ഭർത്താവ് ഉപേക്ഷിച്ചിട്ടും കുഞ്ഞിനെ മ,രണത്തിൽ നിന്നും ‘അമ്മ തിരികെ പിടിച്ചത് എങ്ങനെയാണെന്ന് അറിഞ്ഞപ്പോൾ അമ്മയ്ക്ക് മുന്നിൽ തൊഴുത് നമിച്ച് സോഷ്യൽ ലോകം

അമ്മ എന്ന വാക്കിന് അർത്ഥങ്ങൾ അനവധിയാണ്. ഇപ്പോൾ ഒരു അമ്മയുടെയും മകളുടെയും കഥയാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വൈറലായി മാറുന്നത്. ഇവരുടെ നിശ്ചയദാർഥ്യത്തിന്റെ കഥയാണ് ഇത്. ട്വിഷ മാക്വന എന്ന 4 വയസുകാരിയുടെയും അവളുടെ അമ്മയായ സ്വീറ്റി അക്വാനയുടെയും കഥയാണ് ഇത്. ജനനസമയം മുതൽ തന്നെ തന്റെ കുഞ്ഞിനൊപ്പം മരണം ഉണ്ട് എന്ന് മനസ്സിലാക്കിയ ഒരമ്മ. എന്നാൽ തന്റെ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കില്ലന്ന് തീരുമാനിച്ചു. സ്വന്തം കുഞ്ഞിനു വേണ്ടി ഒരമ്മ തുനിഞ്ഞിറങ്ങിയാൽ അതൊരു വിജയമായിരിക്കും എന്ന് കാണിച്ചു തരികയായിരുന്നു ഇവിടെ ഈ അമ്മയും മകളും. പഞ്ചാബ് സ്വദേശിയാണ് സ്വീറ്റി. 2009 ആസ്ട്രേലിയയിൽ കുടുംബം അടക്കം സ്ഥിരതാമസമാക്കിയ യുവാവിനെ വിവാഹം കഴിച്ച സ്വീറ്റി ഇന്ത്യയോട് ബൈ പറഞ്ഞു. വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച വിവാഹം തന്നെയായിരുന്നു ഇത്.എന്നാൽ വിവാഹശേഷം ഭർത്താവിൽ നിന്നും പലതരത്തിലുള്ള ഉപദ്രവങ്ങളും അനുഭവിക്കേണ്ടതായി വന്നിരുന്നു. സ്വത്ത്‌ തന്നെയാണ് വിഷയം. മനസ്സമാധാനം നഷ്ടമായപ്പോഴും സ്വന്തം വീട്ടിലെ അവസ്ഥകൾ ഒന്നും തന്നെ അറിയിച്ചിരുന്നില്ല. വളരെ മൃഗീയമായ രീതിയിൽ ആയിരുന്നു ഭർത്താവും കുടുംബവും ഇവരോടെ പെരുമാറിയിരുന്നത്.

ഇതിനിടയിലാണ് ഗർഭിണിയാകുന്നത്. കുഞ്ഞു ജനിക്കുന്നതോടെ ഭർത്താവിന്റെ വീട്ടുകാർക്ക് കുറച്ചു വ്യത്യാസം സ്വീറ്റിയോട് ഉള്ള ഇടപെടലിൽ വന്നു. അവിടെ പ്രതീക്ഷ ഉണരുകയായിരുന്നു. എന്നാൽ അവിടെയും വിധി കരിനിഴൽ വീഴ്ത്തി. ഗർഭിണിയായി ഏഴാം മാസം സ്കാനിംഗിൽ കുട്ടിക്ക് എന്തോ ജനിത വൈകല്യം ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിനെ എന്താണ് എവിടെയാണ് പ്രശ്നം എന്നൊന്നും കണ്ടെത്താനും സാധിച്ചില്ല. അബോർഷൻ ചെയ്യാനുള്ള സമയം കഴിഞ്ഞതു കൊണ്ട് ആ സാധ്യതയും മുൻപിൽ ആരും വെച്ചില്ല. കുഞ്ഞിനെ വൈകല്യമുണ്ടെന്ന് അറിഞ്ഞതോടെ ഭർത്താവും വീട്ടുകാരും വീണ്ടും ആ പെൺകുട്ടിയുടെ മോശം രീതിയിൽ പെരുമാറാൻ തുടങ്ങി. ഒരു പെൺകുഞ്ഞിന് ജന്മം നൽകി ആദ്യ കാഴ്ചയിൽ തന്നെ കുഞ്ഞിന് പ്രതീക്ഷിച്ച പോലെ വൈകല്യമൊന്നുമില്ലന്ന് എല്ലാവർക്കും മനസ്സിലായി. എന്നാൽ എന്താണ് പ്രശ്നം എന്ന് വൈദ്യശാസ്ത്രം കണ്ടെത്തി. കുഞ്ഞിന് അപൂർണമായ അന്നനാളമാണ്.


തൊണ്ടയിൽ നിന്നും അന്നനാളത്തിലേക്ക് ഭക്ഷണം എത്തുന്നില്ല. ആമാശയത്തിലേക്ക് എത്തിയതുമൂലം വായവഴി കഴിക്കുന്ന ഭക്ഷണം ആമാശയത്തിൽ എത്തില്ല. മുലപ്പാൽ ഒന്ന് രുചിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഇസോ ഫാഗൽ അഡ്രെഷ്യ എന്നാണ് ഈ രോഗത്തിന്റെ പേര്. ഒരുകോടി ജനനത്തിൽ ഒരാൾക്ക് വരുന്നത് പോലെയുള്ള ഒരു ജനത വൈകല്യമായിരുന്നു ഇത്. എന്നാൽ കുഞ്ഞ് ഈ അവസ്ഥയെ തരണം ചെയ്തു. രണ്ടര കിലോ മാത്രം ഭാരമുള്ള കുഞ്ഞിന്റെ അപൂർവമായി അവസ്ഥയിൽ എങ്ങനെ പരിഹരിക്കും എന്ന് അറിയാതെ ഡോക്ടർമാർ പോലും പകച്ചു. കുഞ്ഞിനെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുക മാത്രമേ പ്രതിവിധി ഉള്ളൂ എന്ന് എല്ലാവരും പറഞ്ഞു. എന്നാൽ അമ്മ അതിന് അനുവദിച്ചില്ല. കൃത്രിമമായി കുഞ്ഞിന്റെ ആമാശയത്തിലേക്ക് ഭക്ഷണം എത്തിപ്പിക്കുവാനുള്ള നടപടികൾ ഡോക്ടർ സ്വീകരിച്ചു. പൊക്കിളിന്റെ അരികിലായി ഘടിപ്പിച്ച ഒരു കൃത്രിമ ട്യൂബ് ആമാശയത്തിലേക്ക് കടത്തി ദ്രാവക രൂപത്തിലുള്ള ഭക്ഷണം അതുവഴി ഇഞ്ചക്ട് ചെയ്താണ് നൽകിയത്. ഇത് എത്ര കാലം തുടരുമെന്ന് അറിയില്ല. എങ്കിലും അമ്മ പ്രതീക്ഷ കൈവിട്ടില്ല. പിന്നീട് ആശുപത്രി വാസത്തിന്റെ ദിവസങ്ങൾ ആയിരുന്നു.. ഏകദേശം 19 ശസ്ത്രക്രിയകൾ ആണ് ആ കുഞ്ഞു ശരീരത്തിന് നേരിടേണ്ടതായി വന്നത്.

 

എങ്കിലും യാതൊരു ഫലവും ഇല്ലായിരുന്നു. ഈ അവസ്ഥയിൽ കുഞ്ഞിന്റെ അച്ഛൻ കുഞ്ഞിനെയും ഭാര്യയെയും പൂർണമായും ഉപേക്ഷിച്ചു. വിവാഹമോചനത്തിനുള്ള കേസ് ഫയൽ ചെയ്യുകയും ചെയ്തു. വിവാഹമോചനം അനുവദിക്കുകയും ചെയ്തതോടെ അന്യ നാട്ടിൽ ഇവർ ഒറ്റയ്ക്കായി പോവുകയാണ് ചെയ്തത്. വേദന സഹിക്കാൻ കഴിയാത്ത നാളുകളിലും കുഞ്ഞിന് കൂട്ടായിരുന്നത് അമ്മയുടെ സ്നേഹം മാത്രം. അണുബാധ ഒഴിവായിരുന്നതുകൊണ്ട് 24 മണിക്കൂറും കുഞ്ഞിന്റെ കൂടെ ചെലവഴിച്ചിരുന്നു അമ്മ. സ്ഥിരവരുമാനം കിട്ടുന്ന ഒരു ജോലി കണ്ടെത്താൻ പോലും അതുകൊണ്ട് സാധിച്ചിരുന്നില്ല. മറ്റു കുഞ്ഞുങ്ങളെ പോലെ തന്റെ മകൾ വായിലൂടെ ആഹാരം കഴിക്കണം എന്നൊരു ആഗ്രഹം മാത്രമായിരുന്നു അമ്മയിൽ ഉണ്ടായിരുന്നത്. ഒടുവിൽ കുഞ്ഞിന്റെ ശാരീരിക അവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരവും കണ്ടെത്തി. അമേരിക്കയിലെ ബൂസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കൃത്രിമ അന്നനാളം വച്ചു പിടിപ്പിക്കുന്നതിനുള്ള ചികിത്സ ലഭ്യമായിരുന്നു. എന്നാൽ അതിനുള്ള ചെലവിന് വേണ്ടിയാ അമ്മ ഒറ്റയാൾ പോരാട്ടം നയിച്ചു. ഇന്ത്യൻ രൂപ അനുസരിച്ച് ഏകദേശം 38 കോടി രൂപയായിരുന്നു അതിന്റെ ചിലവ്. അവരെ സഹായിച്ചിരുന്ന ജനങ്ങൾക്ക് അത്രയും വലിയൊരു തുക കണ്ടെത്തുവാനും പറ്റില്ല.

 

അതുകൊണ്ടു തന്നെ തന്റെയും മകളുടെയും അവസ്ഥ ലോകത്തെ അറിയിക്കുകയായിരുന്നു ആ അമ്മ ചെയ്തത്. അതിനായി അവർ സോഷ്യൽ മീഡിയയുടെ സഹായം തേടി. സേവ് ട്വിഷ എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജും അവർ തുടങ്ങി. ഒപ്പം ഒരു വെബ്സൈറ്റ് ആരംഭിച്ചു. ഇതിലൂടെ കുഞ്ഞിന്റെ ജനനം മുതലുള്ള ഓരോ കാര്യങ്ങളും ജനങ്ങളോട് പറഞ്ഞു. ചിത്രങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും അടങ്ങുന്ന തെളിവ് ജനങ്ങളുടെ ഇടയിലേക്ക് എത്തിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പണമായും കളിപ്പാട്ടമായും പ്രാർത്ഥനയായും കുഞ്ഞിനുവേണ്ടി സഹായങ്ങൾ ഒഴുകിയെത്തി. ഏകദേശം മൂന്നുവർഷം കൊണ്ട് അമേരിക്കയിലെ ഹോസ്പിറ്റലിൽ വെച്ച് അന്നനാളം പിടിപ്പിക്കുന്നതിനുള്ള ചികിത്സ ലഭ്യമാക്കാനുള്ള പണം ഒറ്റയ്ക്ക് ആ അമ്മ കണ്ടെത്തി. അങ്ങനെ ആ മകൾ ജീവിതത്തിലേക്ക് തിരികെയെത്തി. ആ വാർത്ത ആ അമ്മയെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു സന്തോഷം തന്നെയാണ് നൽകിയിരുന്നത്. ഏകദേശം 10 മാസത്തെ ആശുപത്രി വാസത്തനുശേഷം അമ്മയ്ക്കൊപ്പം വീട്ടിലാണ് ഇന്ന് അവള്‍. ആ അമ്മ ആഗ്രഹിച്ചത് പോലെ മറ്റു കുഞ്ഞുങ്ങളെ പോലെ അവളും അവൾക്കിഷ്ടപ്പെട്ട പിസയും ബർഗറും ഒക്കെ കഴിക്കുന്നുണ്ട്.

x