അച്ഛയുടെ മണമുള്ള ആ മുറിയിലേക്ക് ഞാൻ കയറി , അവിടെയൊരു ജ്വല്ലറി ബോക്സിൽ തന്റെ രാജകുമാരികൾക്കായി അച്ഛൻ സൂക്ഷിച്ച സമ്മാനം

എല്ലാവരുടെ ജീവിതത്തിലും ഏറ്റവും പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ടതായി ചില വ്യക്തികൾ ഉണ്ടാകും ജീവിത്തിൽ ഒരിക്കലും വേർപിരിയാൻ കഴിയാത്ത ആത്മ ബന്ധമുള്ളവർ. ചിലപ്പോൾ അച്ഛനാകാം അമ്മയാകാം ഏറ്റവും അടുത്ത സുഹൃത്തുമാകാം. ജീവിതത്തിൽ നിന്ന് അപ്രതീക്ഷിതമായി വേർപെട്ടാലും മരണം വരെ നമ്മെ വിട്ടു പോകാത്ത ചിലർ. പോയവർ പോയി. എന്നാൽ അവരുടെ ഓർമകളും പേറി മരിക്കാത്ത അവരുടെ ഓർമയുടെ ഗന്ധം ശ്വസിച്ചു നീറി നീറി ജീവിത കാലം മുഴുവൻ കഴിയേണ്ടി വരുന്നത് എത്ര ഹൃദയ ഭേതകമാണ്. അത്തരത്തിൽ തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ അടുത്തനിന്ന ഒറു വ്യക്തിയുടെ വിയോഗം 4 മാസങ്ങൾക്ക് ശേഷം വികാരനിർഭരമായി കുറിക്കുകയാണ് ഇവ.

തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന ഏറ്റവും അടുത്ത് നിന്ന അച്ഛനെയും കൂടപ്പിറപ്പിനെയും നഷ്ടമായത് ഓർമകളിൽ നൊന്തു ജീവിക്കുന്ന ഹൃദയത്തിന്റെ വിങ്ങലുകളാണ് ഇവ പങ്ക് വച്ചത്. തന്റെ കൂടപ്പുറപ്പു ജീവിതം ബാക്കി വച്ചു ഭൂമിയിൽ നിന്നും വിട്ടു പോയി. അമ്മ മകളായിരുന്നു ചേച്ചി. അമ്മയുടെ കൈ ചേർത്തു പിടിച്ചു തന്നെയാണ് ചേച്ചി ലോകത്തോട് വിട പറഞ്ഞത്. ഏപ്രിൽ 28 ബുധനാഴ്ചയിലെ ഒരു നനുത്ത പ്രഭാതം. മഴ പെയ്തു തോർന്നു ശാന്തമായ അന്തരീക്ഷം. ഉറക്കമുണർന്നപ്പോൾ തന്നെ പതിവില്ലാത്ത ഒരു അസ്വസ്ഥത ആയിരുന്നു അവൾക്കു. റൂമിൽ അച്ഛനും അമ്മയും സംസാരിക്കുന്നതു കണ്ടിട്ടാണ് അവൾ മുറ്റത്തേക്കിറങ്ങുന്നത്.

പെട്ടന്ന് ഇടിത്തീ പോലെ അമ്മയുടെ നിലവിളി കാതിൽ മുഴങ്ങി. ഓടിചെല്ലുമ്പോൾ അവളുടെ അച്ഛാ ചലനമില്ലാതെ കിടക്കുകയാണ്. എന്താണ് സംഭവിച്ചതെന്നു അറിയില്ല. വെള്ളമെടുത്തു വായിൽ അല്പമായി ഒഴിച്ച് കൊടുത്തു കുറച്ചു കുടിച്ചു ബാക്കി കളഞ്ഞു. ഉടനെ തന്നെ ആംബുലൻസ് വിളിച്ചു ആശുപത്രിയിലേക്ക് കൊണ്ട് പോയി.. അവൾക്കു അച്ചായുടെ അടുത്ത് നിന്നും തെല്ലിട മാറി നിൽക്കാൻ മനസ്സില്ലാത്തതിനാൽ അമ്മയെ ഒഴിവാക്കി അവൾ തന്നെ കൂട്ടിരുന്നു. ഹാർട്ട്‌ അറ്റാക്ക് ആണെന്ന് ഡോക്ടർ പറഞ്ഞു സമ്മതമെങ്കിൽ അഞ്ചിപ്ലാസ്റ്റി ചെയ്യാം. അവൾ സമ്മതം കൊടുത്തു. അച്ഛയെ ശുശ്രൂശിച്ചു അവൾ കൂടെ തന്നെ ഇരുന്നു. അവൾക്കും ഏന്തൊക്കെയോ അസ്വസ്ഥതകൾ. ശരീര വേദന, തളർച്ച ഇടക്കിടയ്ക്ക് ശര്ദിൽ.

ഡോക്ടർ പറഞ്ഞു രണ്ടു പേരുടെയും കോവിഡ് ടെസ്റ്റ്‌ ഒന്ന് നടതാം. കോവിഡ് ടെസ്റ്റിന്റെ റിസൾട്ട്‌ വന്നു. അവൾക്കും അച്ചയ്ക്കും പോസിറ്റീവ്. കേട്ട ഉടനെ അവൾ ബോധ രഹിത ആയി. ഉണരുമ്പോൾ ട്രിപ്പ്‌ ഇട്ടു കിടക്കുകയാണ്. അവളുടെ മനസ്സിലേക്ക് വന്ന ഒരു കേട്ടറിവ് പൂർണമായും അവളെ തളർത്തി. ഒരു കോവിഡ് രോഗിക്ക് ഹാർട്ട്‌ അറ്റാക്ക് വന്നാൽ രക്ഷപെടാൻ ചാൻസ് വളരെ കുറവാണ്. 2 മണിക്കൂറിനു ശേഷം ഡോക്ടർ പറഞ്ഞു രോഗിയെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റണം. കോവിഡ് പോസിറ്റീവ് ആയതിനാൽ ഇവിടെ ചികിൽസിക്കാൻ പറ്റില്ല. കാർഡിയോളജി വാർഡിൽ കൊണ്ട് പോയാൽ മറ്റു രോഗികൾക്കും കോവിഡ് പകരാൻ സാധ്യത ഉള്ളതിനാൽ അവർ ചികിത്സ നിഷേധിച്ചു.

അപ്പോൾ ഉണ്ടായിരുന്ന SK ഹോസ്പിറ്റലിൽ നിന്നും പെട്ടന്ന് തന്നെ SUT ഹോസ്പിറ്റലിലേക്ക് പോയി. എന്നാൽ അവിടെയും രോഗിയെ സ്വീകരിച്ചില്ല. പെട്ടന്ന് തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പാഞ്ഞു. 5.50 നു കോവിഡ് ക്യാഷ്വാലിറ്റിയിൽ എത്തിയെങ്കിലും 10.45 വരെ അവർ ചികിൽസിക്കാൻ തയ്യാറായില്ല. നിരനിരയായി ആംബുലൻസിൽ രോഗികൾ ചികിത്സ കാത്തു കിടപ്പുണ്ട്. ജീവന് വേണ്ടി യാചിക്കുന്ന ഒരുപാടു പേർ അവരുടെ ആംബുലൻസിന് മുൻപിൽ 50 ഓളം ആംബുലൻസുകൾ നിരയായി കിടപ്പുണ്ട്. കോവിഡ് രോഗികൾ ആയതിനാൽ ചികിത്സ കിട്ടാതെ ജീവനും കയ്യിൽ പിടിച്ചു കൊണ്ടുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും.

ഇടയ്ക്ക് ഓരോ ആംബുലൻസിലെ രോഗികളെയും വെള്ള പുതപ്പിച്ചു കൊണ്ട് പോകുന്നുണ്ട്. ഇടക്കു ആരോ വന്നു പൾസ് നോക്കിയെന്നല്ലാതെ ഒരു ചികിത്സയും ഉണ്ടായില്ല. അവളുടെ കരച്ചിൽ കണ്ടു കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രേശ്നമുണ്ടാക്കിയതു കൊണ്ട് അവർ ചികിൽസിക്കാൻ തയ്യാറായി. 2 മണിക്കൂറുകൾക്ക് ശേഷം ICU’വിലേക്കു മാറ്റി. ആർക്കും കൂടെ നിൽക്കാൻ ആകാത്തതിനാൽ കുറച്ചു സമയത്തിന് ശേഷം വീട്ടിലേക്കു മടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഹോസ്പിറ്റലിന്നു വിളി വരുന്നത്. അച്ചയ്ക്ക് ഇഷ്ടമുള്ള കാപ്പിയും തയ്യാറാക്കി അവൾ ഹോസ്പിറ്റലിലേക്ക് പാഞ്ഞു. അപ്പഴേക്കും അച്ഛാ അവളെ വിട്ടു പോയിരുന്നു. കൊണ്ട് വരുമ്പഴേ പൾസ് ഒന്നും ഇല്ലായിരുന്നുവെന്നു ഡോക്ടർ പറഞ്ഞു.

ഒരു ഭ്രാന്തിയെപ്പോലെ അവൾ അലറികരഞ്ഞു അങ്ങോട്ടുമിങ്ങോട്ടും ഓടി. അച്ഛൻ മകളല്ലേ ഞാൻ. എന്നിട്ടുമെന്തെ എന്നോട് പറയാതെ പോയി. അതിനു അച്ചയ്ക്ക് കഴിയുമോ. അണ പൊട്ടിയോഴുകിയ അവളുടെ സങ്കടത്തെ തടഞ്ഞു നിർത്താൻ ആർക്കും കഴിഞ്ഞില്ല. 3 മണിക്ക് അച്ഛയെ കാണാൻ അനുവാദം ലഭിച്ചപ്പോൾ ആരും കാണാതെ മാസ്ക് മാറ്റി തുരു തുരെ ഉമ്മകൾ നൽകി. മതിയാകുന്നില്ല. ഇനിയാകില്ലലോ.. സമയത്തു ചികിത്സ കിട്ടിയിരുന്നെങ്കിൽ ഇങ്ങനെയൊരു ജീവൻ പോലിയില്ലായിരുന്നു. ചികിത്സയ്ക്കായി പ്രതീക്ഷിച്ചു വരുന്ന ഒരു രോഗിയെ നോക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഹോസ്പിറ്റൽ കൊണ്ട് എന്താണ് ഉപയോഗം എന്ന് അവൾ ചോദിക്കുന്നു. ഹോസ്പിറ്റലിലെ മാലാഖമാർ അല്ലാത്ത ചെകുത്താന്മാർക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.നഷ്ടങ്ങൾ സംഭവിക്കുന്നത് വേണ്ടപ്പെട്ടവർക്ക് മാത്രമാണ്.

4 മാസങ്ങൾക്ക് ശേഷം അവളെ അമ്മ അച്ഛയുടെ മുറിയിലേക്ക് വിളിച്ചു. അച്ഛാ ഒരു ജ്വല്ലറി ബോക്സ് സൂക്ഷിച്ചിരിക്കുന്നു. നോക്കാനുള്ള ത്രാണി അമ്മയ്ക്കില്ല. ആ ദൗത്യം അവളെ ഏൽപ്പിച്ചു. 4 മാസങ്ങൾക്ക് ശേഷം ആദ്യമായി അച്ഛയുടെ മണമുള്ള മുറിയിലേക്ക് അവൾ കയറി. ജ്വല്ലറി ബോക്സിൽ രണ്ടു ഡയമണ്ട് മോതിരങ്ങൾ. തന്റെ രാജകുമാരികൾക്കായി ഒരു പിതാവ് സൂക്ഷിച്ച സമ്മാനം. അതിൽ സ്വന്തം കൈപ്പടയിൽ ഒരു കുഞ്ഞു പേപ്പറിൽ 3.8.2019 എന്നെഴുതിയിരിക്കുന്നു. അതേ ചേച്ചിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയ ദിവസം. അമ്മയുടെ കൈപിടിച്ചു ചേച്ചി ഇന്ന് അവരെ വിട്ടു പോയിരുന്നു. മക്കൾക്കായി ഒന്നിച്ചു സമ്മാനിക്കാൻ കരുതിയിരുന്നതാവണം ആ സ്നേഹ സമ്മാനം. അതറിയാതെ ചേച്ചി പോയി. ഒരാൾക്കായി നൽകേണ്ടെന്നു കരുതിയിട്ടുണ്ടാകും അച്ഛൻ. അത് തരാതെ അച്ഛയും പോയി. അവളുടെ കരൾ ഉരുകിയൊലിക്കുകയായിരുന്നു തിരിച്ചു വരാത്ത ആ സ്നേഹത്തെയോർത്ത്.

x