“അച്ഛൻ കാലുപിടിച്ചു പറഞ്ഞിട്ടും ഞാൻ അനുസരിച്ചില്ല ; അതിന്റെ ഫലമാണ് എന്റെ അച്ഛനിപ്പോൾ അനുഭവിക്കുന്നത് “; മകളുടെ ഉള്ളുതൊടുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

സോഷ്യൽ മീഡിയയിൽ നിരന്തരം നിരവധി ജീവിത കഥകൾ വൈറലായി മാറാറുണ്ട് , ചിലതൊക്കെ കണ്ണ് നിറയ്ക്കുന്നത് ആണെങ്കിൽ മറ്റൊന്ന് സന്തോഷിപ്പിക്കുന്നതും പ്രചോദനം ആവുന്നതും ആവാം . അത്തരത്തിൽ ഇപ്പോഴിതാ ഒരച്ഛന്റെയും മകളുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ജീവിത കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . മരണത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന അച്ഛന് താങ്ങായി മാറിയ , ജന്മം നൽകിയ പിതാവിന് ജീവനും ജീവിതവും തിരികെപ്പിടിക്കാൻ സഹായിച്ച മകളുടെ കഥ . യാതാർത്ഥ ജീവിതകഥകൾ പങ്കുവെക്കുന്ന പ്രമുഖ ഫേസ്ബുക് കൂട്ടായ്മയായ ഹ്യൂമൻസ് ഓഫ് ബോംബൈ യിലാണ് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് .. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ;

ഏതൊരു പെണ്മക്കൾക്കും അവരുടെ അച്ചന്മാർ സൂപ്പർ ഹീറോകളായിരിക്കും അത്തരത്തിൽ ഞാനും എന്റെ അച്ഛന്റെ പ്രിയപെട്ടവളായിരുന്നു ഞാനും . ഒരു പിതാവ് എന്നതിലുപരി അദ്ദേഹം എന്റെ ഏറ്റവും വലിയ കൂട്ടുകാരൻ കൂടിയായിരുന്നു . അങ്ങനെ നല്ല സന്തോഷത്തിൽ മുന്നോട്ട് പോകുമ്പോഴാണ് അച്ഛൻ കോവിദഃ പോസിറ്റീവ് ആണെന്ന് റിസൾട്ട് വന്നത് . ആദ്യം ഒന്ന് പേടിച്ചെങ്കിലും ധൈര്യപൂർവം അദ്ദേഹം കവിടിൽ നിന്നും മുക്തി നേടി . കോവിഡ് മുക്തനായെങ്കിലും അദ്ദേഹത്തെ ഷീണം അലട്ടിക്കൊണ്ടിരുന്നു . കോവിഡ് ബാധിച്ചതിനെ ആവാമെന്ന് കരുതിയ ഞങ്ങളുടെ ധാരണകളെ തിരുത്തി ദിനംപ്രതി അച്ഛന്റെ ആരോഗ്യ നില വഷളായി വന്നുകൊണ്ടിരുന്നു . ആരോഗ്യ നില വഷളായതോടെ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്ക് വിദേയനാക്കി . തുടർന്ന് നടന്ന പരിശോധനയിലാണ് ആ ഞെട്ടിക്കുന്ന വിവരം ഡോക്ടർ ഞങ്ങളോട് പറഞ്ഞത് . അദ്ദേഹത്തിന്റെ വൃക്ക രണ്ടും തകരാറിൽ ആണെന്ന് .

എത്രയും വേഗം വൃക്ക മാറ്റിവെക്കാൻ വേണ്ടത് ചെയ്യണം എന്നായിരുന്നു ഡോക്ടറുടെ നിർദേശം . ഒരു നിമിഷം ഞങ്ങൾ തകർന്നുപോയി . എങ്കിലും മറ്റൊന്നും ആലോചിക്കാതെ എന്റെ ജീവന്റെ ജീവനായ അച്ഛന് വൃക്ക നൽകാൻ തന്നെയായിരുന്നു എന്റെ തീരുമാനം . എന്നാൽ വൃക്ക നൽകാൻ തയ്യാറാണ് എന്ന് ഞാൻ ഡോക്ടറോട് പറഞ്ഞപ്പോൾ അച്ഛൻ അതിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചു . “ഡോക്ടറെ അവള് കളി പറയുന്നതാണ് അതൊന്നും കാര്യമാക്കണ്ട എന്നായിരുന്നു അച്ഛൻ ഡോക്ടറോട് പറഞ്ഞത് . എന്നാൽ ആ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ഞാൻ ചെയ്തത് . പിന്നീട് നടത്തിയ ടെസ്റ്റുകളിലും പരിശോധനകളും അച്ഛന് മാച്ച് ആയ വൃക്കയാണ് എന്റേത് എന്നത് സ്ഥിതീകരിച്ചു . എന്നാൽ അപ്പോഴും അച്ഛൻ എന്നെ പിന്തിരിപ്പിച്ചുകൊണ്ടിരുന്നു . പ്രായമായ ജീവിതം ഏറെ അവസാനിക്കാറായ എനിക്ക് വേണ്ടി സിനീ വൃക്ക നൽകരുത് , നീ ചെറുപ്പമാണ് നിനക്ക് ഒരുപാട് ജീവിക്കാൻ ഉള്ളതാണ് നിനക്ക് എന്തേലും സംഭവിച്ചാൽ അതൊന്നും എനിക്ക് താങ്ങാൻ പറ്റില്ല എന്നായിരുന്നു അച്ഛൻ പറഞ്ഞത് .

എന്നോടുള്ള സ്നേഹം കൊണ്ടാണ് അച്ഛൻ ഇതൊക്കെ പറഞ്ഞത് എങ്കിലും എ സ്നേഹനിധിയായ എന്റെ ജീവനായ എന്റെ അച്ഛന്റെ ജീവൻ നിലനിർത്തേണ്ടത് എന്റെ ആവശ്യം ആണെന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞു ..പലരെക്കൊണ്ടും ഈ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ അച്ഛൻ ശ്രെമിച്ചുകൊണ്ടിരുന്നു . എന്നാൽ അതൊന്നും ഫലവത്തായില്ല . ഒടുവിൽ എന്റെ തീരുമാനത്തിന് മുന്നിൽ അച്ഛനും സമ്മതം മൂളി . ശസ്ത്രക്രിയയ്ക്ക് മൂന്നുമാസം മുൻപ് ഞങ്ങൾ ശരിയായ രീതിയിൽ ഭക്ഷണ രീതി ഒക്കെ മുന്നോട്ട് കൊണ്ടുപോയി . ഒടുവിൽ ശസ്ത്രക്രിയ ദിവസം വന്നെത്തി , ശസ്ത്രക്രിയയ്ക്ക് തൊട്ടു മുൻപും ഇത്ര വലിയ റിസ്ക് എടുക്കണ്ട മോളെ എന്ന് അച്ഛൻ പറഞ്ഞു . ഞാൻ അച്ഛനെ കെട്ടിപിടിച്ച് എല്ലാം ശരിയാകും എന്ന് പറഞ്ഞു . ഒടുവിൽ ശസ്ത്രക്രിയ കഴിഞ്ഞു ഞങ്ങൾ രണ്ടുപേർക്കും ബോധം വന്നു ,

എനിക്ക് ബോധം വന്നപ്പോഴേ ഞാൻ ചോദിച്ചത് അച്ഛനെക്കുറിച്ചായിരുന്നു ; അപ്പോൾ ഡോക്ടർ തന്ന മറുപടി ഇതായിരുന്നു ” നീ നിന്റെ അച്ഛന്റെ ജീവൻ നിലനിർത്തിയിട്ടുണ്ട് എന്നായിരുന്നു ” അതെനിക്ക് ഒരുപാട് സന്തോഷം നൽകി . ഒടുവിൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം കണ്ടു , അച്ഛൻ എന്നെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു . എന്റെ ഈ ജീവൻ നിനക്കുള്ളതാണ് ഏന് പറഞ്ഞു ഒരുപാട് കരഞ്ഞു , അത് ചുറ്റും കൂടി നിന്ന ഡോക്ടർമാരുടെ കണ്ണുകളെ പോലും ഈറനണിയിച്ചു . എന്റെ അച്ഛനല്ലേ അദ്ദേഹത്തെ അങ്ങനെ വിട്ടുകളയാൻ ഒക്കുവോ എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം .. എന്തായാലും പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..നിരവധി ആളുകളാണ് പെൺകുട്ടിയുടെ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടിയുമായി രംഗത്ത് വന്നിരിക്കുന്നത്

x