ഈ ചിത്രം കാണുമ്പോഴുള്ള സന്തോഷം മറ്റൊന്നിനുമില്ല ; പോരാട്ട വഴികളിലൂടെ ഷിൽന നടത്തിയ യാത്ര, ആശംസകളുമായി ഡോ . ഷൈജസ് നായ

വെല്ലുവിളികളെയും, പ്രതിസന്ധിസന്ധികളെയും പൊരുതി തോൽപ്പിക്കുന്ന മനുഷ്യരെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ വിധിയെ മാറ്റി മറയ്‌ക്കാൻ കെൽപ്പുള്ള സ്ത്രീകളെക്കുറിച്ച് കേൾക്കുന്നത് വളരെ ചുരുക്കമായിരിക്കും. അങ്ങനെ വിധിയെ പോലും പൊരുതി തോൽപ്പിച്ച ഒരു സ്ത്രീയുണ്ട്. ഷിൽനയെന്ന കരുത്തയായ ഒരു വനിത, രണ്ടു കുഞ്ഞുങ്ങളുടെ അമ്മ , ഉറച്ച ആത്മവിശ്വാസവും, അർപ്പണ മനോഭാവവും മുറുകെ പിടിച്ചൊരാൾ… എല്ലാ വിശേഷണങ്ങൾക്കും മേലേ…

2017 ഓഗസ്റ്റ് – 15 ന് കേരള മനസ്സാക്ഷിയെ പോലും ഏറെ നൊമ്പരപ്പെടുത്തിയ കാഴ്ചകളിലൊനന്നായിരുന്നു നിലമ്പൂരിൽ വെച്ചുണ്ടായ വാഹനപകടത്തത്തിൽ മരണപ്പെട്ട ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം അസി. പ്രൊഫസറുമായ കെ.വി സുധാകരൻ്റെ മരണം. നിലമ്പൂരില്‍ നടന്ന കോളേജ് അധ്യാപകരുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു ടിപ്പര്‍ ലോറിയിടിച്ച് സുധാകരന് ദാരുണാന്ത്യം സംഭവിക്കുന്നത്. തേഞ്ഞിപ്പാലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പരീക്ഷാപ്പേപ്പര്‍ മൂല്യനിര്‍ണയത്തിനിടെ നിലമ്പൂരിലേക്ക് വിനോദയാത്ര പോയപ്പോഴായിരുന്നു സുധാകരന് അപകടം സംഭവിക്കുന്നത്.

യാത്രയ്ക്കിടെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വേഗത്തിൽ നാട്ടിലെത്തണമെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിനോദയാത്ര പോയ വാഹനത്തില്‍ നിന്നും റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു സംഭവം. സംഭവ സ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു. പ്രിയതമൻ മരിച്ചതറിയാതെ ആശുപത്രിയിലായിരുന്നു ആ സമയത്ത് ഷിൽന.  2006 ഏപ്രിൽ – 22 നായിരുന്നു ഷിൽനയുടെയും സുധാകരൻ്റെയും വിവാഹം.  വാഹനാപകടത്തിൽ മരണപ്പെട്ടെങ്കിലും തൻ്റെ ഭർത്താവിൻ്റെ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നുള്ളത് ഷിൽനയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു.

സുധാകരൻ മരിച്ച് ഒരു വർഷവും, മുപ്പത് ദിവസവും പിന്നിടുമ്പോൾ അദ്ദേഹത്തിൻ്റെ രണ്ട് പൊന്നോമനകൾക്ക് ഷിൽന ജന്മം നൽകുകയായിരുന്നു. സുന്ദരികളായ രണ്ട് ഇരട്ടക്കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിച്ച ഇരുവരും ട്രീറ്റ്മെന്റിലായിരുന്നു. അത് പൂർത്തിയാക്കാൻ നിൽക്കാതെ സുധാകരൻ മടങ്ങിയപ്പോൾ ആ വലിയ ലക്ഷ്യത്തിലേയ്ക്ക് തനിയെ നടന്നു നീങ്ങുകയായിരുന്നു ഷിൽന.  ചികത്സാ കാലയളവിൽ ശേഖരിച്ച ബീജം തന്നെ പിന്നീട് കൃത്രിമ ബീജ ധാരണത്തിനായി ഉപയോഗിക്കുകയായിരുന്നു. സുധാകരൻ്റെ കുഞ്ഞിനെ തന്നെ പ്രസവിക്കണമെന്ന ഷില്‍നയുടെ ആഗ്രഹത്തിനൊപ്പം പൂർണ പിന്തുണയോടെ വീട്ടുകാരും നില്‍ക്കുകയായിരുന്നു.

കോഴിക്കക്കോട് ജില്ലയിലെ എആർഎംസി ചികിത്സാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരൻ്റെ ബീജം മരണശേഷം ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയിരുന്നു. ഡോ . ഷൈജസ് നായരുടെ നേതൃത്വത്തിലായിരുന്നു ചികത്സകൾ.  കോഴിക്കക്കോട് ജില്ലയിലെ എആർഎംസി ചികിത്സാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരൻ്റെ ബീജം മരണശേഷം ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയിരുന്നു. ഡോ . ഷൈജസ് നായരുടെ നേതൃത്വത്തിലായിരുന്നു ചികത്സകൾ. എല്ലാം ഭംഗിയായി നടന്നു, കഴിഞ്ഞ ദിവസം ഷിൽനയുടെയും, കുഞ്ഞുങ്ങളുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു. ഷിൽനയുടെയും, സുധാകരൻ്റെയും കുഞ്ഞുങ്ങളായ നിയയും, നിമയും ആദ്യമായി സ്കൂളിലേയ്ക്ക് പോയ ദിനം. സുധാകരൻ്റെ മരണശേഷം ഐവിഎഫ് വഴിയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. കഴിഞ്ഞ ദിവസം നിയയ്ക്കും, നിമയ്‌ക്കും ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ . ഷൈജസ് നായർ.

ഡോ . ഷൈജസ് നായർ  പങ്കുവെച്ച കുറിപ്പിൻ്റെ പൂർണ രുപം …

നിയയും നിമയും അങ്ങനെ സ്കൂളിലേയ്ക്ക്….  ഈ ചിത്രം കാണുമ്പോളുള്ള സന്തോഷം, പറഞ്ഞറിയിക്കാൻ കഴിയുന്നതിലും മേലേയാണ്.  മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ, ഷിൽനയും കുടുംബവും, ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നടത്തിയ ഒരു യാത്രയാണ് ഇത്. ഇവിടം വരെയുള്ള യാത്രയിൽ ഇവരോടൊപ്പം ഒരു താങ്ങായി, തണലായി നിൽക്കാൻ കഴിഞ്ഞത് ഒരു നിമിത്തമായും, ദൈവത്തിൻ്റെ അനുഗ്രഹമായും കരുതുന്നു. ഞങ്ങളുടെ ടീമിൻ്റെ പ്രാർത്ഥന എന്നുമുണ്ട്, ഈ കുഞ്ഞുങ്ങളുടെയും, ഷിൽനയുടെയും, അവരുടെ കുടുംബത്തിൻ്റെ കൂടെയും.

x