ഇവളിനി ഞങ്ങളുടെ സഹോദരി! ; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്‍റെ സഹോദരിയുടെ വിവാഹം സഹോദരൻമാരുടെ സ്ഥാനത്തുനിന്ന് ഏറ്റെടുത്ത് നടത്തി സി.ആര്‍.പി.എഫ്

കഴിഞ്ഞ വർഷം നവംബർ അഞ്ചിന് പുൽവാമയിൽ നടന്ന ഭീകര ആക്രമണത്തിൽ മരണപ്പെട്ട സി ആർ പി എഫ്  ജവാൻ കേണൽ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് . സാധാരണ നോർത്ത് ഇന്ത്യൻ രീതിയിൽ നടക്കേണ്ടിയിരുന്ന ഈ വിവാഹം വാർത്തകളിൽ ശ്രദ്ധിക്കപ്പെടാൻ ഒരു കാരണം ഉണ്ട്.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ വെച്ചായിരുന്നു ഏറ്റവും അടുത്ത ബന്ധുക്കളുടെയും പ്രതാപ് സിംഗ് ന്റെ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹച്ചടങ്ങ് നടന്നത്. ഉറ്റ സഹോദരൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ കൈപിടിച്ച് എൽപ്പിക്കാനും കാര്യങ്ങൾ കൃത്യതയോടെ ഏറ്റെടുത്ത് നടത്താനും ഒരു സഹോദരന്റെ വിടവ് ആ കുടുംബത്തിൽ അനുഭവപ്പെട്ടു. ആസ്ഥാനത്തേക്ക് വന്നു വിവാഹം ഏറ്റെടുത്ത് നടത്തിയത് സി.ആർ.പി.എഫ്. ജവാന്മാരായിരുന്നു. കണ്ട് നിന്നവർക്ക് എല്ലാം ഒരു കണ്ണീരണിയിക്കുന്ന നിമിഷമായിരുന്നു ഇത്. ഒരു അനിയത്തിയെ സംബന്ധിച്ചിടത്തോളം വിവാഹത്തിനു സഹോദരൻ കൂടെ ഉണ്ടാകുക എന്നത് വല്ലാത്ത ഒരു അനുഭവമാണ് ,കുടുംബത്തിനും നാടിനും സഹോദരങ്ങൾക്കും അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു ശൈലേന്ദ്ര. അദ്ദേഹം മരണപ്പെട്ടതോടുകൂടി വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തുന്നതിനും ഉത്തരവാദിത്വങ്ങൾ ഏറ്റു എടുത്ത് നടത്തുന്നതിനും ഒരാൾ ഇല്ലാതായി.

ശ്രീനഗറിലെ ദേശീയപാതയ്ക്ക് സമീപ സമീപത്ത് കൃത്യനിർവഹണം നടത്തിക്കൊണ്ടു നിൽക്കുന്ന സമയത്തായിരുന്നു ശൈലേന്ദ്ര പ്രതാപ് സിങ് അടങ്ങുന്ന സി.ആർ.പി.എഫ്. ജവാന്മാർക്ക് നേരെ ഭീകരർ നിറയൊഴിച്ചത്. ആക്രമണത്തിൽ രണ്ട് ജവാൻമാർ ആയിരുന്നു കൊല്ലപ്പെട്ടത്, അഞ്ചു പേർക്ക് ഗുരുതരമായി പരിക്കും ഏറ്റിരുന്നു.

യൂണിഫോം അണിഞ്ഞ് വിവാഹച്ചടങ്ങിൽ പങ്കെടുത്ത ജവാന്മാരുടെ ചിത്രങ്ങൾ സി ആർ പി എഫ്ട്വീറ്റ് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഈ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞത്. മുതിർന്ന സഹോദരന്മാർ എന്ന നിലയിൽ സി ആർ പി എഫ് ജവാന്മാർ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നു എന്ന തരത്തിലാണ് വാർത്തകളും ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചത്. അണിഞ്ഞൊരുങ്ങിയ വധുവിനെ വിവാഹ മണ്ഡപത്തിലേക്ക് ആനയിച്ചു എത്തിച്ചത് ഉദ്യോഗസ്ഥരാണ് ,വിവാഹചടങ്ങിൽ സജീവമായി പങ്കെടുക്കുകയും വരനെയും വധുവിനെയും അനുഗ്രഹിച്ച് സമ്മാനങ്ങളും നൽകിയാണ് അവർ മടങ്ങിയത്. അകാലത്തിൽ പൊലിഞ്ഞു പോയ മകനെ ഓർക്കുമ്പോൾ ദുഃഖമുണ്ടെന്നും ആ മകൻ ഇന്ന് ജീവിച്ചിരിപ്പില്ല, മകളുടെ വിവാഹച്ചടങ്ങിൽ മകന് പങ്കെടുക്കാൻ സാധിച്ചില്ല സി.ആർ.പി.എഫ്. യൂണിഫോം അണിഞ്ഞ, സന്തോഷത്തിലും ദുഃഖത്തിലും ഞങ്ങളോടൊപ്പം എന്നുമുള്ള ഒരുപാട് ആൺമക്കൾ എൻറെ മകളുടെ വിവാഹത്തിൽ ഇന്ന് പങ്കെടുത്തു, അതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ശൈലേന്ദ്ര യുടെ പിതാവ് അറിയിച്ചു. വിവാഹ ചടങ്ങിന് എത്തിയവരെല്ലാം മകളെ ആശീർവദിച്ചാണ് മടങ്ങിയത്. വിവാഹത്തിൻറെ വീഡിയോകളും ചിത്രങ്ങളും വന്നതോടു കൂടി നിരവധിപേരാണ് കമൻറുകൾമായി സോഷ്യൽ മീഡിയയിൽ എത്തിയത്. എല്ലാവരും സഹോദരിക്ക് ആശംസകൾ നൽകാനും മറന്നില്ല. മകൻ മരണപ്പെട്ട കുടുംബത്തിൻറെ  സങ്കടം നികത്തിയ ഉദ്യോഗസ്ഥർക്കും  സോഷ്യൽ മീഡിയ സല്യൂട്ട് നൽകുന്നു

x