ആണുങ്ങളുടെ പോലെ വണ്ടി ഓടിക്കാൻ പറ്റോന്നു അപ്പച്ചന്റെ ചോദ്യം ; ആണുങ്ങളേക്കാൾ ഉശിരോടെ പെണ്ണുങ്ങൾ ഒാടിക്കുന്നത് കാണണ്ടേ എന്നു ഞാൻ

സ്ത്രീകൾ എല്ലാ മേഖലയിലും കൈകടത്തുകയും വിജയം കൈവരിക്കുകയും ചെയ്യുന്ന കാലമാണിത്. അതിനിടയിൽ ഒരു പെൺകുട്ടിയുടെ ഉഷിരൻ ഡ്രൈവിംങ്ങും വാർത്തയാകുന്നു. കാറോ ബൈക്കോ അല്ല അവൾ ഓടിക്കുന്നത് പെട്രോൾ ടാങ്കർ ആണ്. അതിപ്പോൾ അവളുടെ ദിനചര്യ ആയി മാറിയിരിക്കുകയാണ്. തൃശൂർ കണ്ഠശാങ്കടവ് പള്ളിക്കുന്നത്തു വീട്ടിലെ ഡിലീഷയാണ് നായിക. ടാങ്കർ ലോറി ഡ്രൈവർ ആയ പിതാവ് ഡേവീസിന്റെ ഒപ്പം കൂടിയാണ് ഡ്രൈവിംഗ് ഡെലീശയ്ക്ക് ഒരു സ്വപ്നവും ഹരവുമായി മാറിയത്. ആദ്യമൊന്നും ഡെലീഷയുടെ അമ്മ തന്റെ മകകളാണ് ഡ്രൈവിംഗ് ചെയ്യുന്നതെന്നു അറിഞ്ഞിരുന്നില്ല. 3 ദിവസത്തിനു ശേഷമാണ് ഡേവീസ് വിവരം ഭാര്യയോട് പറയുന്നത്.

രാവിലെ 1.50 നു തുടങ്ങുന്ന ഓരോ ദിവസവും വൈകിട്ട് 3 മണിക്ക് വീട്ടിലെത്തുന്നത്തോടെയാണ് അവസാനിക്കുന്നത്. പമ്പ് കാരുടെ വണ്ടിയാണ് ഡെലീഷ ഇപ്പോൾ ഓടിക്കുന്നത്. ഡിലീഷയ്ക്ക് ടാങ്കർ ലോറി ഓടിക്കാനുള്ള ഹസാർഡ് ലൈസെൻസ് കിട്ടിയെന്നറിഞ്ഞപ്പോൾ മലപ്പുറം തിരൂർ ഉള്ള റഹീന പെട്രോൾ പമ്പ് ഉടമയായ ഉസൈൻ ഡോക്ടർ ആണ് ഇനി നീ വണ്ടി ഓടിക്കെന്നും പറഞ്ഞു സന്തോഷത്തോടെ വണ്ടിയുടെ താക്കോലും കമ്പനിയുടെ പാസ്സും എടുത്തു ഡെലീഷയുടെ കയ്യിൽ ഏൽപ്പിച്ചത്. ഇപ്പോൾ മൂന്നു വർഷമായി ഈ പമ്പിന് വേണ്ടിയാണു ഡെലീഷ ടാങ്കർ ലോറി ഓടിക്കുന്നത്.

വെളുപ്പിനെ 2.30 യ്ക്ക് ഡെലീഷ ടാങ്കർ ലോറിയുമായി ഇറങ്ങും. ഒപ്പം പിതാവ് ഡേവിസും ഉണ്ടാകും. അമ്മ പൊതിഞ്ഞു നൽകുന്ന ചോറുമായാണ് യാത്ര തുടങ്ങുന്നത്. നാലര ആകുമ്പോഴേക്കും കൊച്ചി ഇരുമ്പനത്തുള്ള ഹിന്ദുസ്താൻ പെട്രോളിയം കോർപറേഷന്റെ ഇന്ധനശാലയിൽ. അവിടുന്ന് 9 മണിയാകുമ്പോഴേക്കും ലോഡും കൊണ്ട് മലപ്പുറത്തേക്ക് തിരിക്കും. മലപ്പുറത്തെത്തി ലോഡ് അടിച്ചാൽ മൂന്നു മണിയോടെ വീട്ടിൽ എത്താം. വെളുപ്പിനെ പുറപ്പെടുമ്പോൾ അപ്പച്ചൻ പറയും വെളുപ്പിനെ ഉറക്കമൊഴിച് പഠിക്കാൻ പറഞ്ഞാൽ കേൾക്കില്ല വണ്ടി ഓടിക്കാനായി എത്ര വേണേലും ഉറക്കം കളയും. ഡെലീഷ മറുപടി പറയും എനിക്കീ ഉറക്കമൊഴിച്ചു പഠിക്കുന്നതിനോട് താല്പര്യമില്ല, എന്നാലെന്താ നല്ല മാർക്ക്‌ കിട്ടുന്നില്ലേ.

ടാങ്കർ ലോറി ഓടിക്കുന്നതിൽ മാത്രമല്ല പഠനത്തിലും മികച്ച നിലവാരം പുലർത്തുന്നുണ്ട് ഡെലീഷ. ഇപ്പോൾ എം കോം പരീക്ഷ എഴുതിയിട്ട് നിൽക്കുകയാണ് ഡെലീഷ. ബി കോം ഇന് ഫസ്റ്റ് ക്ലാസ്സ്‌ ഉണ്ടായിരുന്നു. എം ഫില്ലിന് പോമാണമെന്നാണ് ഡെലീഷയുടെ ആഗ്രഹം. പെട്രോൾ ടാങ്കർ ഓടിക്കുമെന്ന് പറഞ്ഞപ്പോൾ കൂട്ടുകാർ ആരും വിശ്വസിച്ചിരുന്നില്ല. വാർത്തകൾ വന്നത്തോടെയാണ് അദ്ധ്യാപകർക്കും കൂട്ടുകാർക്കും വിശ്വാസമയത്. ഇപ്പോൾ എന്നും വണ്ടി എടുക്കുന്നുണ്ടെങ്കിലും ക്ലാസ്സ്‌ ഉള്ളപ്പോൾ ആഴ്ചയിൽ ഒരിക്കലേ പോകാറുള്ളു. കൊച്ചിയിൽ കമ്പനിയിലെ എല്ലാ ഡ്രൈവർമാരുമായും ഡെലീഷ വലിയ ചങ്ങാത്തതിലാണ്. വണ്ടിയുമായി കമ്പനി അടുക്കുമ്പോഴേക്കും വഴിയരികിൽ തട്ടുകടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവർമാർ എല്ലാം ഡെലീഷയെ കൈ വീശി കാണിക്കും.

ആദ്യമൊക്കെ അവർ പറയുമായിരുന്നു കമ്പനിയുടെ പരിസരം കഴിഞ്ഞാൽ ഡേവിസ് ചേട്ടനായിരിക്കും വണ്ടി ഓടിക്കുക എന്ന്. എന്നാൽ പലയിടത്തും ഡലീഷ വണ്ടി ഓടിക്കുന്നത് കണ്ടതോടെ അവരുടെയും സംശയം മാറി. ഇപ്പൊ എല്ലാവരുടെയും അഭിനന്ദനങ്ങളാണ്. ഒരിക്കൽ പൊന്നാനിയിൽ വച്ചു ഒരു പെൺകുട്ടി ടാങ്കർ ലോറി ഓടിച്ചു വരുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വണ്ടി തടഞ്ഞു. ബുക്കും പേപ്പറും കാണിച്ചപ്പോൾ അവർക്കു കാണേണ്ടത് ലൈസെൻസ് ആയിരുന്നു. അത് കണ്ടപ്പോൾ അത്ഭുതമായി. അഭിനന്ദനങ്ങളും അറിയിച്ചു. ഇത്രയും നാൾ ഇതിലെ പോയിട്ടും ഞങ്ങൾ ഇതുവരെ അറിഞ്ഞില്ലല്ലോ എന്ന് പറഞ്ഞു മനസ്സ് നിറഞ്ഞു അഭിനന്ദിച്ചു. ഹിന്ദുസ്ഥാൻ പെട്രോൾ കോര്പറേഷൻ ആദരവു അറിയിച്ചിരുന്നു. ഒപ്പം ഈ പെൺപുലിക്കു ഒരു സ്കൂട്ടറും സമ്മാനിച്ചു.

x