“അവൾ എന്റെ ഭാര്യയാവാൻ ഏറെ കൊതിച്ചിരുന്നു , അവൾ യാത്രയാകുമ്പോൾ എന്റെ ഭാര്യയായി വേണം യാത്രയാവാൻ” , മരിച്ച കാമുകിയെ താലികെട്ടി യുവാവ് , പൊട്ടിക്കരഞ്ഞ് ബന്ധുക്കളും കൂട്ടുകാരും

സമൂഹമാധ്യമങ്ങൾ വഴി ഇന്ന് രസകരമായ വാർത്തകളും അതുപോലെ ഹൃദയസ്പർശിയായ വാർത്തകളും അനുദിനം പങ്കുവെക്കപ്പെടാറുണ്ട്. അധികവും വാർത്തകൾ തീവ്രമായ പ്രണയത്തിന്റെയും അതുപോലെ പൊള്ളയായ പ്രണയത്തിന്റെയും നിരവധി നേർച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വന്ന് നിറയാറുണ്ട്. പലകാര്യങ്ങളും ആളുകളെ ഒന്നുകൂടി ചിന്തിക്കാൻ പ്രേരിപ്പിക്കുമ്പോൾ ചില പ്രണയങ്ങൾ വായനക്കാരന്റെയും കാണുന്നവരുടെയും കണ്ണുകളെ ഈറൻ അണിയിക്കാൻ പോന്ന തീവ്രതയുള്ളവ തന്നെയാണ്. ഇപ്പോൾ അത്തരത്തിൽ ഒരു പ്രണയകഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഈ പ്രണയത്തിൻറെ ബാക്കിപത്രം അരങ്ങേറിയത് കാമുകി ജീവിച്ചിരിക്കുന്ന സന്ദർഭത്തിൽ അല്ലെന്നതും എന്നതും ശ്രദ്ധേയമാണ്.

പ്രണയത്തിൻറെ പേരിൽ അതിക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള ആളുകൾ ഉണ്ടെന്നത് ശ്രദ്ധേയമാവുകയാണ്. പ്രണയിക്കുന്നവർക്ക് ഉത്തമ മാതൃകയാവുകയാണ് പ്രാർത്ഥനയും 27 വയസ്സുകാരനായ അവളുടെ കാമുകനും. മരിച്ചുപോയ കാമുകിയെ തന്റെ ജീവിതസഖി ആക്കിയ കാമുകനാണ് ഈ കഥയിലെ ഹീറോ. ഗുവാഹത്തിലാണ് ഇത്തരത്തിൽ ഒരു പ്രണയകഥ അരങ്ങേറിയിരിക്കുന്നത്. അസുഖബാധിതയായതിനെ തുടർന്ന് പ്രാർത്ഥന സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും ചികിത്സകൾക്കൊടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു. നീണ്ടനാളത്തെ അഗാധ പ്രണയത്തിനൊടുവിൽ തൻറെ പ്രിയതമയെ മരണത്തിന് ഒറ്റയ്ക്ക് വിട്ടുകൊടുക്കുവാൻ പ്രാർത്ഥനയോടെ കാമുകനായ ചെറുപ്പക്കാരൻ തയ്യാറായിരുന്നില്ല.

 

വീട്ടിലേക്ക് കൊണ്ടുവന്ന പ്രാർത്ഥനയോടെ മൃതശരീരം കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മ കൊടുത്ത ശേഷം അവളുടെ കഴുത്തിൽ താലി ചാർത്തിയിരിക്കുകയാണ് ആ പയ്യൻ.ബിതുപൻ തമോലി എന്ന 27 കാരന്റെ പ്രവർത്തി അവിടെ കൂടിയ നാട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒന്നാകെ കണ്ണീരിൽ ആഴ്ത്തിയിരിക്കുകയാണ്. പ്രാർത്ഥനയില്ലാത്ത ഒരു ജീവിതത്തെപ്പറ്റി തനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്ന് ഈ യുവാവ് പറയുകയുണ്ടായി. മാത്രവുമല്ല ഇനി തന്റെ ജീവിതത്തിൽ ഒരു പെൺകുട്ടി ഉണ്ടാകില്ലെന്ന് ഇയാൾ അവിടെ വച്ച് സത്യം ചെയ്തു . പ്രാർത്ഥനയുടെ നെറുകയിലും കവിളിലും സിന്ദൂരം ചാർത്തിയ ശേഷമാണ് ഇയാൾ മിന്നു ചാർത്തിയത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം പ്രചരിക്കപ്പെട്ട കഴിഞ്ഞു. പങ്കുവയ്ക്കപ്പെട്ടു കഴിഞ്ഞ നിമിഷ നേരത്തിനുള്ളിൽ ഇത് ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേർ യുവാവിന്റെ പ്രണയത്തെ വാനോളം പുകഴ്ത്തുമ്പോൾ മറ്റുചിലർ അതിനെ പരിഹാസത്തോടെയാണ് നോക്കിക്കാണുന്നത്.

മൃതശരീരത്തിനോട് ചെയ്യേണ്ട പ്രവർത്തിയല്ല ഇതൊന്നും പറഞ്ഞ് ചെറുപ്പക്കാരനെ കുറ്റപ്പെടുത്തുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരത്തിലുള്ള വാർത്തകൾ ഇതിനുമുൻപും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ ചില പ്രണയങ്ങളും വിവാഹങ്ങളും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രണയകഥയും ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പ്രണയം നിരസിച്ചതിന്റെ പേരിൽ യുവതിയെ കൊന്നുവെന്ന വാർത്തകൾ ദിനംപ്രതി മാധ്യമങ്ങളിൽ നിറയാറുണ്ട്. ഈ സാഹചര്യത്തിലാണ് 27 കാരനായ ചെറുപ്പക്കാരൻ വ്യത്യസ്തമായ ഒരു പ്രവർത്തി. പ്രണയം എന്നത് പിടിച്ചു നേടാനുള്ളതല്ലെന്നും അത് എപ്പോഴും ദിവ്യമായി തന്നെ നിലനിൽക്കും എന്നും ഇവരുടെ ജീവിതത്തിലൂടെ തെളിയിക്കപ്പെടുകയാണ്.

x