കോമ സ്റ്റേജിലായ അമ്മയെ 3 മാസം പ്രായമായ കുഞ്ഞ് ആദ്യമായി കണ്ടപ്പോൾ സംഭവിച്ച അത്ഭുതം കണ്ടോ ? വീഡിയോ തരംഗമാവുന്നു

വൈദ്യശാസ്ത്രത്തിന് പോലും ചിലപ്പോൾ മുട്ടുകുത്തേണ്ടി വന്ന നിരവധി അത്ഭുത പ്രതിഭാസങ്ങളുടെ കഥകൾ പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളതോ വായിച്ചറിഞ്ഞിട്ടോ ഉള്ളതാണ് . ഇനിയൊരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ പല സംഭവങ്ങളിലും ദൈവത്തിന്റെ കരുതൽ കൊണ്ട് പൂർവാധികം ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ എത്രയെത്രയോ സംഭവങ്ങൾ . അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . സാന്റിനോ എന്ന കുഞ്ഞിന്റെയും അമ്മ അമേലിയയുടെയും കഥയാണ് ശ്രെധ നേടുന്നത് ..ദൈവത്തിനു ഏറ്റവും പ്രിയപെട്ടവരാണ് കുഞ്ഞുങ്ങൾ എന്ന് പലപ്പോഴും പലരും പറഞ്ഞുകേട്ടിട്ടുണ്ട് . അതിൽ എന്തൊക്കെയോ സത്യം ഉണ്ടെന്നു തോന്നുന്ന തരത്തിലുള്ള കഥയാണ് മൂന്നു മാസം പ്രായമുള്ള സാന്റിനോയുടേതും .

സ്വന്തം അമ്മയെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു പിടിച്ച മൂന്നു മാസം മാത്രം പ്രായമുള്ള സാന്റിനോ യുടെ കഥ ഇങ്ങനെ ; വനിതാ പോലീസുകാരിയായിരുന്ന അമേലിയയ്ക്ക് ഒരു കേസിന്റെ അന്വഷണവുമായുള്ള യാത്രയിൽ അപകടം സംഭവിക്കുകയായിരുന്നു . ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അവർ കോമ സ്റ്റെജിലേക്ക് പോവുകയും ചെയ്തു . അമേലിയയുടെ തലച്ചോറിനേറ്റ ഷെതം വൈദ്യശാസ്ത്രത്തിന് ഭേദമാക്കാൻ കഴിയുന്നതായിരുന്നില്ല എന്നതാണ് സത്യം . വൈദ്യശാസ്ത്രത്തിന് ചെയ്യാൻ കഴിയുന്നതിന്റെ മാക്സിമം ചെയ്തിട്ടും അമേലിയ കോമ സ്റ്റേജിൽ തുടരുമെന്നും ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നും ഡോക്ടർമാർ വിധിയെഴുതുകയും ചെയ്തു . എന്നാൽ ഇത്രയൊക്കെ അപകടം സംഭവിച്ചിട്ടും അമേലിയയുടെ ഉദരത്തിലുള്ള കുഞ്ഞ് സുരക്ഷിതമാണ് എന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു .

പിന്നീടുള്ള അവരുടെ ശ്രെമവും ആ കുഞ്ഞിനെ രെക്ഷിക്കാനുള്ളതായിരുന്നു . ഉടൻ തന്നെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രെമം ഡോക്ടർമാർ തുടങ്ങി . കഴുത്തിൽ സുഷിരമുണ്ടാക്കി ദ്രവരൂപത്തിലായിരുന്നു ഭക്ഷണവും മരുന്നും അമേലിയയ്ക്ക് നൽകിയിരുന്നത് ..അമേലിയയ്ക്ക് ഇനിയൊരു മടങ്ങിവരവ് ഇല്ല എന്ന് വിധിയെഴുതിയ ഡോക്ട്ടർമാർ അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു . എന്നാൽ കുഞ്ഞു പൂർണ വളർച്ച എത്താത്തത് കൊണ്ട് തന്നെ കുഞ്ഞിന്റെ സംരക്ഷണം ആശുപത്രി അധികൃതർ ഏറ്റെടുത്തു . പിന്നീട് അമേലിയയുടെ സഹോദരി നോർവ കുഞ്ഞിന്റെ സംരക്ഷണം പൂർണമായി ഏറ്റെടുത്തു . ക്രിസ്മസ് നാളിൽ ജനിച്ച കുഞ്ഞിന് അവർ സാന്റിനോ എന്ന പേരും നൽകി . കുഞ്ഞിനെ എല്ലാ ആഴ്ചയിലും ആശുപത്രിയിൽ സഹോദരി നോർവാ കൊണ്ടുവരുമായിരുന്നെങ്കിലും ‘അമ്മ അമേലിയയുടെ അടുത്ത് കുഞ്ഞിനെ കൊണ്ടുവന്നിരുന്നില്ല . ഇൻഫെക്ഷൻ വല്ലോം വരുമോ എന്ന പേടിയിലായിരുന്നു കുഞ്ഞിനെ അമേലിയയുടെ അടുത്ത് കൊണ്ടുവരാതിരുന്നത് ..ദിവസങ്ങൾ കടന്നു പോയി , അങ്ങനെ ഈസ്റ്റർ വന്നെത്തി ,

കോമ സ്റ്റേജിലുള്ള അമേലിയായ കാണാൻ കുടുംബാംഗങ്ങൾ എല്ലവരും മകൻ സാന്റിനോ യെ കൂട്ടി ആശുപത്രിയിൽ എത്തി .അന്നു ആദ്യമായിട്ടാണ് കുഞ്ഞു സാന്റിനോയെ അമ്മ അമേലിയയുടെ അടുത് കിടത്തുന്നത് . ജനിച്ചിട്ട് മാസങ്ങൾ ആയെങ്കിലും ആദ്യമായിട്ടാണ് സാന്റിനോ അമ്മയെ കാണുന്നത് . അമ്മയുടെ അടുത് കുറച്ചുനേരം കിടത്തിയ ശേഷം അമേലിയയുടെ അടുത്ത് നിന്ന് സാന്റിനോയെ സഹോദരി എടുത്തതോടെ സാന്റിനോ വല്ലാതെ ബഹളം വെച്ച് കരയാൻ തുടങ്ങി .സാന്റിനോയുടെ കരച്ചിൽ നിർത്തിയ ചെറിയ നിശബ്തതയിൽ സഹോദരി മറ്റൊരു ശബ്‌ദവും കേട്ടു .. അമേലിയ ആയിരുന്നു ആ ശബ്‌ദം ഉണ്ടാക്കിയത് .അമേലിയയുടെ ചുണ്ടുകൾ അനങ്ങുന്നുണ്ടായിരുന്നു .അത് എല്ലാവരെയും അത്ഭുതപ്പെടുത്തി . ഇനിയൊരു ജീവിതത്തിലേക്ക് തിരികെ എത്തില്ല എന്ന് ഡോക്ടർമാരുടെ വിധികളെ എല്ലാം പൊളിച്ചെഴുതിയയിരുന്നു അമേലിയയുടെ തിരിച്ചുവരവ് .

തങ്ങളുടെ പഠനത്തിനും അറിവിനും മുകളിലാണ് ഈശ്വരന്റെ സ്ഥാനം എന്ന് ഒരേ സ്വരത്തിൽ ഡോക്ടർമാർ പറഞ്ഞു .ആദ്യം യെസ് / നോ എന്ന് മാത്രം സംസാരിച്ചു തുടങ്ങിയ അമേലിയ ഇപ്പോൾ ചെറുതായി നല്ല രീതിക്ക് സംസാരിച്ചു തുടങ്ങിയിട്ടുണ്ട് .കൈകളും കാലുകളും അനക്കാനും കൈകൾ ചേർത്തുപിടിച്ച് കുഞ്ഞിനെ കെട്ടിപിടിക്കാനും അമേലിയയ്ക്ക് സാധിക്കുന്നുണ്ട് .മാതൃത്വത്തെ മടക്കിവിളിച്ച ആ കുഞ്ഞിന്റെ മാന്ത്രിക സ്പർശം ഇന്നും ആർക്കും വിസ്വാസിക്കാൻ കഴിഞ്ഞിട്ടില്ല ,ഒരുപക്ഷെ തന്റെ അമ്മയെ തിരിച്ചുവേണം എന്ന ആ കുഞ്ഞിന്റെ പ്രാർത്ഥന ദൈവം കേട്ടിട്ടുണ്ടാകാം .

 

 

 

x