Categories: Viral News

“നിന്റെ നിറത്തിലുള്ള കുഞ്ഞ് നിനക്കുണ്ടാകാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്ക് ” എന്നായിരുന്നു അവർ പറഞ്ഞത് , കണ്ണ് നിറയുന്ന യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

വെളുപ്പുള്ള സ്ത്രീകളാണ് അതി സുന്ദരികൾ എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ സമൂഹത്തിൽ ഇന്നുമുണ്ട് .. എത്രയൊക്കെ പുരോഗമന ചിന്താഗതികൾ ഉണ്ടെങ്കിലും നിറം കറുപ്പ് ആണേൽ എല്ലാവരിൽ നിന്നും ഒറ്റപ്പെടുത്തുന്ന സംഭവം ഇന്നും നിലനിൽക്കുന്നുണ്ട് . കറുത്ത നിറത്തിൽ ജനിച്ചു ഓർമായാകുമ്പോൾ മുതൽ നിറത്തിന്റെ പേരിൽ പലരും അവഗണിക്കപ്പെടുകയും അവഹേളിക്കപെടുകയും ചെയ്യുന്നുണ്ട് .. അത്തരത്തിൽ നിറമില്ലാത്തതിന്റെ പേരിൽ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചും അവഗണനകളെക്കുറിച്ചും പെൺകുട്ടിയുടെ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . ഓര്മ വെച്ച നാൾ മുതൽ വിവാഹ ശേഷവും കുട്ടിയുണ്ടായതിനു ശേഷവും ഇത്തരത്തിലുള്ള പരിഹാസങ്ങൾ നിറഞ്ഞിരുന്നു എന്നാണ് ബെറിൽ എന്ന യുവതി തന്റെ ജീവിത കഥയിലൂടെ വെളിപ്പെടുത്തുന്നത് . ബെറിൽ എന്ന പെൺകുട്ടിയുടെ ജീവിത കഥയുടെ പോസ്റ്റ് ഇങ്ങനെ ;

ചെറുപ്പം മുതലേ എനിക്ക് നിറത്തിന്റെ പേരിൽ അവഗണനകളും പരിഹാസങ്ങളും കുത്തുവാക്കുകളും പതിവായിരുന്നു ..നിറമോ അതിന്റെ ആഴമോ ഒന്നും അറിയാത്ത പ്രായത്തിൽ വരെ ഞാൻ അവഗണന അനുഭവിച്ചിട്ടുണ്ട് .. ആദ്യമായി രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബോർഡിൽ ഞാൻ ചെറിയ ചിത്രങ്ങൾ വരച്ചു . ടീച്ചർ ക്ലാസിൽ എത്തുന്നതിന് മുൻപേ എനിക്കത് മായ്ച്ചുകളയാൻ സാധിച്ചില്ല . അതുകൊണ്ട് തന്നെ ടീച്ചർ എത്തിയപ്പോൾ ബോർഡിൽ വരച്ചത് ഞാൻ ആണെന്ന് തിരിച്ചറിയുകയും എന്നെ കണ്ട് മുഖത്ത് ടീച്ചർ ചോക്ക് വെച്ച് വരയ്ക്കുകയും ചെയ്തു . അത്രെയും ഭാഗമെങ്കിലും വെളുത്തിരുന്നോട്ടെ എന്നായിരുന്നു ടീച്ചർ പറഞ്ഞത് . എന്നിട്ട് എന്നോട് ക്ലാസ്സിൽ പരേഡ് ചെയ്യാൻ ആവശ്യപ്പെട്ടു . മുഖത്തു നിറയെ ചോക്കിന്റെ വരകളുമായി ഞാൻ പരേഡ് ചെയ്തു . കുറച്ചുകൂടി നിറമുണ്ടായിരുന്നേൽ ഒരിക്കലും ഇങ്ങനെ ആരും കളിയാക്കില്ല എന്നൊരു തോന്നൽ ആദ്യമായി മനസ്സിൽ വന്ന നിമിഷം അതായിരുന്നു .. കൂട്ടുകാർ പോലും നിരന്തരം കളിയാക്കി തുടങ്ങി , പല കാര്യങ്ങളിലും അവർ എന്നെ ഒറ്റപ്പെടുത്തി .

ആരോടെങ്കിലും എന്തെങ്കിലും പരിപാടികളിൽ സംസാരിക്കാൻ ചെന്നാൽ അവർ മുഖം തിരിക്കുന്നത് പല വട്ടം സ്രെദ്ധയിൽ പെട്ടിട്ടുണ്ട് .എന്റെ വീട്ടുകാർ പോലും അവഗണനയോടെയാണ് എന്നെ കണ്ടത് . ഒരിക്കൽ എന്റെ സ്വന്തം സഹോദരനോടൊപ്പം ബസിൽ യാത്ര ചെയ്യവേ കണ്ടക്ടർ എന്നോട് സീറ്റിൽ നിന്നും എഴുനേൽക്കാൻ ആവശ്യപ്പെട്ടു , മറ്റൊരു സ്ഥലത്ത് പോയി ഇരിക്കാൻ ആവശ്യപ്പെട്ടു , സ്വന്തം സഹോദരൻ ആണെന്ന് പറഞ്ഞിട്ട് കൂടി അവർ അത് കേട്ടില്ല , മറ്റൊരു ഇരുണ്ട ചെറുപ്പക്കാരനൊപ്പം കൊണ്ടിരുത്തി എന്നിട്ട് പറഞ്ഞു ഇപ്പോഴാണ് നിനക്ക് ചേരുന്ന സഹോദരനെ കിട്ടിയത് എന്ന് എല്ലാവരും പരിഹസിച്ചു . പ്രതികരിക്കാനുള്ള ശക്തി പോലും എനിക്കുണ്ടായിരുന്നില്ല . നിറം കുറഞ്ഞുപോയത് എന്റെ തെറ്റാണു എന്ന് തെറ്റായ രീതിയിൽ ഒക്കെ ഞാൻ ചിന്തിച്ചുപോയി . അങ്ങനെ പള്ളിയിൽ ഇരുന്നു കർത്താവിനോട് എന്റെ വിഷമങ്ങൾ പറയുമ്പോഴാണ് പള്ളിയിൽ വെച്ച് ആനന്ദ് എന്ന ചെറുപ്പക്കാരനെ കണ്ടത് . ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ആനന്ദിനെ ഇഷ്ടമായി . എങ്കിലും എന്റെ നിറം വെച്ച് അതൊക്കെ അതിമോഹങ്ങളാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു . അവൻ എന്റെ അടുത്ത വീട്ടിൽ താമസത്തിനു വന്നതായിരുന്നു .

ഒരു ദിവസം ഓർക്കുട്ടിൽ ആനന്ദ് എനിക്ക് റിക്വസ്റ്റ് അയച്ചു .. പിന്നീട് ഞങ്ങൾ പരിചയത്തിലായി , എന്നെ കമഴിഞ്ഞു സ്നേഹിക്കാനും സംരക്ഷിക്കാനും ഒരാൾ ഉണ്ടെന്ന തോന്നൽ വന്നു തുടങ്ങി . ഞങ്ങൾ പ്രണയത്തിലായി . എന്നേക്കാൾ നല്ലൊരു കുട്ടിയെ ആനന്ദ് ന് കിട്ടും എന്ന് പല തവണ ഈ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ആനന്ദ് അതിനൊന്നും പിടി തന്നില്ല . പുറമെയുള്ള കാഴ്ചയേക്കാൾ മനസിന്റെ സൗന്ദര്യമാണ് നമ്മൾ കാണേണ്ടത് എന്നായിരുന്നു ആനന്ദിന്റെ മറുപടി ..ഒടുവിൽ ഞങ്ങൾ വിവാഹിതരായി .ആനന്ദിനെ നഷ്ടപെടുത്തിയാൽ അതാവും ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്നത് വിവാഹ ശേഷമാണ് ഞൻ തിരിച്ചറിഞ്ഞത് ,കാരണം അത്രത്തോളം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു ആനന്ദ് ..ഞങ്ങളുടെ കുടുംബജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുമ്പോഴാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അഥിതി വരുന്നു എന്ന സന്തോഷ വാർത്ത ഞങ്ങൾ അറിയുന്നത് . ഇതോടെ ഒരുപാട് സന്തോഷമായി ഞങ്ങൾക്ക് . എന്നാൽ അവിടെയും കുത്തുവാക്കുകളുമായി നിരവധി ആളുകൾ എത്തി , കുഞ്ഞിന് നിന്റെ നിറം കിട്ടാതിരിക്കാൻ പ്രാർത്ഥിക്ക് എന്നായിരുന്നു എല്ലാവരും എന്നോട് പറഞ്ഞത് ..

കേട്ടപ്പോൾ ഒരുപാട് പേടിയും സങ്കടവും ഒക്കെ വന്നു .. എന്നാൽ കുഞ്ഞു പിറന്നപ്പോൾ ആനന്ദിന്റെ നിറമായിരുന്നു അവനു ലഭിച്ചത് . പിന്നീട് അതെ ചൊല്ലിയായിരുന്നു മറ്റുവരുടെ അഭിപ്രായം . ആനന്ദിന്റെ നിറം കുഞ്ഞിന് കിട്ടിയത് നന്നായി എന്നായി പലരും . ഇതോടെ ഒരു കാര്യം മനസിലായി കളിയാക്കുന്നവരോട് പോയി പണിനോക്കാൻ പറയുക , സ്വന്തം നിറത്തെ വെറുക്കാതെ സ്വായം സ്നേഹിക്കുക .. കരിമുട്ടി പോലുള്ള പെണ്ണ് എന്ന് പലരും പരിഹസിക്കുമ്പോൾ ഭർത്താവ് ആനന്ദ് പറയും അവർക്ക് കരിമുട്ടി ആണെകിലും നീയെനിക്ക് തങ്ക കട്ടി യാണ് എന്ന് .. പുറത്ത് തൊലിവെളുപ്പ് ഉണ്ടയിട്ടും മോശം സ്വഭാവമുള്ള സ്ത്രീകളെക്കാൾ എത്രയോ മുകളിലാണ് നിന്റെ സ്ഥാനം എന്നായിരുന്നു ആനന്ദ് പറഞ്ഞത് . ഇപ്പോൾ ഞൻ സന്തോഷവതിയാണ് ..സ്നേഹിക്കാൻ നല്ലൊരു ഭർത്താവുണ്ട് ..ഒരു കുഞ്ഞുണ്ട് .ഈ ലോകത്തിൽ ആരൊക്കെ എതിർത്താലും നമ്മളെ പിന്തുണയ്ക്കാനും സപ്പോർട്ട് ചെയ്യാനും ഒരാൾ ഉണ്ടേൽ ലോകം തന്നെ എതിരൊടെ നിന്നാലും നമുക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കും .. നിങ്ങളുടെ നിറമില്ലായ്മയെയാണ് അവർ പരിഹസിക്കുന്നതെങ്കിൽ അത് അങ്ങ് സമ്മതിച്ചുകൊടുത്താൽ പിന്നീട് അവർക്ക് ത്തിന്റെ പേരിൽ നിങ്ങളെ പരിഹസിക്കാനാവില്ല എന്നതാണ് സത്യം . കുത്തുവാക്കുകൾ എനിക്കിപ്പോൾ പ്രചോദനമാണ് , ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജീവിതം ജീവിച്ചുകാണിക്കാൻ തന്നെയാണ് എന്റെ തീരുമാനം . അതിനു ഉറച്ച പിന്തുണയുമായി എന്റെ ഭർത്താവും ഒപ്പമുണ്ട് ..

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago