നടി ഗായത്രി സുരേഷ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചിട്ട് നിർത്താത്ത സംഭവം; നടന്ന സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി താരം

ജമ്‌നപ്യാരി എന്ന സിനിമയിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി ഗായത്രി സുരേഷ് ചുരുങ്ങിയ സമയം കൊണ്ടാണ് മലയാളികളുടെ ഇടയിൽ തന്നെ ജനശ്രദ്ധ പിടിച്ച് പറ്റാൻ താരത്തിന് കഴിഞ്ഞു, എന്നാൽ താരത്തിന്റെ ഒരു വീഡിയോ വൈറലായി മാറീരുന്നു, കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു വീഡിയോ ആയിരുന്നു നടി ഗായത്രി സുരേഷ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചിട്ട് നിർത്താതെ പോയി എന്ന് തരത്തിൽ എന്നാൽ ഇപ്പോൾ എന്താണ് സത്യത്തിൽ സംഭവിച്ചത് എന്ന് വ്യക്തമാക്കി കൊണ്ട് നടി ഗായത്രി സുരേഷ് തന്നെ രംഗത് വന്നിരിക്കുകയാണ്

താരത്തിന്റെ വാക്കുകൾ ഇങ്ങെന ഇന്ന് എൻറെ ഒരു വീഡിയോ ഭയങ്കരമായി വൈറൽ ആയി മാറിട്ടുണ്ട്, അതായത് ഇന്നലെ ഒരു ആക്സിഡന്റ് പറ്റിയൊരു വീഡിയോ, അത് ഭയങ്കര വൈറലായി ഇന്ന് രാവിലെ ഒരുപാട് പേര് എനിക്ക് ആ വീഡിയോ ഇങ്ങോട്ട് അയച്ച് തന്നു, അപ്പോൾ എങ്ങനെയാണ് നിങ്ങൾ അത് എടുക്കുക എന്ന് എനിക്ക് അറിയില്ല, അത് മറ്റൊരു രീതിയിൽ നിങ്ങൾ കാണരുത് എനിക്ക് തോന്നൽ ഒണ്ട്, അത് കൊണ്ടാണ് എന്താണ് സംഭവം എന്ന് നിങ്ങളോട് തുറന്ന് പറയണം എന്നുണ്ട്

ഞാനും എൻറെ ഫ്രണ്ടും കൂടി കാക്കനാട് ഡ്രൈവ് ചെയ്‌ത്‌ പോവുകയായിരുന്നു, ആ സമയത്ത് മുമ്പിൽ ഒരു കാർ ഒണ്ടായിരുന്നു, ആ സമയത്ത് എൻറെ ഫ്രണ്ട് ആ കാറിനെ ഓവർടേക്ക് ചെയുമ്പോൾ അപ്പുറത്തെ സൈഡിൽ നിന്ന് ഒരു വണ്ടി വരുന്നുണ്ടായിരുന്നു, ഈ വണ്ടിയുമായിട്ട് കൂട്ടി ഇടിച്ചു, രണ്ടു വണ്ടിയുടെയും സൈഡ് മിറർ പോയി, പക്ഷെ ഞങ്ങൾക്ക് പറ്റിയ തെറ്റ് എന്തെന്നു വെച്ചാൽ നിർത്തിയില്ല, അതെന്തെന്ന് വെച്ചാൽ ടെൻഷൻ ആയിട്ടായിരുന്നു, കാരണം ഞാൻ ഒരു നടിയാണ് എങ്ങനെയാണ് അവർ ഡീൽ ചെയുന്നത് എന്ന് അറിയില്ലലോ അത് കൊണ്ട് നിർത്തിയില്ല, ടെൻഷൻ ആയിട്ടാണ് നിർത്താതെ പോയത്

പക്ഷെ ഇവർ എന്താണ് ചെയ്‌തത്‌ എന്തെന്ന് വെച്ചാൽ, ഞങളെ ചെസ് ചെയ്‌തു പിടിച്ചു ഞങ്ങളെ കാറിൽ നിന്ന് പുറത്തിറക്കി അതാണ് നിങ്ങൾ ആ വീഡിയോയിൽ കണ്ടത്,ഞാൻ കൊറേ സോറി പറഞ്ഞു പക്ഷെ അവർ പറഞ്ഞു പോലീസ് വരാതെ വിടില്ല, അങ്ങനെ പോലീസ് വന്നു അവസാനം എല്ലാം പറഞ്ഞു തീർത്തു, വേറെ പ്രശ്‌നങ്ങൾ ഒന്നും ഇല്ല ഇതാണ് സംഭവിച്ചത്, ഞങ്ങൾ നിർത്താതെ പോയി എന്നൊരു തെറ്റ് മാത്രമേ ഞങ്ങൾ ചെയ്‌തിട്ടുള്ളു വേറെ ഒന്നും ഇല്ല, ആർക്കും ഒന്നും പറ്റിയിട്ടില്ല, ഒരാൾക്ക് പോലും ഒരു പോറൽ പോലും പറ്റിയിട്ടില്ല

അത് കൊണ്ട് താനെ നിങ്ങൾ എന്നെ തെറ്റിദ്ധരിക്കരുത് എന്നെ എനിക്ക് പറയാൻ ഉള്ളത്, ഒരു തെറ്റും ഞങ്ങൾ ചെയ്‌തിട്ടില്ല, ചെയ്‌ത തെറ്റ് ഞാൻ പറഞ്ഞാലോ നിർത്താതെ പോയി അത് ടെൻഷൻ ആയത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞു കൊണ്ടാണ് താരം വീഡിയോ അവസാനിപിച്ചത്

x