വിവാഹത്തിൻറെ പുതുമോടിയിൽ നിൽക്കെ ഒരു സമ്മാനപ്പൊതി അവരെ തേടിയെത്തി ; അത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് അവർ അറിഞ്ഞിരുന്നില്ല

വിവാഹം എന്നത് ഒരു പുരുഷനെയും സ്ത്രീയെയും സംബന്ധിച്ച് ജീവിതത്തിലെ പുതിയൊരു തുടക്കമാണ് , അ തുടക്കത്തിലെ സന്തോഷത്തിലായിരുന്നു റീമയും സൗമ്യ ശേഖർ സാഹു എന്ന 23കാരനും . ഒരു വർഷം മുൻപേ ആണ് ഇരുവരുടെയും വിവാഹം നിശ്ചയിച് ഉറപ്പിച്ചത്. ഒരു വർഷത്തിനു ശേഷം ആഡംബരമായി സുഹൃത്തുക്കളെയും ബന്ധുക്കളെയും സാന്നിധ്യത്തിൽ സൗമ്യ ശേഖർ റിമയുടെ കഴുത്തിൽ താലി ചാർത്തി. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രണ്ടു കുടുംബത്തിൽ പിറന്നവർ തന്നെയാണ് ഇരുവരും , സൗമ്യയുടെ അച്ഛൻ പ്രൊഫസറായിരുന്നു ,അമ്മ ഒരു കോളേജ് പ്രിൻസിപ്പലും ആയിരുന്നു. വധുവിന്റ കുടുംബവും അത്യാവശ്യം സമ്പന്നമായ ഒന്നു തന്നെയായിരുന്നു. ആഡംബരമായി തന്നെയാണ് രണ്ടാളും വിവാഹം കഴിച്ചത്.

വിവാഹത്തിൻറെ പുതുമോടി നിലനിൽക്കെ ഇരുവരും വരൻറെ വീട്ടിൽ സന്തോഷത്തോടുകൂടി കഴിയുകയായിരുന്നു , വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീട്ടിലേക്ക് ഒരു സമ്മാനപ്പൊതി കടന്നു വന്നു. ഒരു കൊറിയർ ബോയ് ആയിരുന്നു ഈ സമ്മാനം വീട്ടിലെത്തിച്ചത്. രണ്ടു കിലോ ഭാരം വരുന്ന ഈ സമ്മാനപ്പൊതി എത്തിയത് റായ്പൂരിൽ നിന്നാണ്. റായ്പൂരിൽ വധുവിനൊ വരനോ സുഹൃത്തുക്കൾ ബന്ധുക്കൾ ഒന്നും നിലവിലില്ല , അതുകൊണ്ട് തന്നെ ഈ സമ്മാനപ്പൊതി അയച്ചത് ആരാണ് എന്നതിൽ അവർക്ക് വളരെ ആകാംഷയും തോന്നിയിരുന്നു. ഉടൻ തന്നെ ഇരുവരും മുത്തശ്ശിയോടൊപ്പം ഈ സമ്മാനപ്പൊതി അഴിച്ചു നോക്കാൻ തീരുമാനിക്കുകയായിരുന്നു. സൗമ്യയാണ് സമ്മാനപ്പൊതി ആദ്യം തുറന്നത് പക്ഷേ അവരെ കാത്തിരുന്ന സമ്മാനം അപ്രതീക്ഷിതമായ മറ്റൊന്നായിരുന്നു ,കാതടപ്പിക്കുന്ന സ്ഫോടനത്തോടെ കൂടി സൗമ്യയും മുത്തശ്ശിയും സംഭവസ്ഥലത്തു തന്നെ മരണപ്പെടുകയും ചെയ്തു. റീമ കുറച്ച് ദൂരെ ആയിരുന്നതു കൊണ്ട് തന്നെ മുഖത്തും ചെവിയിലും കാര്യമായി പൊള്ളലേറ്റു. പക്ഷേ ജീവൻ ബാക്കിയുണ്ടായിരുന്നു , ഈ വിവരം പോലീസിനെയും ബന്ധുക്കളെയും ഉടനടി അറിയിച്ചത് റീമയാണ്. ഉടൻ തന്നെ എല്ലാവരെയും ഹോസ്പിറ്റലിലേക്ക് മാറ്റി .പക്ഷേ ഭർത്താവും മുത്തശ്ശിയും മരണപ്പെട്ട കാര്യം ആരും അവളെ അറിയിച്ചിരുന്നില്ല ,പിന്നീട് അന്വേഷണം ഊർജിതമാക്കി.

ഒഡീഷയിലെ കട്ടക്കിനടുത്തുള്ള ബോലംഗിര് ജില്ലയിലെ പാട്‌നാഗര് ഗ്രാമത്തിൽ 2018 നടന്ന അതിഭീകരമായ രണ്ട് കൊലപാതക വാർത്തകൾ മാധ്യമശ്രദ്ധ ഏറെ ആകർഷിച്ച ഒന്നായിരുന്നു. ഒരു സിനിമാക്കഥ പോലെ വില്ലനും സസ്പെൻസും ക്ലൈമാക്സും ഒക്കെ നിറഞ്ഞ കോളിളക്കം സൃഷ്ടിച്ച ഒരു വാർത്തയായിരുന്നു ഇത്. ഭര്‍ത്താവും മുത്തശ്ശിയും മരിച്ചതറിയാതെ കട്ടക്കിലെ ആശുപത്രിയില്‍ കഴിഞ്ഞ റീമയുടെ വാർത്ത അന്ന് മാധ്യമങ്ങളിൽ ഒരുപാട് വന്നിരുന്നു 2018 ഫെബ്രുവരി 23നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടന വസ്തു ഫോറന്‍സിക് വിഭാഗം പരിശോധിച്ചപ്പോൾ ലഭിച്ചത് സുപ്രധാനമായ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങൾ ആയിരുന്നു.
അപകടം നടക്കുന്ന സമയം ഇരുവരും സൗമ്യ ശേഖര്‍ സാഹുവിന്റെ മാതാപിതാക്കള്‍ക്കൊപ്പം പാട്‌നാനഗറിലാണ് താമസിച്ചത്. മാതാപിതാക്കള്‍ പുറത്തു പോയ സമയത്താണ് ഈ അപകടം നടക്കുന്നത് .സ്‌ഫോടക വസ്തുക്കള്‍ കൂടാതെ 20,000 രൂപ വില വരുന്ന സ്വര്‍ണ നാണയങ്ങളും സമ്മാനപ്പൊതികളിൽ ഉണ്ടായിരുന്നു എന്ന് കണ്ടെത്തി.

കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറുകയും മന്ത്രിതലത്തിൽ വരെ ഈ വിഷയം വന്നെത്തുകയും ചെയ്തിരുന്നു, അന്വേഷണം ഊർജ്ജിതമാക്കിയപ്പോഴാണ് സുപ്രധാനമായ തെളിവുകൾ ലഭിച്ചത് ,ഈ കൊറിയർ വന്നിരിക്കുന്നത് വധുവിനെയും വരനെയും അറിയുന്ന ഒരാളിൽ നിന്നാണെന്ന് മനസ്സിലാക്കി. പക്ഷേ ഈ സമ്മാനപ്പൊതികൾ കുറെ ആളുകളുടെ പക്കൽ നിന്നും കൈമാറി കൈമാറി വന്നതാണെന്ന് മനസ്സിലായി അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി ,അപ്പോഴാണ് അമ്മയുടെ കോളേജിൽ പഠിപ്പിക്കുന്ന മറ്റൊരു പ്രൊഫസറാണ് ഈ കുറ്റകൃത്യം നടത്തിയിരിക്കുന്നത് എന്ന് തെളിഞ്ഞത്. കാരണവും വ്യക്തമായി, വിദ്യാഭ്യാസ യോഗ്യത കൂടുതൽ ഉള്ള ആളായിരുന്നു കൊലപാതകിയായ പ്രൊഫസർ. ജോലിയിൽ ഉയർന്ന സ്ഥാനകയറ്റം സൗമ്യയുടെ അമ്മയ്ക്ക് ലഭിച്ചത് കൊണ്ടുള്ള വിദ്വേഷമാണ് ഈ കൊലപാതകത്തിലേക്ക് എത്തിച്ചത്. ഈ സമ്മാനപ്പൊതികൾ വിവാഹത്തിന്റെ അന്ന് എത്തിക്കാനായിരുന്നു തീരുമാനിച്ചത് . പക്ഷേ സാഹചര്യങ്ങൾ കൊണ്ട് അത് നടന്നില്ല, പിന്നീടാണ് ഇത് വിവാഹത്തിനു ശേഷം വീട്ടിലേക്ക് എത്തിച്ചതെന്നും അയാൾ അറിയിച്ചു. പക്ഷേ അയാളുടെ ഭാര്യ ഭർത്താവ് ഒരിക്കലും ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്യില്ല എന്ന് ഇപ്പോഴും പറയുന്നുണ്ട് . കുറെയധികം ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും പ്രൊഫസർ ഇപ്പോഴും ജയിലിൽ തന്നെ കഴിയുകയാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റവാളിയെ കണ്ടെത്തിയതിനു ശേഷം ആണ് ഭർത്താവും മുത്തശ്ശിയും മരണപ്പെട്ട വാർത്ത റീമ അറിയുന്നതും.

x