വരന്റെ കഴുത്തിൽ താലി ചാർത്തി വധു , വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു , വീഡിയോ കാണാം

കതിർമണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി വധുവും വരനും , താലികെട്ടാനുള്ള മുഹൂർത്തമായപ്പോൾ വധു വരനെ താലികെട്ടി .. സംഭവം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. വിവാഹ ചടങ്ങുകൾ എത്രത്തോളം മികച്ചതാക്കാൻ കഴിയുമെന്ന് ചിന്തിക്കുന്ന യുവ തലമുറയാണ് ഇന്നുള്ളത് . അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ച നിരവധി വാർത്തകളും ഇതിനോടകം നമ്മൾ നിരവധി കണ്ടിട്ടുണ്ട് . പതിവായി കണ്ടുവരുന്ന വിവാഹ ആചാരങ്ങളിൽ നിന്നും വ്യത്യസ്തമായി എന്ത് കണ്ടാലും വിമർശനവുമായി രംഗത്ത് വരുന്നവർ നിരവധിയാണ് . അതിപ്പോ ആചാരങ്ങളിൽ നിന്നും വെത്യസ്തമായിട്ടാണ് എങ്കിൽ പറയുകയും വേണ്ട . ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വിവാഹ വിഡിയോയും വർത്തയുമാണ് സോഷ്യൽ ലോകത്ത് വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. വിവാഹ വേദിയിൽ വരന് താലികെട്ടിയ വധുവിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയമായത് .. വൈറലായ ആ വിവാഹ വിവാഹത്തെയും അതിന്റെ ചടങ്ങുകളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കു ..

സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയതും ചർച്ചയായി മാറിയതും ഷാദ്രുലിന്റെയും തനുജയുടെയും വിവാഹമാണ് . പതിവ് വിവാഹ ചടങ്ങുകളിൽ നിന്നും വ്യത്യസ്തമായി വധു വരനെ താലികെട്ടിയതോടെയാണ് സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തത് . കതിർമണ്ഡപത്തിൽ എത്തി ഏവരെയും വണങ്ങിയ ശേഷം മുഹൂർത്ത സമയമായപ്പോൾ ഷാദ്രുൽ മംഗല്യ സൂത്ര (താലി ) തന്നെ അണിയിക്കാൻ വധുവായ തനുജയോട് ആവിശ്യപെടുകയായിരുന്നു . നേരത്തെ ഇരുവരും തീരുമാനിച്ചത് പോലെ തന്നെ തനൂജ ഷാദ്രുലിനെ താലി ചാർത്തി ..വലം കൈ പിടിച്ച് മൂന്നുവട്ടം കതിർ മണ്ഡപത്തിന് വളം വെച്ചു . കണ്ടുനിന്നവരിൽ പലരിലും നീരസം ഉളവാക്കി .. കുടുംബത്തിലെ തല മൂത്ത കാരണവന്മാർ കുറെ കുറ്റപ്പെടുത്തുകയും ചെയ്‌തെങ്കിലും ചടങ്ങുകൾ എല്ലാം ഭംഗിയായി നടന്നു . കുറ്റപെടുത്തിയവരും വിമർശിച്ചവരും കൂട്ടം കൂട്ടമായി ചോദ്യങ്ങളുമായി എത്തിയപ്പോൾ വരൻ ഷാദ്രുലിന്റെ മറുപടി ഇതായിരുന്നു ..

വരന്റെ മുന്നിൽ കഴുത്തുകുനിച്ചു എല്ലാ സ്ത്രീകളും താലി സ്വീകരിക്കണം എന്നത് ആർക്കാണ് ഇത്ര വാശിയുള്ളത് . ഇവിടെ സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങളാണുള്ളത് , അങ്ങനെ ഉള്ളപ്പോൾ സ്ത്രീ തന്നെ താലി അണിയണമെന്ന് ഒരു നിയമവും ഇവിടില്ല . ഭർത്താവും ഭാര്യയും ആണെങ്കിലും ഇരുവർക്കും തുല്യ അവകാശങ്ങളാണ് ഇവിടുള്ളത് .. അതുകൊണ്ട് തന്നെ ഞാൻ താലിയണിഞ്ഞാൽ എന്താണ് പ്രെശ്നം ? മാത്രമല്ല വിവാഹ ചിലവുകൾ പെൺ വീട്ടുകാരാണ് വഹിക്കേണ്ടത് എന്നത് കൂടിയുണ്ട് .. അതിലൊക്കെ എന്ത് അർത്ഥമാണുള്ളത് .ഈ വിവാഹം ഞങ്ങൾ രണ്ട് കൂട്ടരുടെയും തുല്യ ചിലവിലാണ് നടക്കുന്നത് എന്നും ഷാദ്രുൽ കൂട്ടിച്ചേർത്തു .. എന്നാൽ ഇരുവരുടെയും വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ സോഷ്യൽ മീഡിയയിൽ നിന്നും ഏറെക്കുറെ അത്ര മികച്ച പ്രതികരണങ്ങളായിരുന്നില്ല ഷാദ്രുലിന് ലഭിച്ചത് .. എങ്കിൽ നാളെ അടുക്കള പണിയും ഒരു സാരിയും ഉടുത്ത് ഭാര്യയുടെ രണ്ട് ഇടിയും മേടിക്ക് എന്നും , പെണ്ണിന് മുന്നിൽ നട്ടെല്ലില്ലാത്ത ഭർത്താവായിരിക്ക് എന്നെക്കെയുള്ള നിരവധി കമന്റ് കളാണ് സോഷ്യൽ മീഡിയയിൽ എത്തിയത് .. എന്നാൽ വിമര്ശകരോടുള്ള ഷാദ്രുലിന്റെ പ്രതികരണം ഇത്ര മാത്രം തുറന്ന ചിന്താഗതിക്കാരായി സമൂഹങ്ങളിൽ വിലസുന്നവരുടെ പലരുടെയും മുഖം മൂടി അഴിഞ്ഞു വീണു എന്നാണ് ഷാദ്രുൽ പ്രതികരിച്ചത് ..

പ്രണയത്തിനൊടുവിലായിരുന്നു ഷാദ്രുലും തനൂജ യും വിവാഹിതരായത് . കോളേജ് കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരും പഠനം കഴിഞ്ഞു പിരിയുകയും പിന്നീട് 4 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടുകയും പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു .ഇരുവരും ഒരു വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയിക്കുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയും ചെയ്യുകയായിരുന്നു .വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയത് മുതൽ തനിക്ക് നിരവധി വിമര്ശങ്ങളാണ് ലഭിക്കുന്നത് എങ്കിലും താലി ജീവിതകാലം മുഴുവൻ കഴുത്തിലണിയാൻ തന്നെയാണ് തന്റെ തീരുമാനമെന്നും ഷാദ്രുൽ വ്യക്തമാക്കി

x