തെറ്റിദ്ധാരണയുടെ പേരിലാണ് തല്ലിയോടിച്ചത്; ഒടുവിൽ കെഎസ്ഇബി ജീവനക്കാരനോട് മാപ്പ് പറഞ്ഞ് വീട്ടമ്മ, സംഭവം ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി മീറ്റർ റീഡിങ്ങിനു വന്ന ജീവനക്കാരനെ യുവതി തല്ലിയൊടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നത്. തന്നെ കുറിച്ച് ഇയാൾ മോശമായി നാട്ടിൽ പറഞ്ഞു നടക്കുന്നു എന്നും ഇതുമൂലം എത്ര ദിവസമായെന്നോ ഞാനും ഭർത്താവും ആയിട്ട് മിണ്ടിയിട്ട് എന്നും നീ എന്റെ ജീവിതം തകർക്കുവോടാ എന്നും ചോദിച്ചാണ്‌ മീറ്റർ റീഡിങ്ങ് കാരനെ തല്ലുന്നത്. കഴിഞ്ഞ തവണ മീറ്റർ റീഡിങ്ങി വന്നപ്പോൾ താൻ വീടിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു എന്ന് യുവതി പറയുന്നുണ്ട്.

വീഡിയോ വൈറലായതോടെ കെഎസ്ഇബി ജീവനക്കാരനെ വിമർശിച്ച് നിരവധി പേർ എത്തിയിരുന്നു. അന്യന്റെ വീട്ടിലെ പെണ്ണുങ്ങളെ കുറിച്ച് മോശം പറഞ്ഞ് പറത്തുന്നവർക്ക് ഇങ്ങനെ തന്നെ വേണം. ഇയാൾക്ക് കിട്ടിയ അടി കുറഞ്ഞ് പോയി എന്നുമായിരുന്നു സോഷ്യൽ മീഡിയ പറഞ്ഞത്. എന്നാലിപ്പോൾ വിഷയത്തിൽ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. കെഎസ്ഇബി ജീവനക്കാരനെ തല്ലിയത് തെറ്റിദ്ധാരണയുടെ പേരിൽ സംഭവിച്ച് പോയതാണ് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് മർദ്ദിച്ച സ്ത്രീ.

സംഭവത്തിൽ മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് വീട്ടമ്മ. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. കറന്റ് ബില്ല് എടുക്കാൻ വന്ന രമേശ് എന്ന ആളെ അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.അത് എന്റെ തെറ്റിദ്ധാരണയുടെ പേരിൽ സംഭവിച്ചതാണ്. രമേശ് എന്ന ആള് ഈ വിഷയത്തിൽ നിരപരാധിയാണ്- എന്നായിരുന്നു മാപ്പ് പറയുന്ന വീഡിയോയിൽ വീട്ടമ്മ പറയുന്നത്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നേരത്തെ കെഎസ്ഇബി ജീവനക്കാരന് എതിരെ വിമർശനം ഉയർത്തിയവർ ഇപ്പോൾ വീട്ടമ്മയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.

 

x