസ്റ്റ്യന് അന്നേ മനസ്സിലായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ട് എല്ലാവരോടും പെട്ടെന്ന് പരിചയമാകുന്ന സ്വഭാവമായിരുന്നു ഷഹനയുടേത്. ഷഹനയും ഭര്‍ത്താവും ഒരുമിച്ചാണ് സെറ്റില്‍ വരാറുള്ളതെന്നും അവര്‍ തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉള്ളതായി തുടക്കം മുതലേ മനസ്സിലായിരുന്നുവെന്നും ജോളി ബാസ്റ്റ്യന്‍ പറയുന്നു.പക്ഷേ, എന്താണ് പ്രശ്‌നമെന്ന് ഷഹന പറഞ്ഞിരുന്നില്ല. പ്രശ്‌നങ്ങള്‍ എല്ലാം മാറുമെന്നും ഭര്‍ത്താവ് നന്നാവുമെന്നും അവള്‍ വിശ്വസിച്ചു.

ഷഹന ജോലി ചെയ്തുണ്ടാക്കുന്ന പണത്തിലായിരുന്നു സജാദിന്റെ കണ്ണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും സെറ്റില്‍ വെച്ച് വെറുതെ പ്രശ്‌നങ്ങള്‍ അയാള്‍ ഉണ്ടാക്കാറുണ്ടെന്നും പലപ്പോഴും പിടിച്ച് മാറ്റേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ജോളി ബാസ്റ്റ്യന്‍ പറയുന്നു. ഷഹനയുടെ മുഖത്ത് മര്‍ദ്ദിച്ച പാടുകള്‍ ഉണ്ടായിരുന്നു. നിയമപരമായി എന്തെങ്കിലും ചെയ്യണോ എന്ന് ചോദിച്ചെങ്കിലും ഷഹനയ്ക്ക് സജാദില്‍ വിശ്വാസമായിരുന്നു.എത്ര വിഷമം ഉണ്ടെങ്കിലും ചിരിച്ച് കൊണ്ട് സംസാരിക്കുന്ന ഷഹന ഭര്‍ത്താവ് വരുമ്പോള്‍ ഒരുപാട് മാറുമായിരുന്നി. എന്തോ ഭയം അവളെ അലട്ടുന്നതായി തനിക്ക് തോന്നിയിരുന്നെന്നും സംവിധായകന്‍ എന്ന നിലയില്‍ ജോലി സംബന്ധമായ കാര്യങ്ങള്‍ മാത്രമാണ് ഷഹനയോട് സംസാരിച്ചിരുന്നതെന്ന് ജോളി ബാസ്റ്റ്യന്‍ പറയുന്നു.’അവര്‍ക്കൊപ്പം മറ്റൊരു സിനിമകൂടി ചെയ്യാന്‍ തയാറായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഈ വിയോഗം. ഈ ചിത്രത്തില്‍ എന്റെ മകന്‍ തന്നെയാണ് നായകന്‍. അതു കൊണ്ടു കൂടി ഷഹനയെ ഒരു മകളെ പോലെയാണ് ഞാന്‍ കണ്ടത്. അവള്‍ക്ക് എത്രയും വേഗം നീതി ലഭിക്കണമെന്ന ആഗ്രഹമുണ്ട്’-ജോളി ബാസ്റ്റ്യന്‍ പറയുന്നു.

സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തി അറസ്റ്റ് ചെയ്ത സജാദിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി 28-വരെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ സ്ഥിരമായി എം.ഡി.എം.എ. ഉപയോഗിക്കുന്നയാളായിരുന്നെന്നും സംഭവ ദിവസവും ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.ഒന്നരവര്‍ഷം മുമ്പാണ് കോഴിക്കോട് കക്കോടി ചെറുകുളം മക്കട അയ്യപ്പന്‍കണ്ടിയില്‍ സജാദും ഷഹനയും വിവാഹിതരായത്.

x