ബസ് ഡ്രൈവര്‍ക്ക് അപസ്മാരം ; പത്ത് കിലോമീറ്ററോളം ബസ് ഓടിച്ച് യുവതി, കയ്യടിച്ച് സോഷ്യല്‍ മീഡിയ

സ് ഒടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ക്ക് അപസ്മാരം ഉണ്ടാവുകയും വണ്ടിയിലുള്ള ആര്‍ക്കും പരിജയമില്ലാത്ത ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തേണ്ടിയും വന്നാല്‍ എന്തു ചെയ്യും? പൂനെയില്‍ അങ്ങനെ ഒരു സംഭവം നടക്കുകയും വണ്ടിയില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരിയുടെ സംയോജിത ഇടപെടലുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്.

പൂനെയ്ക്ക് സമീപം ഷിരൂര്‍ എന്ന സ്ഥലത്തേക്ക് വിനോദയാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു സംഘം. മടങ്ങി വരുന്നതിനിടയിലായിരുന്നു ഇവര്‍ സഞ്ചരിച്ച ബസിലെ ഡ്രൈവര്‍ക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് ഒറു നിവര്‍ത്തിയുമില്ലാതെ ഡ്രൈവര്‍ ആര്‍ക്കും പരിജയമില്ലാത്ത ഒരിടത്ത് വണ്ടി നിര്‍ത്തി.

പരിജയമില്ലാത്ത സ്ഥലം ആയതുകൊണ്ട് തന്നെ എല്ലാവരിലും ഒരു ഭയം ഉണ്ടാക്കി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങുകയും ചെയ്തു. അപ്പോള്‍ ആണ് ബസില്‍ ഉണ്ടായിരുന്ന ഒരു യുവതി ബസ് ഓടിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത്. യോഗിത സാതവ് ആണ് ബസിലെ യാത്രക്കാര്‍ക്ക് രക്ഷകയായി എത്തിയത്. പത്ത് കിലോമീറ്ററോളം ദൂരമാണ് യോഗിത ബസ് ഓടിച്ചത്. യാത്രക്കാരെയെല്ലാം സുരക്ഷിത സ്ഥാനത്ത് യോഗിത എത്തിക്കുകയും ചെയ്തു. അപസ്മാരം വന്ന ഡ്രൈവറെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

കാര്‍ ഓടിച്ച് തനിക്ക് പരിചയമുണ്ടായിരുന്നുവെന്നും, അതിനാലാണ് ബസ് ഓടിക്കാന്‍ തീരുമാനിച്ചതെന്നും യോഗിത ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ” ആദ്യത്തെ എന്റെ ലക്ഷ്യം ഡ്രൈവര്‍ക്ക് ചികിത്സനല്‍കുക എന്നതായിരുന്നു. അതുകൊണ്ട് അടുത്തുള്ള ആശുപത്രിയിലേക്കാണ് വണ്ടി ആദ്യം ഓടിച്ചത്. അദ്ദേഹത്തെ അവിടെ പ്രവേശിപ്പിക്കുകയുെ ചെയ്തു ” യോഗിത പറയുന്നു.

 

പിന്നീട് വേറൊരു ഡ്രൈവര്‍ വന്ന് അസുഖബാധിതനായ ഡ്രൈവറെ ശിക്രാപുര്‍ ആശുപത്രിയിലേക്ക് മാറ്റി. വിനോദ യാത്ര സംഘത്തിലെ സ്ത്രീകളേയും കുട്ടികളേയും അവരുടെ വീടുകളിലെത്തിക്കുകയും ചെയ്തു. യോഗിത ബസ് ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഇവരുടെ ആത്മവിശ്വാസം സ്ത്രീ സമൂഹത്തിന് തന്നെ പ്രചോദനമാവുകയാണ്.

x