പറക്കമുറ്റാത്ത നാല് മക്കളേയും തന്ന് ഭർത്താവ് മറ്റു സുഖങ്ങൾ തേടിപ്പോയി ; എന്നാൽ തോറ്റുകൊടുക്കാൻ ആ ‘അമ്മ തയ്യാറല്ലായിരുന്നു

ജീവിതം സമാധാനം മാത്രം നിറഞ്ഞതല്ല. മറിച്ച്, ദു:ഖങ്ങളും കൂടി ഇഴുകി ചേര്‍ന്നതാണെന്ന് എല്ലാവരും പറയാറുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം പതറാതെ മുന്നോട്ട് പോകുന്നവരാണ് ജീവിത്തില്‍ വിജയം കൈവരിച്ചിട്ടുള്ളൂ. അല്ലാത്തവര്‍ വിധിയെ പഴിച്ച് ജീവിതം തള്ളിനീക്കുന്നവരാണ്. പ്രതിസന്ധികളില്‍ തളരാതെ ജീവിതം മുന്നോട്ട് ജീവിക്കുന്ന പെണ്‍ കരുത്താണ് സെലിന്‍.കുട്ടിക്കാലം തൊട്ടേ കഷ്ടപ്പാടുകളുടെ നീറുന്ന കഥകള്‍ കൂടെയുണ്ടെങ്കിലും എല്ലാം മറന്ന് എന്നും പുഞ്ചിരിക്കാനാണ് സെലിന് ഇഷ്ടം.ആ പുഞ്ചിരിയില്‍ നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്ത് കാണാന്‍ സാധിക്കും.

നാല് മക്കളുമൊത്തുള്ള ജീവിതം ഒരു ബാധ്യതയാണെന്ന് ചിന്തിക്കാതെ നന്മയായി കണ്ടാണ് സെലിന്‍ ജീവിക്കുന്നത്. ഭര്‍ത്താവ് ചെലവിന് പോലും യാതൊന്നും നല്‍കാതെ തങ്ങളില്‍ നിന്നും അകന്ന് പോയപ്പോഴും ഈ 33കാരി ജീവിതത്തെ പഴിച്ചില്ല. മറിച്ച്, തന്റെ മക്കളെ മുറുകെ പിടിക്കുകയാണ് ചെയ്തത്. അവരുടെ കണ്ണ് നിറയരുതെന്ന് ആ അമ്മ അതിയായി ആഗ്രഹിച്ചു. അതിനായി നിരന്തരം പ്രയത്‌നിച്ചു.നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സെലിനെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയത്. 12 വയസ്സുള്ള മകന്‍ ടോമിനേയും 9 വയസ്സുകാരന്‍ ലിജോയെയും ഏഴ് വയസ്സുകാരന്‍ ഇരട്ടക്കുട്ടികളായ ടിന്റുവിനെയും ലിന്റുവിനെയും പഠിപ്പിക്കാന്‍ അവള്‍ വളരെയധികം കഷ്ടപ്പാടാണ് അനുഭവിക്കേണ്ടി വന്നത്. അപ്പോഴും തന്റെ ആത്മവിശ്വാസമായ പുഞ്ചിരി അവള്‍ മുറുകെപ്പിടിച്ചു.

ഒടുവിൽ താൻ പഠിച്ച് വളർന്ന ഭരണങ്ങാനത്തെ വട്ടോളിക്കടവിൽ സെലിൻ മീൻ വിൽപ്പനക്കാരിയായി.അമ്മക്ക് സദാസമയവും കൂട്ടായി മൂത്തമക്കൾ കൂട്ടിനുണ്ട്.ഇരട്ടകളായ മക്കളെ അമ്മയുടെ പക്കലാക്കിയാണ് സെലിനും ആണ്മക്കളും മീൻ വിൽക്കാനിറങ്ങുന്നത്.പത്താം ക്ലാസില്‍ പാതി വെച്ച് മുടങ്ങിപ്പോയതാണ് സെലിന്റെ പഠനം. പക്ഷേ, തന്റെ മക്കളെ പഠിപ്പിച്ച് വലിയ നിലയില്‍ എത്തിക്കണമെന്ന് സെലിന്‍ ആഗ്രഹിക്കുന്നു. പെണ്ണായതുകൊണ്ട് ചില ദുരനുഭവങ്ങളും സെലിൻ .പക്ഷേ അതെല്ലാം ചിരിച്ച മുഖത്തോടെ ഈ മുപ്പത്തിമൂന്നുകാരി നേരിട്ടു.സുരക്ഷിതമായി കഴിയാൻ പണിത് തുടങ്ങിയ വീടൊന്ന് അടച്ചുറപ്പിക്കണമെന്നാണ് സെലിന്റെ ഇപ്പോഴത്തെ ആഗ്രഹം. വീട്ടിലേയ്ക്ക് പോകാനുള്ള വഴിയും ശരിയാക്കണം.അതിന് വേണ്ടി ആത്മാഭിമാനമുള്ള എന്ത് ജോലിയും ചെയ്യാൻ ഒരുക്കമാണെന്നും സെലിൻ പറയുന്നു.ജീവിതത്തെ ചിരിച്ച് നേരിടുന്ന അമ്മക്ക് ചെറിയ സഹായത്തിനായി രണ്ടാമത്തവൻ ലിജോ പാലും തൈരും അച്ചാറുകളും വിൽക്കുന്നുണ്ട്.അമ്മയുടെ പുഞ്ചിരിക്കുള്ളിലെ കഷ്ടപ്പാടുകള്‍ കൊച്ചുപ്രായത്തിലെ അവന്‍ മനസ്സിലാക്കിയിരിക്കുന്നു.

തന്റെ അമ്മ ഒരു മീന്‍ കച്ചവടക്കാരി ആണ് എന്ന് കൂട്ടുകാരോട് പറയാന്‍ ബുദ്ധിമുട്ടല്ല മറിച്ച് അഭിമാനം മാത്രമേ ഉള്ളൂ എന്ന് മക്കള്‍ ഒരുപോലെ പറയുന്നു. അത് തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഒരു അമ്മയുടെ വിജയവും.ഭര്‍ത്താവ് കൂടെയില്ലെന്ന് പറഞ്ഞ് പരിതപിക്കുകയല്ല ഈ പെണ്‍കരുത്ത്. മറിച്ച് മക്കളെ വലിയ നിലയിലാക്കണം എന്ന ദൃഢ നിശ്ചയത്തോടെയാണ് ഓരോ ചുവടുകളും ഈ അമ്മ വെയ്ക്കുന്നത്. കൂട്ടായി തണലായി അവര്‍ക്കൊപ്പം മക്കളും ത്തുചേരുമ്പോള്‍ വിധി പോലും ഇവര്‍ക്ക് മുന്നില്‍ മുട്ടുമടക്കാതിരിക്കുന്നതെങ്ങനെ…

x