അമ്മയെ സ്നേഹിക്കുന്നവരുടെ കണ്ണ് ഒരു നിമിഷം നിറഞ്ഞുപോകും

ഭൂമിയിലെ കൺകണ്ട ദൈവമാണ് അമ്മമാർ എന്ന് പറയുന്നത് വെറുതെയല്ല , എത്രയോ എല്ലുകൾ നുറുങ്ങുന്ന വേദനയിലാണ് ഒരമ്മ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് . തന്റെ ജീവനെക്കാളും തന്റെ പൊന്നോമനയുടെ ജീവന് പ്രാദാന്യം നൽകുന്ന ഈ ഭൂമിയിലെ ഒരേയൊരാൾ നമ്മുടെ അമ്മമാരാണ് ..അത്തരത്തിൽ ദൈവങ്ങൾക്ക് തുല്യം കാണേണ്ട അമ്മമാരെ നമ്മൾ ഒരിക്കലും വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ പോലും നോവിക്കരുത് .. ഇപ്പോഴിതാ ഒരമ്മയുടെയും മകന്റെയും സ്നേഹനിമിഷമാണ് ഏവരെയും കണ്ണീരിലാഴ്ത്തുന്നത് .. കൊറോണ മൂലം മ,രണത്തിന് കീഴങ്ങാൻ തുടങ്ങുന്ന അമ്മയെയ്ക്ക് വേണ്ടി വീഡിയോ കോളിലൂടെ അമ്മയുടെ പ്രിയപ്പെട്ട ഗാനം കരഞ്ഞുകൊണ്ട് പാടികൊടുക്കുന്ന മകന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും ചങ്ക് തകർക്കുകയാണ് .. അമ്മയെ സ്നേഹിക്കുന്നവരുടെ കണ്ണ് ഒരു നിമിഷം നിറയാതെ വീഡിയോ കണ്ട് തീർക്കാനാവില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് ..

സംഭവം ഇങ്ങനെ മ,രണത്തിന് കീഴടങ്ങുന്ന അമ്മയ്ക്ക് വേണ്ടി വീഡിയോ കോളിലൂടെ പട്ടു പാടി നലകി മകന്റെ വീഡിയോ ദീപ് ശിഖ എന്ന ഡോക്ടറാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ..കൊറോണ രോഗിയായ ‘അമ്മ അധികസമയം ജീവനോടെയിരിക്കില്ല എന്ന സത്യം മനസിലാക്കിയ ഡോക്ടർ വീഡിയോ കോളിലൂടെ മകനെ വിളിക്കുകയും കുടുംബാംഗങ്ങളെ വീഡിയോ കോളിലൂടെ കാണുവാനുള്ള അവസരം ഒരുക്കി നൽകുകയായിരുന്നു .. സംഗമിത്ര ചാറ്റർജി എന്ന കൊറോണ രോഗിക്ക് വേണ്ടിയാണു ഡോക്ടർ വീഡിയോ കാൾ ഒരുക്കിയത് ..മരണത്തിന്റെ വാതിൽ തുറന്നു പോകും മുൻപ് അമ്മയ്ക്ക് വേണ്ടി അമ്മയുടെ ഇഷ്ടഗാനം വീഡിയോ കോളിലൂടെ മകൻ പാടി നൽകുകയും ചെയ്തു .. കണ്ണുകൾ നിറഞ്ഞൊഴുകി ഇടമുറിഞ്ഞ ശബ്‌ദത്തിൽ പാടി മുഴുവുപ്പിക്കാൻ പെടാപാട് പെടുന്ന മകൻ ഒരു നിമിഷം ഡോക്ടർമാരെയും നേര്സുമാരെയും കണ്ണീരിലാഴ്ത്തി .. അമ്മയോടുള്ള സ്നേഹം എത്രത്തോളമുണ്ട് എന്ന് പറയാൻ പറ്റുന്നതിലും അപ്പുറമായിരുന്നു ..

ഇടക്കുവെച്ചു വരികൾ മുറിഞ്ഞു പോയെങ്കിലും പാടി മുഴുവിപ്പിക്കാൻ മകൻ ശ്രെമിച്ചു ..കണ്ണുകൾ നിറഞ്ഞൊഴുകി പാടുന്ന മകനെക്കുറിച്ചുള്ള കുറിപ്പും ഡോക്ടർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു ..പോസ്റ്റ് വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് ..അവസാന നിമിഷം ആ അമ്മയുടെ ആഗ്രഹം മകനെയും കുടുംബാംഗങ്ങളെയും കാണുക എന്നതായിരുന്നു , അതിനുള്ള അവസരം ഒരുക്കി നൽകിയ ഡോക്ടറിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് …അമ്മയുടെയും മകന്റെയും സ്നേഹം കണ്ടവർ എല്ലാം ഒരു നിമിഷം കണ്ണ് നിറച്ചിട്ടുണ്ടാകും , അമ്മയെ സ്നേഹിക്കുന്നവർക്ക് ആ വീഡിയോ കണ്ണ് നിറയാതെ കാണാൻ സാധിക്കില്ല എന്നതാണ് സത്യം ..

x