കുടുംബത്തിലേക്ക് ഒരു പുതിയ അഥിതി എത്തുന്നു ; ആ സന്തോഷ വാർത്ത സ്ഥിരീകരിച്ച് ഫഹദും നസ്രിയയും, അഭിന്ദങ്ങളറിയിച്ച് ആരാധകർ

മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഫഹദ് ഫാസിൽ. കഥാപാത്രങ്ങൾ തെരെഞ്ഞെടുക്കുന്നതിലെ പ്രത്യേകത പോലെ തന്നെ തൻ്റെ ജീവിതത്തിലും ചില പ്രത്യേകതകൾ കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മലയാളസിനിമയെ സംബന്ധിച്ചിടത്തോളം പഴയ കാലത്തെ താരങ്ങളെല്ലാം സിനിമയിൽ നിന്ന് പടിയിറങ്ങി കഴിഞ്ഞാൽ ഇനി അവർക്കൊപ്പം പിടിച്ച് നിൽക്കാൻ സാധിക്കുന്ന നടന്മാർ ഉണ്ടാകുമോ എന്ന ചോദ്യം ഒരു കാലത്ത് വലിയ രീതിയിൽ ഉയർന്നുകേട്ടിരുന്നു. എന്നാൽ ഇന്ന് അത്തരത്തിലുള്ള ചോദ്യങ്ങളെയെല്ലാം അപ്രസ്കതമാക്കിക്കൊണ്ട് കടന്ന് വന്ന നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ.

സംവിധായകൻ ഫാസിലിൻ്റെ മകൻ എന്നതിനപ്പുറത്തേയ്‌ക്ക് മലയാളസിനിമയിൽ കൃത്യമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്ന് യുവതലമുറയുടെ ഇടയിൽ ഏറെ ഇഷ്ടം നേടിയ വ്യക്തിത്വങ്ങളിലൊരാളായി മാറാൻ ഫഹദിന് കഴിഞ്ഞു. കേരളത്തിൽ നിന്നുള്ള പാൻ ഇന്ത്യൻ നടൻ എന്ന അംഗീകാരം ഇതിനോടകം തന്നെ ഫഹദ് സ്വന്തമാക്കിക്കഴിഞ്ഞു. നിലവിലെ മലയാള സിനിമയിലെ നടന്മാരെപ്പോലെ വലിയ പ്ലാനും പദ്ധതിയും ഒന്നുമില്ലാതയാണ് ഫഹദ്ഫാസിൽ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനെന്ന പദവിയിലേയ്ക്ക് നടന്ന് നീങ്ങിയത്. അതിൽ അദ്ദേഹത്തെ സഹായിച്ചത് മലയാളത്തിൽ ഫഹദ് ചെയ്ത സിനിമകളും. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴി ഫഹദ് അഭിനയിച്ച സിനിമകളുമാണ്. 

നിരൂപകരെ പോലും ആശ്ചര്യപ്പെടുത്തി ഫഹദ് സഞ്ചരിച്ചപ്പോൾ അദ്ദേഹത്തിന് ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കും ക്ഷണം ലഭിക്കുകയായിരുന്നു. പിന്നീട് ഏവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു ഫഹദിൻ്റെ വളർച്ച. വാഹനങ്ങളോട് എല്ലാ നടന്മാർക്കുമുള്ളത് പോലെ അൽപ്പം കമ്പമുള്ള വ്യക്തിയാണ് ഫഹദ് ഫാസിൽ. ഫഹദ് ഫാസിലിന്റെ വാഹന ശേഖരത്തിലേയ്ക്ക് ഇപ്പോഴിതാ പുതിയൊരു അതിഥി കൂടെയെത്തിയിരിക്കുകയാണ്. ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരിക്കുന്നത്.  3.15 കോടി രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ ആഡംബര വാഹനം ആലപ്പുഴ ആര്‍.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്താണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നത്. ജൂലായ് മാസം ഒടുവിലാണ് വാഹനത്തിൻ്റെ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.

സ്‌പോര്‍ട്‌സ് കാറിന്റെയും, എസ്.യു.വി.യുടെയും ഗുണങ്ങൾ ഒരുപോലെ ലഭിക്കുന്ന തരത്തിലുള്ള വാഹനമെന്ന  ഖ്യാതിയുള്ള ഈ ആഡംബര എസ്.യു.വി ഫോക്‌സ്വാഗണിന്റെ എം.എല്‍.ബി. ഇവോ പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും പ്രകടമാക്കാൻ ശേഷിയുള്ള ഉറുസിന് ‘സൂപ്പര്‍ എസ്.യു.വി.’ എന്ന പ്രത്യേകത കൂടെയുണ്ട് . 305 കിലോമീറ്ററാണ് ഇതിൻ്റെ പരമാവധി വേഗതയായി കണക്കാക്കുന്നത്.

 

നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് ശ്കതി നൽകുന്നത്. ഇത് 650 ബി.എച്ച്.പി. പവറും 850 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഏത് ടെറൈനിലും അനായാസം ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിങ്ങ് മോഡുകളാണ് ഉറുസിലെ ഏറ്റവും വലിയ പ്രത്യേകത. ഓടിക്കുവാനും, ഉപയോഗിക്കുവാനുമുള്ള സുഖം പോലെ തന്നെ സുരക്ഷയുടെ കാര്യത്തിലും ഒരു പടി മുന്‍പന്തിയിലുള്ള ഈ വാഹനം ലോകത്തിൽ തന്നെ ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിയെന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു.

x