കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക് ; കഴിവ് ആയുധമാക്കി ജീവിത വിജയം നേടിയ ഒരു 19 കാരി ഇച്ചാപ്പി

യൂട്യൂബ് ഉൾപ്പെടെ നിരവധി സോഷ്യൽ മെടുയകളിലൂടെ ആരാധകരെ സമ്പാദിച്ച നിരവധി പേരുണ്ട്. ലക്ഷക്കണക്കിന് ആരാധക വൃത്തം നേടുകയും അതിലൂടെ ജീവിതം കെട്ടിപ്പടുത്തിയവരും നിരവധിയാണ്. അതുപോലെ സോഷ്യൽ മീഡിയ വഴി ആരാധകരെ സമ്പാദിച്ച ഒരു കൊച്ചു മിടുക്കിയാണ് ഇച്ചാപ്പി. ശ്രീലക്ഷ്മി എന്നാണ് ഇച്ഛപ്പിയുടെ യഥാർത്ഥ പേര്. ഇച്ചപ്പി എന്നാണ് പ്രേക്ഷകർ അറിയപ്പെടുന്നത്. പത്തൊൻപത് വയസ്സ് മാത്രമുള്ള ഇച്ചാപ്പി തന്റെ കഴിവ് കൊണ്ട് നിരവധി ആരാധകരെ ഉണ്ടാക്കി ഉയർന്നു വന്ന കുട്ടിയാണ്.

ഇച്ചാപ്പി ദ വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ഇച്ചാപ്പി തന്റെ സ്വപ്നങ്ങളെ കയ്യെത്തും ദൂരത്തേതിച്ചത്.അവതരണ ശൈലിയിലെ വ്യത്യസ്ത കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ ഇച്ചാപ്പി ഇപ്പോൾ സെലിബ്രിറ്റികൾ ഉൾപ്പെടെ ഉള്ളവരുടെ ആരാധനാ പത്രമാണ്.ഇച്ചാപ്പിയുടെ സംസാര രീതിയും പറ്റും ഒക്കെ ആരാധകർ ഏറെ ആസ്വദിക്കുന്നു.ലക്ഷക്കണക്കിന് ആരാധകരുടെ സപ്പോർട്ടും പ്രാർത്ഥനയും കൊണ്ട് തനിക്കു ഇപ്പോൾ ഉണ്ടായ സ്വപ്ന സാക്ഷത്കരത്തെ കു റിച്ച് പുതിയതായി ഒരു വീഡിയോ പങ്ക് വച്ചിരിക്കുകയാണ് ഇച്ചാപ്പി തന്റെ യൂട്യൂബ് ചാനലിലൂടെ.

ശ്രീ ലക്ഷ്മിയുടെ വീഡിയോകളിൽ വീട് പശ്ചാത്തലം ആയി കാണാമായിരുന്നു. ഒരു ചെറിയ ഷീറ്റ് കൊണ്ടുള്ള വീട്. ഈൗ വീടുനെപ്പറ്റി നിരവധി കമന്റ്കൾ ഉണ്ടാകാറുണ്ടായിരുന്നു. പോസിറ്റീവ് ആയും നെഗറ്റീവ് ആയും സിമ്മെന്റുകൾ കാണാറുണ്ട്. ചെറിയ കുടില്ലെന്നുള്ള സഹതാപവും അനുകമ്പയും സ്നേഹവും നിറഞ്ഞ കമെന്റുകൾ ഒരു വശത്ത്. എന്നാൽ ഒരു വിഭാഗം ആളുകൾ പറയുന്നത് ഈ കുടിലിലാണോ കുട്ടിയുടെ താമസം, പ്രേക്ഷകരുടെ സിംപതി പിടിച്ചു പറ്റാനായിട്ടാണോ ഈൗ വീട് തന്നെ പശ്ചാത്തലമാക്കുന്നത് എന്നൊക്കെ ഉള്ള രീതിയിൽ ആയിരുന്നു.

അതൊക്കെ എന്ത് തന്നെയായാലും ഇച്ചാപ്പി എന്ന ശ്രീലക്ഷ്മി ഇപ്പോൾ തന്റെ പുതിയ വീട് പ്രേക്ഷകർക്കു കാണിച്ചു കൊടുക്കുകയാണ്. തന്റെ പുതിയ വീട്ടിലേക്കു പോകുന്ന വഴിയിൽ തുടങ്ങി വീടും സ്ഥലവുമൊക്കെ ശ്രീലക്ഷ്മി നമുക്ക് വേണ്ടു പങ്ക് വയ്ക്കുന്നുണ്ട്.പൂർണമായും നിർമാണം പൂർത്തിയായില്ലെങ്കിലും ഏറെ കുറെ വീടിന്റെ പണി കഴിഞ്ഞിട്ടുണ്ട്.വെള്ളം കെട്ടി നിക്കുന്ന സ്ഥലമായതിനാൽ വഴിയിലും മുട്ടതും നന്നായി തന്നെ വെള്ളം കെട്ടി നിൽക്കുന്നുണ്ട്. അതൊക്കെ മണ്ണിട്ടു നികത്തിയതിനു ശേഷം മാത്രമേ താമസം തുടങ്ങാനാകൂ എന്ന് ശ്രീലക്ഷ്മി പറയുന്നു.എങ്കിലും പണി പൂർത്തിയാക്കി താമസം തുടങ്ങുന്നതിനു അധികം കാലത്തമസം ഉണ്ടാകില്ല.

നിരവധി ആരാധകരുള്ള പേർളി മാണി വരെ ഇച്ചാപ്പിയുടെ ആരാധികയാണ്. ഇപ്പോൾ ഡിഗ്രി വിദ്യാർത്ഥി ആണ് ശ്രീലക്ഷ്മി. അച്ഛനമ്മമാർ കൂലിപ്പണിക്കാരാണ്.ശ്രീലക്ഷ്മി തന്റെ കുടുംബത്തിൽ മുൻപ് ഉണ്ടായ ഒരു ദുരവസ്ഥയെക്കുറിച്ചും വീഡിയോയിലൂടെ പങ്ക് വയ്ക്കുന്നുണ്ട്.തന്റെ അച്ഛൻ മുൻപ് ഗുജറാത്തിൽ മെക്കാനിക് ആയിരുന്നു. തിരിച്ചു ട്രെയിനിൽ നാട്ടിലേക്കു വരുന്ന വഴി ആരൊക്കെയോ മയക്കു മരുന്ന് നൽകി അച്ഛന്റെ സമ്പാദ്യമെല്ലാം അപഹരിച്ചു.അവിടെ മുതലാണ് കുടുംബത്തിൽ മുദ്ധിമുട്ടുകളുടെ തുടക്കം. ഇപ്പോഴിതാ ആരാധകർ തങ്ങളുടെ സ്വന്തം ഇച്ചാപ്പിയുടെ വീടിനായി കാത്തിരിക്കുകയാണ്.

x