മകനെ സാക്ഷിയാക്കി മുത്തുമണി അമ്പിളിയുടെ വിവാഹം; വൈറലായി വിവാഹ ചിത്രങ്ങള്‍

നിരവധി കലാകാരന്മാരുടെ വേദിയായിരുന്നു ടിക് ടോക്ക്. പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ പ്രകടനം പലരേയും പ്രശസ്തമാക്കി. പലരും ട്രോളുകള്‍ ഏറ്റുവാങ്ങി. അത്തരത്തില്‍ ട്രന്‍ഡിങിലെത്തിയ ആളായിരുന്നു. ‘മുത്തുമണി’ എന്ന വിളിയിലൂടെ പ്രശ്തമായ അമ്പിളി.സോഷ്യല്‍ മീഡിയയില്‍ ഒരു സമയത്ത് ഒരുപാട് ചര്‍ച്ച ചെയ്ത വ്യക്തിയാണ് അമ്പിളി.മുത്തുമണി’ വിളിയുമായി എത്തിയ അമ്പിളിയെ ട്രോളിക്കൊണ്ട് അർജുൻ യുട്യൂബ് വീഡിയോയിലൂടെ രംഗത്ത് എത്തിയതോടെ സമൂഹമാധ്യമങ്ങളിൽ അമ്പിളിയും അർജുനും ചർച്ചാവിഷയമായി. അർജുനെതിരെ ട്രോളിക്കൊണ്ട് അമ്പിളിയും ടിക് ടോക് ചെയ്‌തതോടെ ഇരുവരും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പമുള്ള അമ്പിളിയുടെ ചിത്രമാണ്. വെറും ചിത്രമല്ല, കുഞ്ഞിനെ സാക്ഷിയാക്കി വിവാഹിതനായതിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. തുളസി മാല ധരിച്ച് നില്‍ക്കുന്ന ചിത്രമാണിത്. ഒപ്പം മകന്‍ ഉള്ളതുമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.വിവാഹ വേഷത്തില്‍ മുത്തുമണി അമ്പിളി കുഞ്ഞിനെ എടുത്തുയര്‍ത്തുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്.നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്.സെറ്റും മുണ്ടുമാണ് ഭാര്യയുടെ വേഷം. വെള്ള മുണ്ടും കറുപ്പില്‍ വരകളുള്ള ഷര്‍ട്ടുമാണ് അമ്പിളി ധരിച്ചിരിക്കുന്നത്.

പല വിമര്‍ശനങ്ങളും നേരത്തെ അമ്പിളിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്ന് കേസ് വരികയും അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ കഴിയുകയും ചെയ്തു.എന്നാല്‍ പിന്നീട് ഇതേ പെണ്‍കുട്ടി തന്നെ രംഗത്ത് എത്തുകയും തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ചായിരുന്നു ജീവിതം എന്നുമൊക്കെ വെളിപ്പെടുത്തി.

മുത്തുമണി എന്നത് അമ്പിളിയുടെ പഴയ പ്രണയമാണ്. ആ പെണ്‍കുട്ടിയെ അറിയിക്കാനായിരുന്നു വീഡിയോ ചെയ്തത്. സിനിമയില്‍ അഭിനയിക്കാനാണ് അമ്പിളിയുടെ ആഗ്രഹം.

x